പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. പെരുമ്പാവൂറ്‍ പമ്പ് ഹൌസിലെ മോട്ടോര്‍ തകരാറായതാണ് കാരണം.
വായ്ക്കര, നെല്ലിമോളം, പീച്ചനാംമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളമില്ലാതെ ജനം വലയുന്നത്. ആട്ടുപടി ഹരിജന്‍ കോളനി പോലുള്ള നിരവധി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ താമസിയ്ക്കുന്ന മേഖലകളിലും കുടിവെള്ളമില്ല. ഇവര്‍ക്കാകട്ടെ പൊതുടാപ്പുകളല്ലാതെ കുടിവെള്ളത്തിന് മറ്റൊരു മാര്‍ഗവുമില്ല. വാട്ടര്‍ കണക്ഷനെ ആശ്രയിയ്ക്കുന്ന നൂറുകണക്കിന് ആളുകള്‍ കുടിവെള്ളം കിട്ടാത്ത പ്രതിസന്ധിയിലാണ്. കാല്‍നടയായി ഏറെ ദൂരം സഞ്ചരിച്ചാണ് പല വീട്ടുകാരും ജലം ശേഖരിയ്ക്കുന്നത്.
പെരുമ്പാവൂരിലെ പമ്പ് ഹൌസില്‍ നിന്ന് പീച്ചനാംമുകള്‍ പമ്പ് ഹൌസിലേയ്ക്ക് വെള്ളം എത്തിച്ചാണ് ഇവിടെ കുടിവെള്ള വിതരണം. എന്നാല്‍ പെരുമ്പാവൂരിലെ മോട്ടോര്‍ തകരാറായതോടെ ജലവിതരണം സ്തംഭിയ്ക്കുകയായിരുന്നു.
ഒരാഴ്ച പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്റ്റ് ജോയി പൂണേലി, മെമ്പര്‍ ബേസ് പോള്‍ എന്നിവര്‍ പറയുന്നു. നാളുകള്‍ക്ക് മുമ്പും ഇവിടെ ഒരാഴ്ചയോളം കുടിവെള്ളം മുടങ്ങിയിരുന്നു. മോട്ടോറിണ്റ്റെ ഒരു കപ്പാസിറ്റര്‍ പോയതായിരുന്നു കാരണം. ഇത് മാറ്റിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്തത് ഒരാഴ്ചയാണ്. ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരേണ്ടി വരുമെന്നും ജനപ്രധിനിധികള്‍ അറിയിച്ചു
No comments:
Post a Comment