പെരുമ്പാവൂറ്‍: നഗരസഭയിലെ ഭരണം കുത്തഴിഞ്ഞ സാഹചര്യത്തില്‍ യു.ഡി.എഫ് ഭരണ സമിതി രാജിവയ്ക്കണമെന്ന് സി.പി.എം ഏരിയാകമ്മിറ്റി അംഗവും മുനിസിപ്പല്‍ കൌണ്‍സിലറുമായ ടി.വി പത്മനാഭന്‍ ആവശ്യപ്പെട്ടു. മാലിന്യസംസ്കരണ പ്ളാണ്റ്റിണ്റ്റെ പദ്ധതി ദിവാസ്വപ്നമായി. തെരുവുകളില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നു. വഴിവിളക്കുകള്‍ കത്താതായി. റോഡുകളും ഓടകളും പൊട്ടിപ്പൊളിഞ്ഞു. ടൌണിണ്റ്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിച്ചുപോന്ന അറവുശാല മുഴുവന്‍ കൌണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടും മാറ്റി സ്ഥാപിയ്ക്കാന്‍ നടപടിയുണ്ടായില്ല. ഭരണം കുത്തഴിഞ്ഞ സാഹചര്യത്തില്‍ ചെയര്‍പേഴ്സണെ മാറ്റാനാണ് യു.ഡി.എഫ് ശ്രമിയ്ക്കുന്നത്. എന്നാല്‍ യു.ഡി.എഫ് ഭരണം അപ്പാടെ മാറുകയാണ് വേണ്ടതെന്ന് ടി.വി പത്മാനാഭന്‍ പ്രസ്താവനയില്‍ പറഞ്ഞു. (2007 പന്ത്രണ്ട് സെപ്തംബര്‍)
No comments:
Post a Comment