പെരുമ്പാവൂറ്‍: മാറമ്പിള്ളി സഹകരണ ബാങ്കില്‍ മുക്കു പണ്ടം പണയം വച്ച് മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിനാട് ബ്രാഞ്ചില്‍ നിന്നും നാലു ജീവനക്കാരെ സസ്പെണ്റ്റു ചെയ്തു.
ബ്രാഞ്ച് മാനേജര്‍ ശാരദ, ജീവനക്കാരായ ബുഷ്‌റ, മിനി, ഉണ്ണി എന്നിവരെയാണ് സസ്പെണ്റ്റ് ചെയ്തത്. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് ഈ തീരുമാനം കൈക്കൊണ്ടത്. വെട്ടിപ്പ് മൂടിവയ്ക്കാനുള്ള ശ്രമം ആദ്യം ബാങ്കിണ്റ്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതോടെയാണ് ബോര്‍ഡ് നടപടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരായത്. . മഞ്ഞപ്പെട്ടി വാത്തിയേരി വി.കെ ജബ്ബാര്‍ രണ്ടുലക്ഷം രൂപയും മുടിക്കല്‍ വടക്കന്‍ വീട്ടില്‍ വി.പി ഉമ്മര്‍ 1.75ലക്ഷം രൂപയും വെട്ടിച്ചെന്നു കാട്ടി ബാങ്കുപ്രസിഡണ്റ്റാണ് പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഇവ വ്യാജവിലാസങ്ങളാണെന്നറിയുന്നു. അതുകൊണ്ടു തന്നെ ജീവനക്കാരില്‍ നിന്നും ഈ പണം ഈടാക്കി പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെങ്കിലും പണയത്തട്ടിപ്പ് സംഭവത്തില്‍ ബോര്‍ഡ് അംഗങ്ങളും പ്രതിക്കൂട്ടിലായിരിയ്ക്കുകയാണ് . ഇത്തരം ക്രമക്കേടുകള്‍ ഈ ബാങ്കില്‍ വേറെയും സംഭവിച്ചിട്ടുണ്ട് എന്നു കരുതുന്നവരുണ്ട്.News.2007.sept.27
No comments:
Post a Comment