പെരുമ്പാവൂറ്‍:മിനിലോറി മരത്തിലിടിച്ച് യുവാവ് മരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കളപ്പുരക്കുടിയില്‍ ചന്ദ്രണ്റ്റെ മകന് സനല്‍(20) ആണ് മരിച്ചത്.തിരുവനന്തപുരത്തിനടുത്ത് കല്ലമ്പലത്ത് ഇന്നലെയായിരുന്നു അപകടം.യുവാവ് സഞ്ചരിച്ചിരുന്ന ഐഷര്‍ മരത്തിലിടിക്കുകയായിരുന്നു.അങ്കമാലി മേയ്ക്കാട് ഗുഡ്ലക്ക് മിനറല്‍ വാട്ടര്‍ കമ്പനിയിലെ സെയിത്സ്മാനായിരുന്നു.സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും. അമ്മ:അമ്മിണി. സഹോദരി:സിജി
No comments:
Post a Comment