പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, July 9, 2013

റെജി ഇട്ടൂപ്പ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; വൈസ് പ്രസിഡന്റ് വനജ ബാലകൃഷ്ണന്‍


പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി റെജി ഇട്ടൂപ്പിനേയും വൈസ് പ്രസിഡന്റായി വനജ ബാലകൃഷ്ണനേയും തെരഞ്ഞെടുത്തു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ റെജി ഇട്ടൂപ്പ് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിന്റെ പി.കെ സോമനെ നാലിന് എതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ വനജ ബാലകൃഷ്ണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശോഭന ബാലകൃഷ്ണനെ നാലിനെതിരെ എട്ട് വോട്ടുകള്‍ക്കും പരാജയപ്പെടുത്തി. യു.ഡി.എഫിന്റെ ലിസി കുര്യാക്കോസിന്റെ വോട്ട് അസാധുവായതാണ് ഭൂരിപക്ഷം കുറയാന്‍ കാരണം. ബ്ലോക്ക് പഞ്ചായത്തിന്റെ പതിമൂന്നംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് ഒമ്പത് സീറ്റുകളും എല്‍.ഡി.എഫിന് നാല് സീറ്റുകളുമാണ് ഉള്ളത്. 
ആദ്യടേമില്‍  പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്റെ പോള്‍ ഉതുപ്പും വൈസ് പ്രസിഡന്റ് സ്ഥാനം  മേരി ഗീത പൗലോസും ആയിരുന്നു വഹിച്ചിരുന്നത്. മുന്‍ധാരണ പ്രകാരം ഇവര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കോടനാട് ഡി.എഫ്.ഒ വരണാധികാരിയായി രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റിന്റേയും  ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡന്റിന്റേയും  തെരഞ്ഞെടുപ്പുകള്‍ നടന്നു.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പാര്‍ട്ടി ഭാരവാഹികള്‍, ബി.ഡി.ഒ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 9.07.2013

No comments: