പെരുമ്പാവൂര്‍: മുറിയിലേക്ക് വിളിച്ചു വരുത്തി പ്രസിഡന്റ് അസഭ്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് ഒക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി.
പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെതിരെ വൈസ് പ്രസിഡന്റ് മിനി ഷാജു നടത്തുന്ന സമരത്തിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ മുഹമ്മദ് കുഞ്ഞ്, ടി.ജി ബാബു, മെമ്പര്‍മാരായ കെ.ഡി .ഷാജി, എം.വി ബെന്നി, കെ.പി പൈലി, ദീപ അനില്‍, എന്‍.ഒ ജോര്‍ജ് എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മിനി ഷാജുവിനെ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പ്രസിഡന്റിന്റെ അസഭ്യ വര്‍ഷം. ഭരണ സമിതിക്കകത്തെ ചേരിപ്പോരാണ് ഇതിന് കാരണം. മിനി ഷാജു റൂറല്‍ എസ്.പിക്ക് പ്രസിഡന്റിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
മംഗളം 30.07.2013
No comments:
Post a Comment