പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, July 9, 2013

വൃക്കമാറ്റി വയ്ക്കല്‍: ഗൃഹനാഥന്‍ സഹായം തേടുന്നു

പെരുമ്പാവൂര്‍: തകരാറിലായ വൃക്കമാറ്റി വയ്ക്കുന്നതിന് ഗൃഹനാഥന്‍ സഹായം തേടുന്നു.
അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡ് പുന്നയം  പാവട്ടക്കര വീട്ടീല്‍ വേലായുധന്റെ മകന്‍ ഗോപി (39) യാണ് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്നത്. ഗോപിയുടെ രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. അടിയന്തിരമായി വൃക്കമാറ്റി വയ്ക്കലാണ് ഇതിനൊരു പരിഹാരമെന്നാണ് ഡോക്ടര്‍മാരുടെ  നിര്‍ദ്ദേശം. 
എന്നാല്‍, ചികിത്സക്കായി വന്‍ തുക ചെലവഴിച്ച് ഈ കുടുംബം ഇതിനോടകം കടബാധ്യതയിലാണ്. വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ്ക്കായി ചെലവുവരുന്ന ഭീമമായ തുക ഗോപിയുടെ കുടുംബത്തിന് താങ്ങാനാവില്ല. ഭാര്യയും രണ്ട് മക്കളും വൃദ്ധയായ അമ്മയും ഉള്‍പ്പെടുന്നതാണ് ഈ നിര്‍ധന കുടുംബം.
ശസ്ത്രക്രിയയുടെ ധനശേഖരണത്തിന് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ രാജന്‍ രക്ഷാധികാരിയായി ഒരു ചികിത്സാ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ബാങ്ക് കുറുപ്പംപടി ശാഖില്‍ 12910100107701 എന്ന നമ്പറില്‍ സമിതി തുറന്നിട്ടുള്ള അക്കൗണ്ടിലേയ്ക്ക് സന്മനസുള്ളവര്‍ക്ക്  പണം അയക്കാം.

മംഗളം 9.07.2013

No comments: