പെരുമ്പാവൂര്‍: ദുരന്തമുണ്ടായ വെങ്ങോലയിലെ പാറമടയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് അറിയിച്ചു. ജില്ലയിലെ അനധികൃത പാറമടകളെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ വ്യക്തമാക്കി.
പാറമടകള്‍ക്ക് 20 അടി താഴ്ത്തി പാറപൊട്ടിക്കാനാണ് അനുമതിയുള്ളത്. വെങ്ങോലയില്‍ അതിലും ഏറെ താഴ്ചയിലാണ് പാറ പൊട്ടിച്ചിരിക്കുന്നത്. എന്നാല്‍ ബഞ്ചുകള്‍ ആയി തിരിച്ച് പൊട്ടിക്കുമ്പോള്‍ കൂടുതല്‍ താഴ്ച്ചയാകാമെന്ന് ചട്ടമുണ്ട്. ഇവിടെ ആ നിലക്കാണോ പാറമട പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് കിട്ടിയാലെ വ്യക്തമാവുകയൊള്ളുവെന്ന് മൂവാറ്റുപുഴ ആര്.ഡി.ഒ ഷാനവാസ് അറിയിച്ചു
നിരോധനത്തിനപ്പുറം പാറമട ഉടമക്കെതിരെ നടപടി എടുക്കുന്ന കാര്യം ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വരുന്ന മുറക്ക് തീരുമാനിക്കുമെന്നും ആര്.ഡി.ഒ വ്യക്തമാക്കി.
മംഗളം 24.07.2013
No comments:
Post a Comment