പെരുമ്പാവൂര്‍: ചേലാമറ്റം, ഈസ്റ്റ് ഒക്കല്‍ മേഖലയില്‍ കഴിഞ്ഞ രാത്രി വ്യാപക മോഷണം. ഒരാളെ മോഷ്ടാക്കള്‍ കമ്പിവടിക്ക് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. രണ്ട് വീട്ടമ്മമാരില്‍ നിന്നും രണ്ട് പവനോളം മോഷ്ടിക്കുകയും ചെയ്തു
ചേലാമറ്റം മടത്തേത്തുകുടി ഷിജു(36)നെയാണ് മോഷ്ടാക്കള്‍ കമ്പിവടിക്ക് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. രാത്രി ഒരു മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് ഷിജുവിനെ ഇവര്‍ ആക്രമിച്ചത്. ചേലാമറ്റം കുപ്പിയാന് ഷാജിയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടിമറഞ്ഞു.ചേലാമറ്റം പള്ളത്തുകുടി മുഹമ്മദാലിയുടെ വീടിന്റെ ജനലഴികള്‍ തകര്‍ത്തിട്ടുണ്ട്. നാട്ടുകാര്‍ കള്ളന്മാരെ പിന്തുടര്ന്നെങ്കിലും ഇവര്‍ കടന്നു കളഞ്ഞു. തുടര്‍ന്നാണ് ഈസ്റ്റ് ഒക്കല്‍ ഭാഗത്ത് കളവ് നടന്നത്.
ഈസ്റ്റ് ഒക്കലിലെ ഹാര്‍ഡ് വയര്‍ വ്യാപാരിയായ പ്രസാദിന്റെ വീടിന്റെ പിന്‍വശത്തെ വാതിലും മലയിലാന്‍ റഷീദിന്റെ വാതിലും മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. ഈസ്റ്റ് ഒക്കല്‍ സ്വദേശി ബാബുവിന്റെ ഭാര്യയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്തെങ്കിലും ഏതാണ്ട് മുക്കാല്‍ പവനോളം കഷ്ണങ്ങള്‍ റോഡില്‍ കിടന്നുകിട്ടി. ഈസ്റ്റ് ഒക്കല്‍ ജഗനാഥന്റെ വാടക വീട്ടില്‍ താമസിക്കുന്ന ദമ്പതികളുടെ ഒരു മാലയും മോഷ്ടിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മംഗളം 15.07.2013
No comments:
Post a Comment