പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ വ്യാജരേഖകള്‍ ചമച്ച് പ്രതികളെ സഹായിച്ച ടെക്‌നിക്കല്‍ മാനേജരും പിടിയിലായി.
കൊടുങ്ങല്ലൂര്‍ പൂഴിമറ്റമാല്‍ മുണ്ടങ്ങത്ത് വീട്ടില്‍ ബാഹുലേയന്റെ മകന്‍ മണിമോനെ (36) യാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജു രാധാകൃഷ്ണനും സരിത എസ് നായരും ചേര്‍ന്ന് നടത്തിയിരുന്ന ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു ഇയാള്‍.
ബിജുവും സരിതയും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ക്ക് ആവശ്യമായ വ്യാജരേഖകള്‍ ചമച്ചത് മണിമോനായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ ഇയാള്‍ക്ക് പ്രത്യേക വൈദഗദ്ധ്യം ഉണ്ടായിരുന്നത്രേ.
സരിത ഉപയോഗിച്ചിരുന്ന ഡ്രൈവിങ്ങ് ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതാണ് മണിമോന്റെ അറസ്റ്റിലേയ്ക്ക് വഴിതെളിച്ചത്. അത് കൃത്രിമമായി ഉണ്ടാക്കിക്കൊടുത്തത് ഇയാളായിരുന്നു.
പ്രത്യേക അന്വേഷണ സംഘ അംഗമായ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിമോനെ കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മംഗളം 19.07.2013
No comments:
Post a Comment