പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍നായരുടെ പ്രിയപത്‌നി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ആയിരക്കണക്കിന് ആളുകള്‍ അന്ത്യോപാചാരം അര്‍പ്പിച്ചു
പുല്ലുവഴിയിലെ കാപ്പിള്ളില്‍ തറവാട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് തെക്കേമുറ്റത്ത് പി.കെ.വിയുടെ സ്മൃതി കുടീരത്തോട് ചേര്‍ന്ന് ഒരുക്കിയ ലക്ഷ്മിക്കുട്ടിയമ്മയുടെ ചിതയ്ക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ മൂത്തമകന്‍ രാജേന്ദ്രന്‍ തീകൊളുത്തി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ.ബാബു, അനൂപ് ജേക്കബ്, ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജ്, മുന്‍ മന്ത്രിമാരായ സി.ദിവാകരന്‍, കെ.ഇ ഇസ്മായില്‍, ബിനോയ് വിശ്വം, ടി.എച്ച് മുസ്തഫ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി.എ കുര്യന്‍, ജോസ് ബേബി, എം.പിമാരായ കെ.പി ധനപാലന്‍, പി രാജീവ്, എം.പി അച്യുതന്‍, എം.എല്‍.എ മാരായ വി.എസ് സുനില്‍ കുമാര്‍, വി.പി സജീന്ദ്രന്‍, സാജുപോള്‍, വി ശിവന്‍കുട്ടി, മോന്‍സ് ജോസഫ്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എന്‍ ചന്ദ്രന്‍, കെ.പ്രകാശ് ബാബു, കാനം രാജേന്ദ്രന്‍, ടി പുരുഷോത്തമന്‍, വി.പി ഉണ്ണികൃഷ്ണന്‍, മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കമലാ സദാനന്ദന്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, ഹൈക്കോടതി ജസ്റ്റീസ് വി.കെ മോഹനന്‍, പോലീസ് ഐ.ജി പത്മകുമാര്‍, എസ് ശിവശങ്കരപ്പിള്ള, അഡ്വ രഞ്ജിത് തമ്പാന്‍, ടി.എം സക്കീര്‍ ഹുസൈന്‍, കെ.ആര്‍ അരവിന്ദാക്ഷന്‍, കെ.എം.എ സലാം, ഇ കെ ശിവന്‍, കെ.എം ദിനകരന്‍, കെ.കെ അഷറഫ്, സി.വി ശശി, ബാബുപോള്‍, എം.ജെ ജേക്കബ്, അഡ്വ.ജയ്‌സണ്‍ ജോസഫ്, ടി.പി ഹസന്‍, അഡ്വ പി.കെ ചിത്രഭാനു, ഉഴവൂര്‍ വിജയന്‍, ശ്രീമൂലനഗരം മോഹന്‍, വി.പി ശശീന്ദ്രന്‍, ബാബുജോസഫ്, ടി.പി അബ്ദുള്‍ അസീസ്, എം.പി അബ്ദുള്‍ ഖാദര്‍, അഡ്വ.എന്‍.സി മോഹനന്‍, പി.കെ സോമന്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മംഗളം 8.07.2013
No comments:
Post a Comment