യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എഴുപത്തിയഞ്ചാം പിറന്നാള്‍
ദിനത്തില്‍ കൂവപ്പടി അഭയ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ സമ്മാനിക്കുന്നു
|
പെരുമ്പാവൂര്‍: യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ഇന്നലെ എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞു. പിറന്നാള്‍ ആഘോഷങ്ങള്‍ അതിലളിതം.
ഉച്ചകഴിഞ്ഞ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കേക്കുമുറിക്കല്‍. ആശംസകള്‍ നേരാന്‍ എത്തിയവര്‍ക്ക് ഓരോ ഗ്ലാസ് പായസം. അതിലേറെ പോയില്ല ജന്മദിന ആഘോഷങ്ങള്‍.
എം.എല്‍.എമാരായ സാജുപോള്‍, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തിയിരുന്നു.
പെരുമ്പാവൂര്‍ നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സ്‌നേഹോപഹാരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം തങ്കച്ചന് സമ്മാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബാബു കൂനക്കാടന്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, കെ ഹരി, ബിജു ജോണ്‍ ജേക്കബ്, പോള്‍ പാത്തിക്കല്‍, പുഷ്പാ വറുഗീസ്, ബീവി അബൂബക്കര്‍, റോയി കെ വറുഗീസ്, രഘു പി.എസ്, അഡ്വ. എം.എന്‍ കനകലത, മിനി രാജന്‍, ബിജി സുജിത്ത് തുടങ്ങിയവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.
പിറന്നാള്‍ ദിവസമായ ഇന്നലെ തങ്കച്ചന്‍ കൂവപ്പടി അഭയഭവന്‍ അന്തേവാസികള്‍ക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചു. അഭയ ഭവനിലെ 250 അന്തേവാസികള്‍ക്ക് തങ്കച്ചന്‍ ബഡ്ഷീറ്റുകള്‍ വിതരണം ചെയ്തു.
കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി അവറാച്ചന്‍ തുടങ്ങിയവരും തങ്കച്ചന് ഒപ്പമുണ്ടായിരുന്നു. അഭയഭവന്‍ മാനേജിംഗ് ഡയറക്ടര്‍ മേരി എസ്തപ്പാനും തങ്കച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മംഗളം 30.07.2013
No comments:
Post a Comment