പുല്ലുവഴിയില്‍ പി.കെ.വി സ്മാരക മന്ദിരം തുറന്നു
പെരുമ്പാവൂര്‍: മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നു പി.കെ.വാസുദേവന്‍ നായരെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി. പുല്ലുവഴിയില്‍ പണിതീര്‍ത്ത പി.കെ.വി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. അമര്‍ത്യാ സെന്നിന് നല്കിയ ഭാരത രത്ന തിരിച്ചേല്പ്പിയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പിയുടെ നിലപാട് ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. ഇത്തരം ഘട്ടങ്ങളിലാണ് പി.കെ.വിയെപ്പോലുള്ള പാര്ലമെന്റേറിയന്മാരുടെ അഭാവം രാജ്യം തിരിച്ചറിയുന്നതെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. പി.കെ.വി സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എസ് ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനം ഒഴിയാന്‍ മടി കാണിയ്ക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനം സസന്തോഷം ഒഴിഞ്ഞ് കെ.എസ്.ആര്.ടി.സി ബസില്‍ നാട്ടിലേയ്ക്ക് മടങ്ങിയ പി.കെ.വിയെപ്പോലുള്ളവര്‍ ഒരു വിസ്മയമാണെന്ന്
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. പി.കെ.വിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കാനം രാജേന്ദ്രന്, കെ.ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എന്‍ ചന്ദ്രന്, കെ.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി രാജേന്ദ്രന്, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, പാര്‍ട്ടി നാഷണല്‍ കൗണ്‍സില്‍ അംഗം കമല സദാനന്ദന്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി ഇ എ കുമാരന്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.രാജു, സാജുപോള്‍ എം.എല്‍.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലില്‍, സി.പി.ഐ നേതാക്കളായ കെ.എം ദിനകരന്, ഇ.കെ ശിവന്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്, മുന്‍ എം.എല്‍.എ ബാബുപോള്‍, സി.വി ശശി, കെ.കെ അഷ്റഫ്, കെ.പി റെജി മോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 27.07.2013
No comments:
Post a Comment