പെരുമ്പാവൂര്‍: പി.എസ് ദേവദത്തിന്റെ കാലം എന്നോടു പറഞ്ഞത് എന്ന കഥാസമാഹാരം പി രാജീവ് എം.പി പ്രകാശനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നാടക നടന്‍ കരകുളം ചന്ദ്രന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. അഡ്വ. എന്‍.സി മോഹനന്‍ പുസ്തകം പരിചയപ്പെടുത്തി.
കുന്നത്തുനാട്ടിലെ മുതിര്‍ന്ന എഴുത്തുകാരന്‍ സത്യന്‍ താന്നിപ്പുഴയെ കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ ആദരിച്ചു.
സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ജേതാവ് മുരുകേശ് കാക്കൂരിനെ കരകുളം ചന്ദ്രനും എം.ജി യൂണിവേഴ്‌സിറ്റി നാടകത്തില്‍ മികച്ച നടിയായി തെരഞ്ഞെടുത്ത രഹ്ന മന്‍സൂറിനെ കലാമണ്ഡലം സുമതിയും സംസ്ഥാന ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് നേടിയ അഭിജിത് മോഹനനെ മുന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രനും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഡോ. കെ.എ ഭാസ്‌കരന്‍, ടി.എന്‍.എന്‍ നമ്പ്യാര്‍, ആര്‍.എം രാമചന്ദ്രന്‍, എം.കെ കൃഷ്ണന്‍ നമ്പൂതിരി, മോഹനന്‍ കെ, ഇ.വി നാരായണന്‍ മാസ്റ്റര്‍, വി.പി ഖാദര്‍, ഷാജി സരിഗ, പി.എസ് ദേവദത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മംഗളം 17.07.2013
No comments:
Post a Comment