പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, July 17, 2013

സരിത എസ് നായരേയും ബിജുരാധാകൃഷ്ണനേയും പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

പെരുമ്പാവൂര്‍: എറണാകുളം നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളുമായി ബന്ധപ്പെട്ട് സരിത എസ് നായരേയും ബിജു രാധാകൃഷ്ണനേയും പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 20 വരെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ടീം സോളാര്‍ റിന്യൂവബള്‍ എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ മൂന്നര കോടി രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇത്. 
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സരിതയേയും ബിജുവിനേയും പോലീസ് രണ്ടു ജീപ്പുകളിലായി പെരുമ്പാവൂരില്‍ എത്തിച്ചത്. ഇരുവരേയും കാണാന്‍ സ്ത്രീകളടക്കമുള്ള വന്‍ ജനാവലിയാണ് പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.

No comments: