പെരുമ്പാവൂര്‍: ദുരന്തം നടന്ന വെങ്ങോല പാറമടയില്‍ മുമ്പും അപകടമുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.
പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ സംഭവം. അന്നും പാറമട ഇടിയുകയായിരുന്നു. പതിനഞ്ചോളം തൊഴിലാളികളാണ് അന്ന് മടയിലുണ്ടായിരുന്നത്. മണ്ണും പാറക്കല്ലും വീണ് എല്ലാവര്‍ക്കും പരുക്കേറ്റു.
പാറമടയ്ക്ക് ഇപ്പോഴുള്ളതുപോലെ താഴ്ച്ചയില്ലാത്തതിനാല്‍ അപകടം സാരമായില്ല. അന്ന് രാജന്റെ പിതാവ് വേലായുധന്റെ ഉടമസ്ഥതയിലായിരുന്നു പാറമട.
ഏഴു വര്‍ഷം മുമ്പാണ് മറ്റൊരു അപകടം. ഇതില്‍ ഒരാള്‍ മരിച്ചു. വെങ്ങോല ലക്ഷംവീട് കോളനിയിലെ താമസക്കാരനായ ശിവനാണ് മരിച്ചത്. മടയില്‍ വടംകെട്ടി ഇറങ്ങുമ്പോഴായിരുന്നു അപകടം.
മംഗളം 24.07.2013
No comments:
Post a Comment