പെരുമ്പാവൂര്‍: ഗൃഹനാഥന് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍ദ്ധന കുടുംബം സഹായം തേടുന്നു.
കൂവപ്പടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ തൊറോക്കുടി വീട്ടില്‍ കനകാംബര (45) നാണ് അര്‍ബുദം ബാധിച്ചത്. അടിന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയക്ക് ഒന്‍പതുലക്ഷം രൂപയോളം ചെലവുവരും. ഇത്ര വലിയ തുക സമാഹരിക്കാന്‍ കനകാംബരന്റെ കുടുംബത്തിനാവില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
ഈ സാഹചര്യത്തില്‍ വാര്‍ഡ് മെമ്പര്‍ അന്നക്കുട്ടി പൗലോസ് ചെയര്‍പേഴ്‌സണും സുകുമാരന്‍ മനയത്ത് കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. തുക സമാഹരിക്കുന്നതിന് സമിതി യൂണിയന്‍ ബാങ്കിന്റെ കൂവപ്പടി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുമുണ്ട്.
സഹായിക്കാന്‍ മനസുള്ളവര്‍ക്ക് 338702010020443 എന്ന നമ്പറിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.
മംഗളം 1.07.2013
No comments:
Post a Comment