പെരുമ്പാവൂര്‍: വെങ്ങോലയില്‍ അപകടമുണ്ടായ പാറമടയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
രാജ ഗ്രാനൈറ്റ്സ് ഉടമ വെങ്ങോല ഇലവുംകുടി ഇ.വി രാജനെതിരെയാണ് കേസെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാറമടയില്‍ അപകടമുണ്ടായ ഭാഗം രാജന്റെ ജേഷ്ഠന് രാമകൃഷ്ണന്റെ പേരിലായിരുന്നു. കഴിഞ്ഞ മാസമാണ് ഇത് രാജന്റെ പേരില്‍ ആധാരം ചെയ്തത്. അതിനു ശേഷം പാറമടയുടെ നിയമാനുസൃതമുള്ള രേഖകള്‍ നേടിയെടുക്കാനുള്ള സാവകാശം ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ഇവിടെ വന്‍ദുരന്തമുണ്ടായത്.
മംഗളം 24.07.2013
No comments:
Post a Comment