പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പന്ത്രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കെട്ടിട സമുച്ചയത്തിന് സാജുപോള്‍ എം.എല്‍.എ ശിലയിട്ടു.
കാരുണ്യ ഫാര്‍മസി കെട്ടിടത്തിന്റെ ശിലാസ്ഥാപനം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ ഡോ. കെ.എ ഭാസ്‌കരന്‍, അഡ്വ. എന്‍.സി മോഹന്‍, ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, ബിജു ജോണ്‍ ജേക്കബ്, കെ. ഹരി, ഷാജി സലിം, ബീവി അബൂബക്കര്‍, പോള്‍ പാത്തിയ്ക്കല്‍, ജി സുനില്‍കുമാര്‍, അരുണ്‍ രംഗന്‍, ഡോ റോഷിത്, ഡോ.എം.എം ഷാനി എന്നിവര്‍ സംസാരിച്ചു.
ജീവന്‍ രക്ഷാമരുന്നുകള്‍ എഴുപത് ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്നും ലഭ്യമാകുമെന്നും സാജുപോള്‍ എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍ നിന്നും ഒരുകോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.
മംഗളം 30.07.2013
No comments:
Post a Comment