പെരുമ്പാവൂര്‍: കുളത്തുങ്ങമാലി പട്ടികജാതി കോളനിയിലേതുള്‍പ്പടെയുള്ള പരിസരവാസികള്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിന് മുന്നില്‍ അനിശ്ചിതകാല കുടിപ്പാര്‍പ്പ് സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ പ്രദേശത്തെ പ്ലൈവുഡ് കമ്പനി താത്കാലികമായി അടച്ചുപൂട്ടി.
രണ്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനിയ്‌ക്കെതിരെയായിരുന്നു സമരം. കമ്പനിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ രേഖയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ടാണ് കമ്പനി അടച്ചുപൂട്ടിയത്.
കമ്പനിയില്‍ നിന്നുള്ള കക്കൂസ് മാലിന്യം കോളനിയിലേയ്‌ക്കൊഴുക്കിയതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. ഒന്നര മാസം മുമ്പും ഇവിടേയ്ക്ക് കക്കൂസ് മാലിന്യം തുറന്നുവിട്ട സംഭവം ഉണ്ടായി. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. വീണ്ടും മാലിന്യം ഒഴുക്കിയതോടെയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്.
കുടിപ്പാര്‍പ്പ് സമരം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കുളത്തുങ്ങമാലി കര്‍മ്മസമിതി പ്രസിഡന്റ് ബിനു കുളത്തുങ്ങമാലി അദ്ധ്യക്ഷത വഹിച്ചു.
സമിതി കേന്ദ്രകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ പ്രസന്നന്‍, പ്രാദേശിക സമിതി സെക്രട്ടറി വി.എസ് ഷൈബു, കെ.കെ സുധീഷ്, ബൈജു കെ.കെ, വി.പി സുരേഷ്, ബാബു മുട്ടത്താന്‍, കെ.എ സന്ദീപ്, കെ.കെ ഹരിഹരന്‍, ദീപ, അജിത ചന്ദ്രന്‍, ലീല അശോകന്‍, മിനി രവി, ദര്‍ശന, വീണ ബിനേഷ്, ശ്രീജ ബൈജു, രാജി ബിജു, ലളിത നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മംഗളം 30.07.2013
No comments:
Post a Comment