പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, July 7, 2013

മുന്‍ മുഖ്യമന്ത്രി പി.കെ.വിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍നായരുടെ ഭാര്യയും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സഹോദരിയുമായ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. ടൗണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയക്ക് 12-ന് പുല്ലുവഴിയിലെ വീട്ടുവളപ്പില്‍. 
പുല്ലുവഴി പരേതരായ മാളിക്കത്താഴത്ത്  പരമേശ്വരന്‍ പിള്ളയുടേയും കാപ്പിള്ളില്‍ പാറുക്കുട്ടിയമ്മയുടേയും മകളായിരുന്നു പരേത. മക്കള്‍: അഡ്വ.വി രാജേന്ദ്രന്‍, ശാരദാ മോഹന്‍, നിര്‍മ്മല, ജയകൃഷ്ണന്‍, കേശവന്‍കുട്ടി. മരുമക്കള്‍: രാജേശ്വരി, മോഹന്‍ബാബു, ഡോ.ഗംഗാധരന്‍, സുജാത, പാര്‍വ്വതി. മറ്റു സഹോദരങ്ങള്‍: കെ.പി ഗംഗാധരന്‍ നായര്‍, ഡോ.കെ.പി ബാലകൃഷ്ണപിള്ള, എം.പി ഗോപാലന്‍ നായര്‍
സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, നേതാക്കളായ കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, കെ.പ്രകാശ് ബാബു, കെ.പി രാജേന്ദ്രന്‍, ഇ.എ കുമാരന്‍, കെ.സി പ്രഭാകരന്‍, എസ്.ശിവശങ്കരപ്പിള്ള, പി രാജു, സാജുപോള്‍ എം.എല്‍.എ, വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമാര്‍പ്പിച്ചു.

മംഗളം 7.07.2013

No comments: