പെരുമ്പാവൂര്‍: സി.പി.ഐ നേതാവും മുന്‍ മുഖ്യന്ത്രിയുമായിരുന്ന പി.കെ വാസുദേവന്‍ നായരുടെ എട്ടാം ചരമ വാര്‍ഷികം ആചരിച്ചു. പി.കെ.വി അന്ത്യവിശ്രമം കൊള്ളുന്ന പുല്ലുവഴി കാപ്പിള്ളി തറവാട്ടുമുറ്റത്തെ സ്മൃതി കുടീരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍ ചന്ദ്രന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്, ജില്ലാ സെക്രട്ടറി ഇ.എ കുമാരന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ് ശിവശങ്കരപിള്ള, കെ.കെ അഷറഫ്. കെ.എം ദിനകരന്, ഇ.കെ ശിവന്, ജില്ലാകമ്മിറ്റി അംഗങ്ങളായ ബാബു പോള്‍, സി.വി ശശി, കെ.പി റെജിമോന്, പി.കെ.വിയുടെ മക്കളായ അഡ്വ. വി രാജേന്ദ്രന്, ശാരദ മോഹന്‍, നിര്‍മ്മല ഗംഗാധരന്, ഷാജി, കേശവന്‍കുട്ടി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
കേരള വാട്ടര്‍ അതോറിട്ടി എംപ്ലോയിസ് യൂണിയന് എ.ഐ.ടി.യു.സി പെരുമ്പാവൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പി.കെ.വി അനുസ്മരണം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി റെജിമോന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.കെ ശശി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം ജോര്‍ജ്, ജില്ലാസെക്രട്ടറി കെ.കെ സജീവന്, കെ.വി ബാബു, കെ.കെ നന്ദനന്‍, എം രതീഷ്കുമാര്‍, മുജീബ് റഹ്മാന്, എം.കെ വത്സല, വി.ജി സതീഷ്, ടി.വി അനീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 13.07.2013
No comments:
Post a Comment