പഞ്ചായത്ത് ഓഫീസിലേയ്ക്ക് ജനകീയ മാര്‍ച്ച് ഇന്ന്
പെരുമ്പാവൂര്‍: പുല്ലുവഴിയിലെ ശുദ്ധജല വിതരണം താറുമാറാക്കാന്‍ സാദ്ധ്യതയുള്ള പ്ലൈവുഡ് കന്വനി നിര്‍മ്മാണത്തിനെതിരെ രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് ഇന്ന് ജനകീയ മാര്‍ച്ച്.
പതിനാറാം വാര്‍ഡില്‍ പുല്ലുവഴി ചങ്ങന്‍ചിറയ്ക്ക് സമീപമാണ് പുതിയ കമ്പനിയ്ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. പെരിയാര്‍വാലി കനാലിനോട് ചേര്‍ന്നാണ് കമ്പനി നിര്‍മ്മാണം. കനാലിലേയും ചങ്ങന്‍ചിറയിലേയും വെള്ളം മലിനമായാല്‍ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടും. ഈ ചിറയില്‍ നിന്നാണ് പ്രധാന ശുദ്ധജല വിതരണം.
ഇതിനു പുറമെ കമ്പനിയുടെ മുന്നൂറു മീറ്റര്‍ പരിധിയിലുള്ള അമ്പതോളം കുടുംബങ്ങളും കമ്പനിയുടെ വരവോടെ ബുദ്ധിമുട്ടിലാകും. ഗവ.എല്‍.പി സ്‌കൂള്‍, നന്‌സറി, സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂള്‍ തുടങ്ങിയ വിദ്യാലങ്ങളും നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് അധികം ദൂരത്തല്ല.
ഗ്രാമസഭയുമായി കൂടിയാലോചിയ്ക്കാതെയാണ് കമ്പനി സ്ഥാപിയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി കൊടുത്തതെന്ന് കമ്പനിയെക്കെതിരെ രൂപം നല്‍കിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. വി.ഒ ജോയി, വറുഗീസ് എന്നിവര്‍ കുറ്റപ്പെടുത്തുന്നു.
കമ്പനി സ്ഥാപിയ്ക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 9.30-ന് മാര്‍ച്ച് തുടങ്ങുമെന്നും തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം മുഴുവന്‍ നാട്ടുകാരും പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മംഗളം 29.07.2013

No comments:
Post a Comment