പെരുമ്പാവൂര്‍-സംസ്ഥാനകായികമേളയില്‍ കുതിച്ചു മുന്നേറുന്ന കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ സ്വര്ണ്ണകൊയ്ത്തിന് കല്ലില്‍ സര്‍ക്കാര്‍ സ്കൂളിണ്റ്റെ തുടക്കം. സ്വന്തം കളിസ്ഥലം പോലുമില്ലാത്ത ഈ സ്കൂളിന് അഭിമാനകരമായ ആദ്യസ്വര്‍ണ്ണം നേടിക്കൊടുത്തതാകട്ടെ,പത്രവിതരണത്തിലൂടെ പഠനച്ചെലവ് കണ്ടെത്തുന്ന നിര്ധനബാലനും.മേതല പിണക്കാട്ട് പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന് പി.കെ രഞ്ജിത്താണ് ജൂനിയര്‍ വിഭാഗം കബഡിയിലൂടെ സ്വര്‍ണ്ണമെഡല്‍ നേടിയത്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ അംഗമായ രഞ്ജിത്ത് കായികാദ്ധ്യാപിക തങ്കമ്മ തോമസിണ്റ്റെ കീഴിലായിരുന്നു പരിശീലനം നേടിയത്.പരാധീനതകള്‍ക്കു നടുവില്‍ നിന്നും കല്ലില്‍ സ്കൂളും രഞ്ജിത്തും നേടിയ സ്വര്‍ണ്ണത്തിന് തിളക്കമേറെ. (രണ്ടായിരത്തിയാറ് ഡിസംബര്‍ നാലിലെ വാര്‍ത്ത)
No comments:
Post a Comment