പെരുമ്പാവൂറ്‍:കടകളില്‍ നിന്നും വീടുകളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷ്ടിയ്ക്കുന്ന നാലംഗ സംഘം പോലീസ് പിടിയിലായി. മലമുറി പുത്തുക്കാടന്‍ മുനീര്‍, രായമംഗലം കുഴിക്കണ്ടം മനോജ്, കൂവപ്പടി മൈലാച്ചാല്‍ ചതുക്കാല വിജേഷ്, അയ്മുറി പുതുശ്ശേരി വിജേഷ് എന്നിവരെയാണ് ഇന്നലെ കുറുപ്പംപടി പോലീസ് പിടികൂടിയത്. പല മോഷണ കേസുകളിലും പ്രതികളായ ഇവര്‍ കുറുപ്പംപടി ടൌണിലുണ്ടായ ഒരു കുത്തുകേസിലേയും പ്രതികളാണ്. ഇവരെ കോടതി റിമാണ്റ്റ് ചെയ്തു. (പതിന്നാല് ആഗസ്റ്റ് രണ്ടായിരത്തിയേഴ്)
2007.aug.14
2007.aug.14
1 comment:
സുരേഷെ... നല്ല സംരംഭം ആണ് കേട്ടോ?...
ഇതൊന്നപ്ഡേറ്റ് ചെയ്യാവൊ?
സിറ്റിസണ്‍ ജേണലിസത്തിന്റെ നല്ലൊരു മുഖം ആണിത്. പക്ഷെ സത്യ സന്ധവും കൃത്യവുമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നത് നന്നായിരിക്കും..
അപ്പോള്‍ നിങ്ങളുടെ കുറുപ്പം പടി പോലീസ് മോശമില്ല അല്ലെ.. ഇഥു പഴയ കഥ ഇപ്പൊ പിന്നെ ഇപ്പോഴെന്തു പറ്റി? കുറുപ്പംപടി എസ്. ഐ. കള്ലനെട്രെയിനിംഗ് പൂര്‍ത്തിയാക്കിയില്ലെ? മലമുറീയിലും ചുറ്റുവട്ടത്തും ഈയിടെയായി ചിമ്മിനി പൊളിച്ചകത്തു കടന്നു കവര്‍ച്ച നടത്തുന്ന കേസു മാത്രമേ കേള്ക്കാനുള്ളല്ലോ സുഹൃത്തെ?.
ദാ
ഇതു നോക്കൂ
കള്ളന്മാര് പെരുമ്പാവൂരില്‍ സ്വൈരവിഹാരം നടത്തുന്നു.. ദിവസവും പത്രമെടുത്താല്‍ കാണാവുന്ന വാര്‍ത്ത ഇതൊന്നു മാത്രമല്ലെ..(കേരളത്തില്‍ പൊതുവേ സ്ഥിതി വ്യത്യസ്ഥമല്ല. തലസ്ഥാനനഗരിപോലും മുക്തമല്ല. പക്ഷെ ഈയിടെ ഞങ്ങള്‍ അവിടെയൊരു മൈത്രീ സ്ക്വാഡുണ്ടാക്കി പോലീസിനൊപ്പം ചേറ്ന്ന്...!. )
നിങ്ങള്‍ നാട്ടുകാര്‍ക്കൊരു സ്ക്വാഡുണ്ടാക്കി പരീക്ഷിച്ചുനോക്കരുതോ?.
Post a Comment