തെരച്ചില്‍ നീണ്ടത് 35 മണിക്കൂര്‍
പെരുമ്പാവൂര്‍: രാവും പകലും കടന്നു പോയത് അവര്‍ അറിഞ്ഞില്ല. ഇടയില്‍ മാനമിരുണ്ടതും മഴപെയ്തതും ആരും ശ്രദ്ധിച്ചില്ല.
ഒരൊറ്റ ലക്ഷ്യം.
നേര്‍ത്ത ഒരു ചലനം. ജീവന്റെ ഒരു തുടിപ്പ്.
അതുണ്ടാവില്ലെന്ന് പതുക്കെപ്പതുക്കെ തിരിച്ചറിയുമ്പോഴും അവര്‍ തളര്‍ന്നില്ല. ഒരു നിമിഷം വിശ്രമിച്ചുമില്ല.
ഫയര്‍ ഫോഴ്സും പോലീസും നിസ്സഹായരായി നോക്കി നില്‍ക്കെ നാട്ടുകാരും പാറമട ത്തൊഴിലാളികളുമാണ്, മുകളില്‍ നിന്ന് അടര്‍ന്നു പോന്ന കൂറ്റന്‍ പാറക്കല്ലിനോട് മല്ലിട്ടത്. പാറയില്‍ കുഴിയടിച്ച് വെടിവച്ചു പൊട്ടിച്ചു. മൂന്നു ജെ.സി.ബികള്‍ ഉപയോഗിച്ച്, പൊട്ടിച്ച പാറക്കല്ലുകള്‍ നിരന്തരം നീക്കി.
ശക്തമായ സ്ഫോടനം സാദ്ധ്യമല്ല. അത് ഒരു പക്ഷെ വീണ്ടും മട ഇടിയാന്‍ കാരണമാകും. അതീവ ശ്രദ്ധയോടെയാണ് ഒരോ പ്രവര്‍ത്തനങ്ങളും.
അങ്ങനെ കടന്നു പോയത് മുപ്പത്തിയഞ്ചു മണിക്കൂറുകളാണ്.
മണ്ണിനടിയില്‍പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ ശ്രുതി ബിജു, കാടായത്ത് മുരളി, കറുകപ്പിള്ളി ഷാജി എന്നിവരാണ് തെരച്ചിലിന് നേതൃത്വം കൊടുത്തത്. ജെ.സി.ബി ഓപ്പറേറ്റര്‍മാരായ എല്‍ദോസും മോഹനനും അവരുടെ രണ്ടു സഹായികളും ഒരു നിമിഷം പോലും വിശ്രമിച്ചില്ല.
രാത്രിയായതോടെ ഉയര്‍ന്ന വെളിച്ചമുള്ള ഫ്ളൂറസെന്റ് വിളക്കുകള്‍ സ്ഥാപിച്ചു. തെരച്ചില്‍ നടത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും വെള്ളവും എത്തിയ്ക്കാനും നാട്ടുകാര്‍ ശ്രദ്ധവച്ചു.
അതേസമയം സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ പലപ്പോഴും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി. തള്ളിക്കയറുന്ന ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസ് നോക്കുകുത്തികളായി.
ഒടുവില്‍, യന്ത്രക്കൈയില്‍ തകര്‍ന്ന ഒരു മൃതദേഹം. ഉടന്‍ ജെ.സി.ബി പ്രവര്‍ത്തനം നിര്‍ത്തി. കൈകൊണ്ട് മണ്ണു മാറ്റലായി പിന്നെ. കിട്ടിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഒഡീഷക്കാരന്‍ റമാ കാന്താണ് എന്ന് ഒരു വിഭാഗം. വിജയനാണെന്ന് മറ്റൊരു വിഭാഗം. തര്‍ക്കം തുടരുന്നതിന്നിടയില്‍ മൃതദേഹം ആംബുലന്‍സിലേയ്ക്ക് മാറ്റുന്നതിന്റെ തിരക്ക്.
പിന്നെ കണ്ടത് രണ്ടു കാലുകളാണ്. പൂര്ണ്ണശരീരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മെല്ലെ മണ്ണ് മാറ്റാന്‍ തുടങ്ങി. ഇതിനിടെ മാറ്റൊരു ഭാഗത്തു നിന്ന് അരയ്ക്ക് മുകളിലേയ്ക്കുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചു.. അപ്പോഴാണ് ആദ്യം കണ്ടത് വിച്ഛേദിയ്ക്കപ്പെട്ട കാലുകള്‍ മാത്രമാണെന്ന് വ്യക്തമായത്.. ആ നേരവും മുഖം വ്യക്തമായിട്ടില്ല. കഴുത്തില്‍ കിടന്ന അഞ്ചു പവന്റെ മാലയാണ് അടയാളമായത്. സന്തോഷിന്റെ ആകെയുള്ള സമ്പാദ്യമായ മാലയെ പറ്റി ഇന്നലെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നെ ഇരുപത് മിനിറ്റുകള്‍ക്ക
മംഗളം 25.07.2013
1 comment:
For all the residents of Perumbavoor and suburbs we had 3 days of intense feelings of tension/sorrow .
We cannot imagine the agonies of the families who waited for the recovery of the bodies of the 4 men who were buried deep in the rocks/mud.Our deep condolences to them.
Post a Comment