Friday, November 28, 2008

കുടിവെള്ളക്ഷാമം: വീട്ടമ്മമാര്‍ എഞ്ചിനീയറെ ഉപരോധിച്ചു

28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: മൂന്നാഴ്ചയായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച്‌ രായമംഗലം പഞ്ചായത്തില്‍ നിന്നുള്ള വീട്ടമ്മമാരും ജനപ്രതിനിധികളും വാട്ടര്‍ അഥോറിറ്റി കുറുപ്പംപടി അസി.എഞ്ചിനീയര്‍ ഷീലയെ ഒരു മണിക്കൂറോളം ഓഫീസിനുള്ളില്‍ ഉപരോധിച്ചു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, മെമ്പര്‍ വി.ഇ ഷിബു, മുന്‍ മെമ്പര്‍ സജി പടയാട്ടില്‍, ജോയി വര്‍ഗിസ്‌, എ.അയ്യപ്പന്‍, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജലവിതരണത്തിലെ പ്രശ്നങ്ങള്‍ രണ്ടുദിവസത്തിനകം പരിഹരിയ്ക്കുമെന്ന്‌ അധികൃതര്‍ ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറഞ്ഞു.
രായമംഗലം പഞ്ചായത്തില്‍ 606 കോളനി, വായ്ക്കര, നെല്ലിമോളം പ്രദേശങ്ങളിലാണ്‌ ഏറ്റവും അധികം ജലക്ഷാമം അനുഭവപ്പെടുന്നത്‌. കോട്ടമല ടാങ്കില്‍ നിന്നാണ്‌ ഇവിടേയ്ക്ക്‌ വെള്ളമെത്തിയ്ക്കുന്നത്‌. പമ്പിങ്ങ്‌ കൃത്യമായി നടക്കാത്തതാണ്‌ കുടിവെള്ളം മുടങ്ങാനുള്ള കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു

കവര്‍ച്ച തടയാന്‍ പോലീസ്‌ സ്ക്വാഡുകള്‍

28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: കവര്‍ച്ച തടയാന്‍ പോലീസ്‌ മൂന്ന്‌ സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഇനി രാത്രി മുഴുവന്‍ പട്ടണത്തിലെങ്ങും പോലീസുണ്ടാവുമെന്ന്‌ സി.ഐ ജി ഡി വിജയകുമാര്‍ പറഞ്ഞു.
പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്ക്വാഡ്‌ അംഗങ്ങള്‍ക്ക്‌ പകല്‍ ഡ്യൂട്ടി നല്‍കുന്നില്ല. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടി ചോദ്യം ചെയ്യുന്നതു തുടരും. രാത്രി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ നഗരവാസികള്‍ ഉടന്‍ പോലീസില്‍ അറിയിയ്ക്കണം. നേരം വെളുക്കാന്‍ കാത്തുനില്‍ക്കരുത്‌. അപ്പോഴേയ്ക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിട്ടുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ചനടന്ന മിക്ക വീടുകളിലും പുറകിലെ വാതില്‍ തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നിട്ടുള്ളത്‌. മുന്‍വശത്തെ വാതിലുകളേക്കാള്‍ അടച്ചുറപ്പു കുറവായതാണ്‌ ഇതിനു കാരണം. വീട്ടുടമകള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും എളുപ്പം അകത്തുകടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സി.ഐ പറഞ്ഞു.

28.11.2008 മലയാള മനോരമ

Thursday, November 27, 2008

കവര്‍ച്ചയ്ക്കിടയില്‍ ഗൃഹനാഥനെ കുത്തി പരുക്കേല്‍പിച്ചു

26.11.2008

പെരുമ്പാവൂറ്‍: മൂന്നംഗ സംഘം വീടുകുത്തിത്തുറന്ന്‌ കവര്‍ച്ച നടത്തുന്നതിന്നിടയില്‍ ഗൃഹനാഥന്‌ പരുക്കേറ്റു.

പാറപ്പുറം പള്ളിപ്പറമ്പില്‍ പരീതിനാണ്‌ പരുക്കേറ്റത്‌. ഇന്നലെ പുലര്‍ച്ചെ 1-നാണ്‌ പരീതിണ്റ്റെ വീടിണ്റ്റെ പിന്നിലെ വര്‍ക്ക ഏരിയായുടെ ഗ്രില്ല്‌ മുറിച്ച്‌ മോഷ്ടാക്കള്‍ അകത്തുകടന്നത്‌. പരീതിണ്റ്റെ ഉറങ്ങിക്കിടന്ന ഉമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചു പവണ്റ്റെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ വൃദ്ധ ഉണര്‍ന്ന്‌ ബഹളം വച്ചു. ഓടിയേത്തിയ പരീതിനെ കത്തികൊണ്ട്‌ പരുക്കേല്‍പിച്ച ശേഷം മോഷ്ടാക്കളിലൊരാള്‍ ഇറങ്ങിയോടി. ഇതേ സമയം വീടിന്ന്‌ അകത്തുണ്ടായിരുന്ന മറ്റൊരാള്‍ പരീതിണ്റ്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന രണ്ടു പവണ്റ്റെ മാല പറിച്ചെടുത്ത്‌ ഓടുകയും ചെയ്തു. പെരുമ്പാവൂറ്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്‌.

ആറംഗ ചീട്ടുകളി സംഘം പോലീസ്‌ പിടിയില്‍

26.11.2008

പെരുമ്പാവൂറ്‍: പണം വച്ച്‌ ചീട്ടുകളിച്ച ആറംഗ സംഘം ഇന്നലെ പോലീസ്‌ പിടിയിലായി. കളത്തില്‍ നിന്ന്‌ 9000 രൂപയും പോലീസ്‌ പിടിച്ചെടുത്തു.

കൊടുവേലിപ്പടി കാരിയേലി വീട്ടില്‍ കെ.എം സലിം, തേവയ്ക്കല്‍ സ്വദേശികളായ കൊറ്റനാടന്‍ വീട്ടില്‍ ജില്‍സണ്‍, തേവയ്ക്കല്‍ ടി.പി മോഹന്‍, മൌലൂദ്പുര ഇടത്തിവീട്ടില്‍ എ.എസ്‌ സലിം, വാരിക്കാടന്‍ വീട്ടില്‍ നിസാര്‍, അച്ചാരുകുടി വീട്ടില്‍ അബു എന്നിവരെയാണ്‌ ഇന്നലെ വൈകിട്ടു ൩-ന്‌ സി.ഐ വിജയകുമാറിണ്റ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. പി.പി റോഡില്‍ കാളചന്തയ്ക്ക്‌ സമീപത്തുള്ള അക്ബര്‍ ലോഡ്ജിലായിരുന്നു ചീട്ടുകളി. രഹസ്യ സന്ദേശത്തെതുടര്‍ന്നാണ്‌ പോലീസ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.പതിവായി ഇവിടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു

റോഡ്‌ അപകടം: ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

26.11.2008
പെരുമ്പാവൂറ്‍: എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങിയ സംഘത്തിലെ ഒരാള്‍ മരിച്ചു. മൂന്നു തീര്‍ത്ഥാടകര്‍ക്ക്‌ പരുക്ക്‌. ആന്ധ്ര കടപ്പ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുന്ന വെങ്കിടേഷ്‌ ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന കടപ്പ സ്വദേശികളായ മാര്‍ക്കണ്ഡേയ, വെങ്കിടേഷ്‌ , മുരളീകൃഷ്മ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30-ന്‌ ഒക്കലിനടുത്ത്‌ കാരിക്കോടാണ്‌ അപകടം. റോഡരികിലെ വെയ്ബ്രിഡ്ജില്‍ നിന്നും പിന്നോട്ട്‌ എടുത്ത നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമായി അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കൂട്ടിമുട്ടുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കീഴില്ലം ഇടത്താവളം സജീവമായി



26.11.2008

പെരുമ്പാവൂറ്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ഒരുക്കിയ കിഴില്ലം പെരുംതൃക്കോവില്‍ ക്ഷേത്രവളപ്പിലെ ഇടത്താവളം ഇക്കൊല്ലവും സജീവം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ കൊല്ലം തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനയാണുള്ളത്‌. മണ്ഡലമാസത്തിണ്റ്റെ തുടക്കം മുതല്‍ നിരവധി വാഹനങ്ങളാണ്‌ ക്ഷേത്രവളപ്പില്‍ എത്തുന്നത്‌. തീര്‍ത്ഥാടകര്‍ക്ക്‌ വിരിവയ്ക്കാന്‍ വിശാലമായ ഹാളും ടോയ്ലെറ്റ്‌ സൌകര്യങ്ങളും ഇവിടെ ദേവസ്വംബോര്‍ഡ്‌ ഒരുക്കിയിട്ടുണ്ട്‌. ഇതിനു പുറമെ ക്ഷേത്രമൈതാനത്ത്‌ വിശാലമായ പാര്‍ക്കിങ്ങ്‌ സൌകര്യവുമുണ്ട്‌. അഭിഷേക ടിക്കറ്റുകളും ഇവിടെ നിന്നും ലഭിയ്ക്കും.

ആന്ധ്ര,കര്‍ണാടക, തമിഴ്നാട്‌ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള നൂറുകണക്കിന്‌ അയ്യപ്പഭക്തരാണ്‌ പ്രതിദിനം ഇടത്താവളത്തിണ്റ്റെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ ഏറ്റവും തിരക്കുള്ളതെന്ന്‌ ഇടത്താവളം നടത്തിപ്പിണ്റ്റെ കരാര്‍ എടുത്തിട്ടുള്ള ഉണ്ണി പറയുന്നു

കൈക്കൂലി: കൊമ്പനാട്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ പിടിയില്‍



25.11.2008


പെരുമ്പാവൂറ്‍: പോക്കുവരവു ചെയ്തുകൊടുക്കുന്നതിന്‌ കൈക്കൂലി ചോദിച്ചുവാങ്ങിയ കൊമ്പനാട്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ വിജിലന്‍സ്‌ പിടിയിലായി.


അശമന്നൂറ്‍ ചെറുകുന്നം കളരിയ്ക്കല്‍ വീട്ടില്‍ കെ.സി എല്‍ദോ (42)ആണ്‌ ഇന്നലെ പിടിയിലായത്‌.കൊമ്പനാട്‌ തേയ്ക്കാനത്തു വീട്ടില്‍ സന്തോഷിണ്റ്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്‌. മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സന്തോഷ്‌ സ്ഥലം പോക്കുവരവു ചെയ്തുകിട്ടുന്നതിന്നായി കൊമ്പനാട്‌ വില്ലേജ്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. ഇതിനു വേണ്ടി പല വട്ടം ഓഫീസ്‌ കയറിയിറങ്ങി.ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ പോക്കുവരവു ചെയ്തുകൊടുക്കാതെ തന്നെ മടക്കി അയച്ചതായി സന്തോഷ്‌ മംഗളത്തോട്‌ പറഞ്ഞു.


കഴിഞ്ഞ വെള്ളിയാഴ്ച വില്ലേജ്‌ ഓഫിസിലെത്തിയ സന്തോഷിനോട്‌ 600 രൂപ കൈക്കൂലി കിട്ടാതെ കാര്യം നടക്കില്ലെന്ന്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ എല്‍ദോ തുറന്നു പറഞ്ഞു. ഇതേതുടര്‍ന്നാണ്‌ വിജിലന്‍സിനു പരാതി നല്‍കിയത്‌. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ മാര്‍ക്കുചെയ്തു നല്‍കിയ 600 രൂപ സന്തോഷ്‌ ഇന്നലെ കൈക്കൂലിയായി നല്‍കുകയായിരുന്നു. വിജിലന്‍സ്‌ ഡിവൈ.എസ്‌.പി സി.എസ്‌ മജീദിണ്റ്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരയോടെ വില്ലേജ്‌ ഓഫീസിലെത്തി എല്‍ദോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. അടിക്കുറിപ്പ്‌ അറസ്റ്റിലായ കെ.സി എല്‍ദോ. ഇന്ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ

പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ യൂണിയന്‍ നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

25.11.2008

പെരുമ്പാവൂറ്‍: കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ എ.ഐ.ടി.യു.സി നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റില്‍ പ്രതിക്ഷേധിച്ച്‌ യൂണിയന്‍ മണ്ഡലം കമ്മിറ്റി ഇന്ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തും.

ഓട്ടോറിക്ഷാ ഡ്രൈവേഴ്സ്‌ ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) മേഖലാ സെക്രട്ടറി രാജേഷ്‌ കാവുങ്കല്‍, തുരുത്തിപറമ്പില്‍ കെ.സി കൃഷ്ണന്‍ കുട്ടി, അശമന്നൂറ്‍ വലിയപറമ്പില്‍ ആണ്റ്റണി, കെ.എസ്‌ സജി, വി.കെ രമേഷ്‌ എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കണ്ടാലറിയാവുന്ന മൂന്ന്‌ പേര്‍ക്കെതിരെയും കേസുണ്ട്‌.

ഇന്നലെ വൈകിട്ട്‌ 3 മണിയോടെയാണ്‌ സംഭവം. രണ്ടാഴ്ച മുമ്പ്‌ സ്ത്രീധന പീഡന കേസില്‍ അറസ്റ്റിലായ വലിയപറമ്പില്‍ ആണ്റ്റണി, മകന്‍ സണ്ണി എന്നിവരുടെ വാഹനങ്ങള്‍ തിരിച്ചുവാങ്ങാന്‍ ചെന്നവരാണ്‌ പിടിയിലായത്‌. രജിസ്ട്രേഡ്‌ ഉടമയായ ലീല ആണ്റ്റണി എത്താതെ വാഹനങ്ങള്‍ കൊടുത്തുവിടില്ലെന്ന എസ്‌.ഐയുടെ നിലപാടാണ്‌ സംഘത്തെ ചൊടിപ്പിച്ചത്‌. സ്ത്രീധന പീഡനകേസിനെ തുടര്‍ന്ന്‌ ലീല ആണ്റ്റണി ഒളിവിലാണ്‌. പിന്നീട്‌ പോലിസ്‌ നേതാക്കള്‍ക്ക്‌ ഒപ്പമുണ്ടായിരുന്ന ലീലയുടെ മകന്‍ സണ്ണിയ്ക്ക്‌ വാഹനത്തിണ്റ്റെ താക്കോല്‍ നല്‍കാന്‍ തയ്യാറായി. വാഹനങ്ങള്‍ കൊണ്ടുപോയ ശേഷം മടങ്ങിവന്ന്‌ രാജേഷും കൂട്ടരും പോലീസ്‌ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. അതേതുടര്‍ന്നാണ്‌ ഇവര്‍ അറസ്റ്റിലായത്‌. ഇന്നലെ തന്നെ കോടതി ഇവരെ റിമാണ്റ്റ്‌ ചെയ്യുകയും ചെയ്തു. പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചിനു പുറമെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ടൌണില്‍ ഓട്ടോറിക്ഷാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌.

യുവതിയുടെ മരണം: സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ അന്വേഷണം തുടങ്ങി



21.11.2008

പെരുമ്പാവൂറ്‍: ആരോഗ്യവതിയായ യുവതി ചികിത്സയിലെ വീഴ്ച മൂലം മരിച്ചുവെന്ന പരാതിയെ തുടര്‍ന്ന്‌ കോടതി നിര്‍ദ്ദേശമനുസരിച്ച്‌ സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ കേസ്‌ അന്വേഷണം തുടങ്ങി.


മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24)യാണ്‌ മരിച്ചത്‌. ജേഷ്ഠണ്റ്റെ മകള്‍ വൃന്ദയെ ഡോക്ടറെ കാണിയ്ക്കാനായി ബസില്‍ ആശുപത്രിയിലെത്തിയ സന്ധ്യയുടെ മരണത്തെ പറ്റി അന്വേഷിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷ്‌ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍,രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കണമെന്ന്‌ ഒന്നാം ക്ളാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി പെരുമ്പാവൂറ്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി.


സന്ധ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്തതായും ആശുപത്രി രേഖകള്‍ പിടിച്ചെടുത്തതായും എസ്‌.ഐ സാം ജോസ്‌ മംഗളത്തോട്‌ പറഞ്ഞു. ആശുപത്രി രേഖകള്‍ മെഡിയ്ക്കല്‍ ബോര്‍ഡിനു മുന്നില്‍ വയ്ക്കും. പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പിയ്ക്കാണ്‌ അന്വേഷണ ചുമതല. യുവതിയുടെ മരണത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആശുപത്രി വക ആംബുലന്‍സും തല്ലിതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അന്യജില്ലക്കാരായ രണ്ടുപേര്‍ ഉള്‍പ്പടെ 11 പേര്‍ പോലീസ്‌ പിടിയാലാവുകയും ചെയ്തു. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു. സന്ധ്യയുടെ മരണം ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണെന്ന്‌ കാട്ടി ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി , ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ ഭര്‍ത്താവ്‌ സുരേഷ്‌ പരാതി നല്‍കിയിട്ടുണ്ട്‌. കുത്തിവയ്പിനെ തുടര്‍ന്ന്‌ അവശനിലയിലായ ഭാര്യയെ കാണാനോ മറ്റൊരു ആശുപത്രിയിലേയ്ക്ക്‌ മാറ്റാനോ സാന്‍ജോ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്ന്‌ പരാതിയില്‍ പറയുന്നു. പുറത്തുള്ള മറ്റൊരു ഡോക്ടര്‍ ഇടപെട്ടാണ്‌ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലേയ്ക്ക്‌ പുലര്‍ച്ചെ മാറ്റിയത്‌. നേരം പുലര്‍ന്നപ്പോഴേയ്ക്കും മരണം സംഭവിയ്ക്കുകയും ചെയ്തു.

ഡി.വൈ.എഫ്‌. ഐ റോഡ്‌ ഉപരോധിച്ചു; ജനം വലഞ്ഞു

17.11.2008

പെരുമ്പാവൂറ്‍: ജില്ലാ സമ്മേളനത്തിന്‌ പോയി മടങ്ങിയ വാഹനത്തിന്‌ നേരെ കല്ലെറിഞ്ഞുവെന്ന്‌ ആരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ എം.സി റോഡ്‌ ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടരയ്ക്കാണ്‍്‌ സംഭവം. ചേലാമറ്റത്തു വച്ചുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നത്‌. ഇതോടെ ഈ വഴിയ്ക്കുള്ള വാഹനഗതാഗതം സ്തംഭിച്ചു. പോലീസ്‌ സ്ഥലത്ത്‌ എത്തിയാണ്‌ സമരക്കാരെ മാറ്റിയത്‌.

പതിനൊന്ന്‌ പേര്‍ റിമാണ്റ്റില്‍

17.11.2008

പെരുമ്പാവൂറ്‍: സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട്‌ പതിനൊന്ന്‌ പേര്‍ റിമാണ്റ്റില്‍. ആറു ബൈക്കുകളും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. ഞായറാഴ്ച രാത്രി ആശുപത്രി പരിസരത്തുനിന്ന്‌ പിടികൂടിയ പതിനൊന്ന്‌ പേരാണ്‌ റിമാണ്റ്റിലായത്്‌. ഇതില്‍ പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ സജീവ പ്രവര്‍ത്തകരോ നേതാക്കളോ ഇല്ല. അതേസമയം വഴിയാത്രക്കാരും പോലീസ്‌ പിടിയില്‍ പെട്ടതായി സൂചനയുണ്ട്‌.

സാന്‍ജോ സംഭവം: രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം; ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു


17.11.2008


പെരുമ്പാവൂറ്‍: സാന്‍ജോ ആശുപത്രി നാട്ടുകാര്‍ അടിച്ചുതകര്‍ത്ത സംഭവം രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം. രാഷ്ട്രീയ നാടകങ്ങള്‍ പൂര്‍ണമായും തള്ളി ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു.


അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിയ്ക്കല്‍ അസോസിയേഷന്‍ ഇന്ന്‌ മെഡിയ്ക്കല്‍ ബന്ദ്‌ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്‌. ടൌണിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ ആശുപത്രികളുടേയും ഒ.പി വിഭാഗം ഇന്ന്‌ പ്രവര്‍ത്തിയ്ക്കില്ലെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷിണ്റ്റെ ഭാര്യ സന്ധ്യ മരിച്ചതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആംബുലന്‍സും അടിച്ചുതകര്‍ത്തത്‌. ന്യൂമോണിയ ആണ്‌ സന്ധ്യയുടെ മരണകാരണമെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇനിയും പുറത്തുവന്നിട്ടില്ല.


യാതൊരു അസുഖവും സന്ധ്യക്ക്‌ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക്‌ അറിയില്ല. ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനാണ്‌ സന്ധ്യ സാന്‍ജോയിലെത്തിയത്‌. ചെറിയ പനിയുണ്ടെന്ന്‌ തോന്നിയതിനാല്‍ സന്ധ്യയും ഡോക്ടറെ കാണുകയായിരുന്നു. കുത്തിവയ്പ്പ്‌ എടുത്തതോടെ സന്ധ്യക്ക്‌ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. നില ഗുരുതരമായ യുവതിയെ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ആശുപത്രി തകര്‍ത്തത്‌.


എന്നാല്‍ ഇത്‌ സി.പി.എം പ്രവര്‍ത്തകരാണ്‌ എന്ന്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ നേതൃത്വം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയാണെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ആശുപത്രി തകര്‍ത്തതിനെതിരെ സാന്‍ജോ അനുകൂലികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വ്യാപാരികളും പൂര്‍ണമായി തള്ളി. കട അടപ്പിയ്ക്കാന്‍ ചെന്ന നേതാക്കളെ ആളുകള്‍ വിരട്ടി ഓടിച്ചു. തുടര്‍ന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പങ്കെടുത്ത പ്രതിഷേധ സമ്മേളനം നടക്കുമ്പോള്‍ സാന്‍ജോ എന്ന അറവുശാല അടച്ചുപൂട്ടണമെന്ന ബാനറുകളുമായി പെരുമ്പാവൂറ്‍ പൌരാവലി ആശുപത്രിയ്ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തു വന്നു. മുമ്പും അധികൃതരുടെ അനാസ്ഥമൂലം ഇവിടെ നിരവധി മരണങ്ങള്‍ നടന്നതായി ഇവര്‍ പറയുന്നു.


അടിച്ചുതകര്‍ത്ത ആശുപത്രിയില്‍ ഇന്നലെ മുന്‍മന്ത്രി കെ.എം മാണി എം.എല്‍.എ , സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മദ്ധ്യ മേഖല ഡി.ഐ.ജി വിന്‍സണ്റ്റ്‌ പോള്‍ തുടങ്ങിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നത്തലയും എത്തുമെന്ന വ്യാപക പ്രചരണമുണ്ടായിരുന്നെങ്കിലും അവരെത്തിയില്ല.

ഹര്‍ത്താല്‍ ആഹ്വാനം വ്യാപാരികള്‍ തള്ളി; നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതില്‍ പ്രതിഷേധം

17.11.2008

പെരുമ്പാവൂറ്‍: നവവധുവായ യുവതി മരിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തതിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വ്യാപാരികള്‍ തള്ളി. ആശുപത്രി ആക്രമണത്തിനെതിരെ നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതിനെതിരെ രക്ഷിതാക്കളും പ്രതിക്ഷേധത്തില്‍.

ആശുപത്രി ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ 4 മുതല്‍ 6 വരെ ഹര്‍ത്താല്‍ ആചരിയ്ക്കണമെന്നായിരുന്നു സാന്‍ജോ അനുകൂലികളുടെ ആഹ്വാനം. എന്നാല്‍ വ്യാപാരികള്‍ ഇത്‌ മുഖവിലയ്ക്കെടുത്തില്ല. വിവിധ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുടേത്‌ ഉള്‍പ്പടെ മുഴുവന്‍ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു.

സ്വയം കടകള്‍ അടയ്ക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ. ദേവസിയുടേയും കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ ബലമായി കടകള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടയുടമകളും ജനങ്ങളും പ്രതിഷേധിച്ചതോടെ നേതാക്കളില്‍ പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ നടന്ന പ്രതിക്ഷേധ പ്രകടനത്തില്‍ ബഹു ഭൂരിപക്ഷവും നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളായിരുന്നു. സാന്‍ജോ നഴ്സിങ്ങ്‌ സ്കൂളിനു പുറമെ കോതമംഗലം ധര്‍മ്മഗിരി, അങ്കമാലി എല്‍.എഫ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളേയും കന്യസ്ത്രീകളേയുമാണ്‌ പ്രകടനത്തിന്‌ അണി നിരത്തിയത്‌. സംഘര്‍ഷ മേഖലയിലേക്ക്‌ തങ്ങളുടെ കുട്ടികളെ വലിച്ചിഴച്ചതിലുള്ള പ്രതിക്ഷേധം പല രക്ഷിതാക്കളും പ്രകടിപ്പിച്ചു കഴിഞ്ഞു.

നവവധുവിണ്റ്റെ മരണം: നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയും ആംബുലന്‍സും തല്ലി തകര്‍ത്തു


16.11.2008


പോലീസ്‌ ലാത്തി വീശി


പെരുമ്പാവൂറ്‍: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന്‌ നവവധുവായ യുവതി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയും ആമ്പുലന്‍സും തല്ലി തകര്‍ത്തു.

സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റിയംഗം മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24) ആണ്‌ മരിച്ചത്‌. ഇതേതുടര്‍ന്ന്‌ സാന്‍ജോ ആശുപത്രിയും ആമ്പുലന്‍സും നാട്ടുകാര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തിചാര്‍ജ്‌ നടത്തി. രണ്ട്‌ പോലീസുകാര്‍ക്ക്്‌ പരുക്കുണ്ട്‌.

ശനിയാഴ്ച രാവിലെയാണ്‌ ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനായി സന്ധ്യ സാന്‍ജോയിലെത്തിയത്‌. ചെറുതായി പനി അനുഭവപ്പെട്ട സന്ധ്യയും ഡോക്ടറെ കണ്ടു. മരുന്ന്‌ കഴിച്ചതോടെ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട സന്ധ്യ ഐ.സി യുവില്‍ പ്രവേശിയ്ക്കപ്പെട്ടു. രാത്രിയായതോടെ നില ഗുരുതരമായി. ഇതിനിടയില്‍ സുരേഷിണ്റ്റെ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സന്ധ്യയെ മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക്‌ കൊണ്ടുപോയി. എങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു.

ന്യൂമോണിയ ആണ്‌ മരണകാരണമെന്ന്‌ സാന്‍ജോ ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ സന്ധ്യയ്ക്ക്‌ യാതൊരു അസുഖവും ഉണ്ടായിരുന്നില്ലെന്നും മരുന്നുമാറി നല്‍കിയതാണ്‌ ജീവഹാനിയ്ക്ക്‌ കാരണമെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇതുസംബന്ധിച്ച്‌ പെരുമ്പാവൂറ്‍ പോലീസില്‍ പരാതിയും നല്‍കി. പരാതിയെ തുടര്‍ന്ന്‌ ആലപ്പുഴ മെഡിയ്ക്കല്‍ കോളജില്‍ പോലീസ്‌ സര്‍ജന്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയിട്ടുണ്ട്‌.

ഇന്നലെ വൈകിട്ട്‌ കോലഞ്ചേരിയില്‍ നിന്ന്‌ വരികയായിരുന്ന ആശുപത്രി വക ആമ്പുലന്‍സ്‌ മേപ്രത്തുപടിയില്‍ വച്ചാണ്‌ നാട്ടുകാര്‍ തകര്‍ത്തത്‌. ടയര്‍ കുത്തിക്കീറുകയും വാഹനം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. രാത്രി ആശുപത്രിയില്‍ തടിച്ചുകൂടിയ ജനാവലി സാന്‍ജോ അടിച്ചുതകര്‍ത്തു. ആലുവ, പെരുമ്പാവൂറ്‍ ഡി.വൈ.എസ്‌.പി മാരുടെ കീഴിലുള്ള വന്‍പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ്‌ പോലീസ്‌ ലാത്തിവീശിയത്‌. ജനം തിരിച്ച്‌ കല്ലെറിഞ്ഞു. കല്ലേറിലാണ്‌ സുരേന്ദ്രന്‍, പോള്‍ എന്നി രണ്ടു പോലീസുകാര്‍ക്ക്‌ പരുക്കേറ്റത്‌. നിരവധി ആളുകള്‍ക്കും പരുക്കുണ്ട്‌.

കൂവപ്പടി സ്വദേശി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞമാസം നാട്ടുകാര്‍ ഈ ആശുപത്രിയുടെ ക്യാബിനുകളും മറ്റും തകര്‍ത്തിരുന്നു. അതിനു മുന്‍പ്‌ ഗര്‍ഭിണിയായ യുവതി മരിച്ചതും പുല്ലുവഴി സ്വദേശിയായ യുവാവ്‌ മരിച്ചതും അനാസ്ഥമൂലമാണെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ ആശുപത്രിയ്ക്കെതിരെ ആക്രമണം നടത്തിയിരുന്നു. സന്ധ്യയുടെ സംസ്കാരം ഇന്ന്‌ രാവിലെ ‌ ഭര്‍തൃഗൃഹത്തില്‍ നടക്കും.

നാലുമാസം മുമ്പായിരുന്നു സന്ധ്യയുടേയും സരേഷിണ്റ്റേയും വിവാഹം. ഇരിങ്ങോള്‍ ചിറയ്ക്കല്‍പറമ്പില്‍ രഘുനാഥന്‍ നമ്പ്യാരുടേയും ശ്യാമളയുടേയും മകളാണ്‌. കാലടി ശ്രീശങ്കര കോളജില്‍ എം.എസ്‌.സി ബോട്ടണി വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരങ്ങള്‍ : സിന്ധു, സൌമ്യ.

മുടക്കുഴ സഹകരണ ബാങ്ക്‌ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പഞ്ചായത്തു മെമ്പറെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി

4.11.2008
പെരുമ്പാവൂറ്‍: മുടക്കുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന ഗ്രാമ പഞ്ചായത്ത്‌ അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി.
മുടക്കുഴ ഗ്രാമ പഞ്ചായത്ത്‌ അംഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡണ്റ്റുമായ ജോഷി തോമസിനെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡണ്റ്റിനു വേണ്ടി ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പാണ്‌ അറിയിച്ചത്‌. ആറു വര്‍ഷത്തേയ്ക്കാണ്‌ പുറത്താക്കല്‍. ഈ മാസം 9-ന്‌ നടക്കുന്ന സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലാണ്‌ ജോഷി ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിയ്ക്കുന്നത്‌. ബാങ്കിണ്റ്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരുന്ന ഇദ്ദേഹത്തിന്‌ ഇക്കുറി സീറ്റ്‌ നിഷേധിയ്ക്കുകയായിരുന്നു. പകരം പാര്‍ട്ടിയില്‍ നിന്ന്‌ ഡി.ഐ.സിയിലേയ്ക്ക്‌ ചേക്കേറിയ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ നീലകണ്ഠന്‍ ഇളയതിന്‌ അവസരം നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. പഞ്ചായത്തില്‍ സ്ഥിര താമസം പോലുമില്ലാത്ത ഇളയതിന്‌ അവസരം നല്‍കി തന്നെ ഒഴിവാക്കിയതാണ്‌ ജോഷിയെ പ്രകോപിപ്പിച്ചത്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മുടക്കുഴയില്‍ കനത്ത പരാജയം നേരിട്ടപ്പോള്‍ മുന്നണിയുടെ മുഖം രക്ഷിച്ചുകൊണ്ട്‌ മികച്ച വിജയം നേടിയ ജോഷിയ്ക്കെതിരെയുള്ള നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ അങ്കലാപ്പ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. അതേ സമയം ഒരു ബ്ളോക്ക്‌ നേതാവിണ്റ്റെ രാഷ്ട്രീയ നാടകമാണ്‌ പുറത്താക്കല്‍ നടപടിയെന്ന്‌ ജോഷി പറയുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹികളില്‍ നിന്ന്‌ ഇത്തരം ഒരറിയിപ്പ്‌ തനിയ്ക്ക്‌ ലഭിച്ചിട്ടില്ലെന്നും ജോഷി വ്യക്തമാക്കി.
ബാങ്ക്‌ ഭരണ സമിതിയുടെ ൯ സീറ്റുകളിലേയ്ക്ക്‌ ഇത്തവണ യു.ഡി.എഫില്‍ നിന്ന്‌ 33 നാമനിര്‍ദ്ദേശ പത്രികകളാണ്‌ സമര്‍പ്പിയ്ക്കപ്പെട്ടത്‌. മണ്ഡലം പ്രസിഡണ്റ്റ്‌ ടി.കെ സാബുവും മറ്റ്‌ വാര്‍ഡ്‌-ബൂത്ത്‌ തല ഭാരവാഹികളും പത്രിക സമര്‍പ്പിച്ചു. എന്നാല്‍ പ്രസിഡണ്റ്റ്‌ പി.പി അവറാച്ചനൊഴികെ മുന്‍ ഭരണ സമിതിയിലെ ആര്‍ക്കും സീറ്റ്‌ നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്‌. ഒടുവില്‍ മണ്ഡലം പ്രസിഡണ്റ്റ്‌ ഉള്‍പ്പടെയുള്ളവര്‍ പിന്‍മാറ്റത്തിന്‌ തയ്യാറായി.ജോഷി തോമസ്‌ മാത്രം റിബല്‍ സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം പ്രസിഡണ്റ്റ്‌ സാബു ഉള്‍പ്പടെ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും അണികളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌.
എന്തായാലും ജോഷിയെ പുറത്താക്കിയ നടപടി മൂലം ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക്‌ ക്ഷീണമുണ്ടാവില്ലെങ്കിലും പിന്നീട്‌ ദോഷകരമായി ബാധിയ്ക്കുമെന്ന്‌ നിരീക്ഷിയ്ക്കുന്നവരുണ്ട്‌

പി.കെ. വി സ്മാരക മന്ദിര വിവാദം സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌

17.10.2008

പെരുമ്പാവൂറ്‍: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്ക്‌ സ്മാരകം നിര്‍മ്മിയ്ക്കുന്നതിന്‌ വേണ്ടി സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ സ്വകാര്യ ട്രസ്റ്റിന്‌ വിട്ടുകൊടുത്തതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌.

കൂവപ്പടി ബ്ളോക്ക്‌ സ്റ്റാര്‍ച്ച്‌ ആണ്റ്റ്‌ സാഗോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഭൂമി പി.കെ.വിയുടെ മറവില്‍ സി.പി.ഐ തട്ടിയെടുത്തുവെന്നാണ്‌ സംഘത്തിണ്റ്റെ ആദ്യ ഓഹരിയുടമയായ കാളംമാലി കെ.പി പൌലോസ്‌ പത്രസമ്മേളനത്തില്‍ ആരോപിയ്ക്കുന്നത്‌. ഒരു സെണ്റ്റ്‌ ഭൂമിയ്ക്ക്‌ കേവലം ഇരുപത്‌ രൂപ മാത്രമുണ്ടായിരുന്ന 1961-ല്‍ 100 രൂപ വിലയുള്ള 600 ഷെയര്‍ സമാഹരിച്ചാണ്‌ സംഘത്തിണ്റ്റെ തുടക്കം. ഓഹരിയുടമകളില്‍ പലരും ജീവിച്ചിരുപ്പുണ്ട്‌. എന്നാല്‍ അവരെ അറിയിയ്ക്കാതെ അതീവ രഹസ്യമായി സി.പി.ഐ സ്ഥലം തട്ടിയെടുക്കുകയായിരുന്നു.

വാര്‍ഡ്‌ മെമ്പറും ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റുമായ താന്‍ പോലും അറിയാതെയാണ്‌ ട്രസ്റ്റിണ്റ്റെ രൂപീകരണമെന്ന്‌ പത്രസമ്മേളനത്തില്‍ ജോയി പൂണേലി പറയുന്നു. തൊട്ടടുത്ത വാര്‍ഡിലെ മെമ്പറായ ദേവസി ജോസഫും പത്രവാര്‍ത്തകളിലൂടെയാണ്‌ പി.കെ.വി സ്മാരകമന്ദിര നിര്‍മ്മാണത്തിണ്റ്റെ വിവരം അറിയുന്നത്‌. പി.കെ.വിയുടെ മക്കളോ മറ്റ്‌ കുടുംബാംഗങ്ങളോ ട്രസ്റ്റിലില്ല. അംഗങ്ങളില്‍ ഒരാളൊഴികെ മുഴുവന്‍ ആളുകളും സി.പി.ഐ നേതാക്കളാണ്‌. ആ നിലയ്ക്ക്‌ പുല്ലുവഴിയില്‍ പണിയുന്നത്‌ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസാണ്‌. അതിനു വേണ്ടി സംഘം വക ഭൂമി ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ റവന്യു വകുപ്പ്‌ ഭരിയ്ക്കുന്ന സി.പി.ഐ രഹസ്യമായി കൈവശപ്പെടുത്തുകയായിരുന്നുമെന്നും ജോയി പൂണേലി ചൂണ്ടിക്കാട്ടി.

മുന്‍മന്ത്രി കെ.ജി.ആര്‍ കര്‍ത്തയുടെ സഹോദരന്‍ പരേതനായ കെ.ജി മുകുന്ദനും ഫാ.ജോസഫ്‌ നെറ്റിക്കാടനുമായിരുന്നു സംഘം രൂപീകരിയ്ക്കാന്‍ മുന്‍കയ്യെടുത്തത്‌. മരച്ചീനിയുടെ എസന്‍സ്‌ എടുത്ത്‌ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. പത്തുവര്‍ഷത്തോളം നല്ല നിലയില്‍ പ്രവര്‍ത്തിച്ച സംഘം പിന്നീട്‌ നഷ്ടത്തിലായി. പിന്നെ പ്രവര്‍ത്തനം നിലച്ചു. നിലച്ച സ്ഥാപനത്തിണ്റ്റെ വസ്തുവകകള്‍ മോഷ്ടിയ്ക്കപ്പെട്ടു. ഭീമമായ ഈ നഷ്ടം നികത്താന്‍ സംഘത്തിണ്റ്റെ കുറച്ചു ഭൂമി വില്‍ക്കേണ്ടി വരികയും ചെയ്തു.

വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന ഭൂമി പുല്ലുവഴി ആര്‍ട്ട്സ്‌ ആണ്റ്റ്‌ റിക്രിയേഷന്‍ സെണ്റ്റര്‍ (പാര്‍ക്ക്‌ )പ്രവര്‍ത്തകര്‍ ഓഫീസ്‌ നിര്‍മ്മാണത്തിനായി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി ഹാളും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിയ്ക്കാന്‍ രായമംഗലം ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഈ ഭൂമിയ്ക്ക്‌ വേണ്ടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇപ്പോള്‍ സര്‍ക്കാരിനെ സ്വാധീനിച്ച്‌ സി.പി.ഐ ഭൂമി കൈക്കലാക്കിയിരിയ്ക്കുന്നു. പല ട്രസ്റ്റുകള്‍ രൂപീകരിച്ച്‌ അനധികൃത പിരിവുകള്‍ നടത്തിയ ചിലരാണ്‌ ഈ ട്രസ്റ്റിലുള്ളതെന്നും പി.കെ.വി എന്ന മഹാനായ മനുഷ്യണ്റ്റെ പേരില്‍ ധനാപഹരണം നടത്തുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതനുവദിയ്ക്കില്ലെന്നും സമരങ്ങള്‍ക്ക്‌ ഫലം കണ്ടില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രായമംഗലം ഗ്രാമപഞ്ചായത്ത്‌ അംഗം ദേവസി ജോസഫ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി എല്‍ദോ മാത്യു എന്നിവര്‍ വിശദീകരിച്ചു.

അല്ലപ്ര പള്ളിയില്‍ പാത്രിയര്‍ക്കീസ്‌ ബാവവി. കുര്‍ബാന നടത്തും

16.10.2008
പെരുമ്പാവൂറ്‍: കേരളത്തില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തുന്ന പരി.പാത്രിയര്‍ക്കീസ്‌ ബാവയുടെ കാര്‍മ്മികത്വത്തില്‍ അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി.കുര്‍ബാന നടക്കും. 19-ന്‌ രാവിലെ 8-നാണ്‌ കുര്‍ബാനയെന്ന്‌ പള്ളി ഭാരവാഹികള്‍ അറിയിച്ചു.
അല്ലപ്ര പള്ളിയില്‍ ബാവ എത്തുന്നത്‌ ഇത്‌ രണ്ടാമത്തെ തവണയാണ്‌. ഇപ്രാവശ്യം ബാവ കുര്‍ബാനയ്ക്ക്‌ കാര്‍മ്മികത്വം വഹിയ്ക്കുന്നു എന്നതിനാല്‍ ഇവിടേയ്ക്ക്‌ വിശ്വാസികളുടെ പ്രവാഹമായിരിയ്ക്കും. പള്ളിയുടെ സമീപ റോഡുകളിലൊക്കെ കര്‍ശനമായ ഗതാഗത നിയന്ത്രണം നടപ്പാക്കാനാണ്‌ പോലീസ്‌ തീരുമാനം. പള്ളിയിലേയ്ക്കല്ലാത്ത മുഴുവന്‍ വാഹനങ്ങളും വളയന്‍ചിറങ്ങരയില്‍ നിന്നുതന്നെ തിരിച്ചുവിടും. ബാവയെ വരവേല്‍ക്കാന്‍ പള്ളിയില്‍ വിപുലമായ സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്‌. കാല്‍ലക്ഷം പേര്‍ക്കിരിയ്ക്കാവുന്ന പടുകൂറ്റന്‍ പന്തലിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പ്രചരണ പരിപാടികളും അവസാന ഘട്ടത്തിലായതായി പള്ളി വികാരി ഫാ.ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീക്കണ്‍ യല്‍ദോ ഏല്യാസ്‌ തോമ്പ്ര, എ.കെ യാക്കോബ്‌ എടക്കുടിയില്‍ , പബ്ളിസിറ്റി കണ്‍വീനര്‍ ജയിംസ്‌ എന്നിവര്‍ അറിയിച്ചു.

അനധികൃത കള്ളുഗോഡൌണില്‍ റെയ്ഡ്‌; ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു

16.10.2008

നാലുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂറ്‍: വര്‍ഷങ്ങളായി എം.സി റോഡരികില്‍ പ്രവര്‍ത്തിച്ചുപോന്ന അനധികൃത കള്ള്‌ ഗോഡൌണില്‍ ഇന്നലെ നടന്ന റെയ്ഡില്‍ ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്‌ നാലുപേര്‍ അറസ്റ്റിലായി.

കെട്ടിട ഉടമ പുല്ലുവഴി തായ്ക്കരച്ചിറ പുത്തന്‍പുരയ്ക്കല്‍ ബിജി (37), ചാവക്കാട്‌ അന്തിക്കാട്‌ മായ്ക്കാട്ട്‌ വീട്ടില്‍ ജേക്കബിണ്റ്റെ മകന്‍ ജോജി (31), ഇടുക്കി അയ്യപ്പന്‍കോവില്‍ കോഴിമല നിരവത്തുവീട്ടില്‍ ജോണിണ്റ്റെ മകന്‍ ജയിംസ്‌ (26), തമിഴ്നാട്‌ തിരുവണ്ണാമല വസന്തവാസി ആരതി റോഡില്‍ ആരോഗ്യസ്വാമിയുടെ മകന്‍ മത്യാസ്‌ (36) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വ്യാജകള്ളിനു പുറമെ കള്ളിന്‌ മധുരം ചേര്‍ക്കാനുപയോഗിച്ച സാക്രീന്‍ എസന്‍സ്‌, കള്ളില്‍ ചേര്‍ക്കാനായി എസന്‍സ്‌ കലക്കിയ ഏഴു ലിറ്റര്‍ മധുര ലായനി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്‌.

പാലക്കാട്‌ നിന്ന്‌ കൊണ്ടുവരുന്ന കള്ളില്‍ മായം ചേര്‍ത്ത്‌ കോട്ടയം മുതലുള്ള തെക്കന്‍ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്തുവരികയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. പോലീസ്‌ സൂപ്രണ്ട്‌ പി.വിജയണ്റ്റെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച പെരിയാര്‍ ഓപ്പറേഷണ്റ്റെ ഭാഗമായിരുന്നു റെയ്ഡ്‌. കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്‌.ഐ അഗസ്റ്റിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 8-നായിരുന്നു റെയ്ഡ്‌ നടത്തിയത്‌.

പുഴയിലൊഴുകിയ മൃതദേഹം എസ്‌. ഐ വള്ളം സ്വയം തുഴഞ്ഞെത്തി കരയ്ക്കെടുത്തു

14.10.2008
പെരുമ്പാവൂറ്‍: പെരിയാറിലൊഴുകി നടന്ന മൃതദേഹം രണ്ടു കിലോമീറ്റര്‍ വള്ളം സ്വയം തുഴഞ്ഞ്‌ ചെന്ന്‌ എസ്‌.ഐ കരയ്ക്കേറ്റി.
ഇന്നലെ രാവിലെ 11-നാണ്‌ സംഭവം. ചേരാനല്ലൂറ്‍ പള്ളിയ്ക്ക വീട്ടില്‍ പാപ്പു (60) വിണ്റ്റെ മൃതദേഹമാണ്‌ എസ്‌.ഐ സാം ജോസ്‌ സാഹസികമായി കരയ്ക്കേറ്റിയത്‌. മൃതദേഹം താന്നിപ്പുഴ ഭാഗത്ത്‌ പുഴയിലൊഴുകി നടക്കുന്ന വിവരമറിഞ്ഞാണ്‌ പോലീസ്‌ സംഘം എത്തിയത്‌. മണല്‍ തൊഴിലാളികളോട്‌ പോലീസ്‌ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവരത്‌ അവഗണിച്ചു. മണല്‍ മാഫിയായ്ക്കെതിരെ എസ്‌.ഐ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതാണ്‌ ഇതിന്‌ കാരണമെന്നറിയുന്നു.
എന്തായാലും ഈ സാഹചര്യത്തില്‍ എസ്‌.ഐ സ്വയം വള്ളമെടുക്കുകയായിരുന്നു. വള്ളം തുഴഞ്ഞ്‌ രണ്ടു കിലോമീറ്റര്‍ മാറി മഞ്ഞപ്പെട്ടി കടവില്‍ നിന്നാണ്‌ മൃതദേഹം കയറ്റിയത്‌.

സ്വകാര്യ ബസ്‌ മിനിലോറിയുമായി കൂട്ടിമുട്ടി 10 പേര്‍ക്ക്‌ പരുക്ക്‌

14.10.2008

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ മിനി ലോറിയുമായി കൂട്ടിമുട്ടി 10 പേര്‍ക്ക്‌ പരുക്കേറ്റു.

ലോറി ഡ്രൈവര്‍ മുടിയ്ക്കല്‍ പുളിയ്ക്കകുടി സിയാദ്‌ , ബസ്‌ യാത്രക്കാരായ വയനാട്‌ പൊള്ളറമാന്‍ സെജിന്‍ , തണ്ടേക്കാട്‌ പൂവത്തുങ്കല്‍ നജിമി , കുറുപ്പംപടി കല്ലേലി വീട്ടില്‍ അശ്വതി , കണ്ടന്തറ വട്ടപ്പാറ വീട്ടില്‍ റംല, മകന്‍ അജാസ്‌ , സൌത്ത്‌ വാഴക്കുളം പൊട്ടയ്ക്കാമറ്റം അംബിക , അല്ലപ്ര അമ്പലപ്പറമ്പില്‍ വീട്ടില്‍ സനീഷ്‌ സോമന്‍ , അടൂറ്‍ സേതുഭവനില്‍ രാജമ്മ ബാബു , പുളിയനം ചാക്കാലയ്ക്കല്‍ കുമാരന്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ ‌ എ എം റോഡില്‍ കെ.എം.കെ ടെക്സ്റ്റൈല്‍സിനടുത്താണ്‌ അപകടം.

ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ട്‌ യുവാക്കള്‍ മരിച്ചു; രണ്ടുപേര്‍ക്ക്‌ പരുക്ക്‌

13.10.2008

പെരുമ്പാവൂറ്‍: ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ടുയുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക്‌ പരുക്ക്‌.

വേങ്ങൂറ്‍ കൊമ്പനാട്‌ പുതുമന മനേക്കുടി ജോസിണ്റ്റെ മകന്‍ എല്‍ദോ (24), മുടക്കുഴ ആനക്കല്ല്‌ കൊറ്റാലിക്കുടി ചെല്ലപ്പണ്റ്റെ മകന്‍ ജയന്‍ (27) എന്നിവരാണ്‌ മരിച്ചത്‌. എല്‍ദോയ്ക്ക്‌ ഒപ്പമുണ്ടായിരുന്ന കൊമ്പനാട്‌ പുതിയേടത്ത്‌ വീട്ടില്‍ ബിജുപീറ്ററിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലും ജയന്‌ ഒപ്പമുണ്ടായിരുന്ന കൊറ്റാലി വീട്ടില്‍ ബിജു വര്‍ഗീസി (32)നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 12 മണിയ്ക്ക്‌ കുറുപ്പംപടി ടൌണിലാണ്‌ അപകടം. സുഹൃത്തിണ്റ്റെ ബന്ധുവിണ്റ്റെ മരണ വാര്‍ത്ത അറിഞ്ഞ്‌ പെരുമ്പാവൂറ്‍ ഭാഗത്തേയ്ക്ക്‌ പോകുമ്പോഴാണ്‌ ജയന്‌ അപകടം സംഭവിയ്ക്കുന്നത്‌. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു. മാതാവ്‌ ഓമന. സഹോദരിമാര്‍: രമണി, ജയ. സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി.

സെക്കണ്റ്റ്‌ ഷോ സിനിമ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ കാലടി മറ്റൂറ്‍ നാഷണല്‍ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പിലെ തൊഴിലാളിയായ എല്‍ദോയ്ക്ക്‌ അപകടം സംഭവിയ്ക്കുന്നത്‌. മാതാവ്‌ മേരി(അമ്മിണി). സഹോദരിമാര്‍: ഷിജി, ഷീജ (സൌദി). സംസ്കാരം ആലാട്ടുചിറ സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു.

അനാസ്ഥ മൂലം രോഗി മരിച്ചു; നാട്ടുകാര്‍ ആശുപത്രി തല്ലിതകര്‍ത്തു


11.10.2008
പെരുമ്പാവൂറ്‍: ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചുവെന്ന്‌ ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്‌ സ്വകാര്യ ആശുപത്രി തല്ലിതകര്‍ത്തു. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ആയത്തുപടി മാവേലി വീട്ടില്‍ റാഫേല്‍ (58) മരിച്ചതിനെ തുടര്‍ന്നാണ്‌ ഇന്നലെ നാട്ടുകാര്‍ ടൌണിലെ പ്രമുഖ സ്വകാര്യ ആതുരാലയമായ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തത്‌.

ആശുപത്രിയുടെ സ്വീകരണ ഹാളിലെ കസേരകളും ഗ്ളാസ്‌ ക്യാബിനുകളും ആളുകള്‍ തകര്‍ത്തു. വന്‍പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. ശ്വാസതടസത്തെ തുടര്‍ന്ന്‌ ഈ മാസം 9-നാണ്‌ റാഫേലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്‌. രണ്ടുദിവസത്തെ തുടര്‍ച്ചയായ ചികിത്സയ്ക്ക്‌ ശേഷവും രോഗത്തിന്‌ ശമനമുണ്ടായില്ല. രോഗം മൂര്‍ഛിച്ചിട്ടും രോഗിയെ ഐ.സി യുവിലേയ്ക്ക്‌ മാറ്റാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വാര്‍ഡില്‍ കിടത്തി തന്നെ റാഫേലിണ്റ്റെ നട്ടെല്ലു തുളച്ചു വെള്ളമെടുത്തതാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യവും ആശുപത്രി അധികൃതര്‍ നിരസിച്ചു. പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ മൃതദേഹം വിട്ടുനല്‍കില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടു കൂടിയായപ്പോള്‍ കാര്യങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. പോലീസിണ്റ്റെ സഹായത്തോടെ കേസൊതുക്കി തീര്‍ക്കുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.

മുമ്പ്‌ പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചപ്പോഴും പോത്തുകുത്തി ഗുരുതരാവസ്ഥയിലെത്തിയ യുവാവിനെ ചികിത്സിക്കുന്നതില്‍ വീഴ്ചവരുത്തിയപ്പോഴും സാന്‍ജോ ആശുപത്രി ആളുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

സാമൂഹ്യ വിരുദ്ധ ശല്യം: പനിച്ചയത്ത്‌ ഹര്‍ത്താല്‍ നടത്തി

9.10.2008

ഹോട്ടലിലെ കുടിവെള്ളം മലിനമാക്കി

പെരുമ്പാവൂറ്‍: സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായതില്‍ പ്രതിക്ഷേധിച്ച്‌ അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ പനിച്ചയം കവലയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തി. കവലയിലെ ഹോട്ടലിണ്റ്റെ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കില്‍ മാലിന്യം കലര്‍ത്തിയതാണ്‌ പ്രതിക്ഷേധത്തിനുള്ള പെട്ടെന്നുള്ള കാരണം. ന്യൂഭാരത്‌ ഹോട്ടലിണ്റ്റെ ടാങ്കിലെ ജലമാണ്‌ മലിനമാക്കിയത്‌. ഇന്നലെ രാവിലെ ഹോട്ടല്‍ പ്രവര്‍ത്തനത്തിനായി ടാപ്പു തുറന്നപ്പോള്‍ വെള്ളത്തിണ്റ്റെ നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വെള്ളത്തില്‍ എന്തോ കലര്‍ത്തിയതായി വ്യക്തമായി. കുറുപ്പംപടി പോലീസ്‌ വെള്ളത്തിണ്റ്റെ സാമ്പിള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്‌. പനിച്ചയം മേഖലയില്‍ അനധികൃത മദ്യവില്‍പനയും ചീട്ടുകളിയും വ്യാപകമാണ്‌. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന്‌ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ ഷാജി സരിഗ പറയുന്നു. സാമൂഹ്യ വുരുദ്ധശല്യം അമര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇന്നലെ രാവിലെ ൯ മുതല്‍ വൈകിട്ട്‌ 6 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട്‌ പ്രതിക്ഷേധിച്ചത്‌

പണിയ്ക്കിടയില്‍ മാരുതി വാന്‍ കത്തി; വന്‍ദുരന്തം ഒഴിവായി



7.10.2008


പെരുമ്പാവൂറ്‍: യന്ത്രത്തകരാര്‍ പരിഹരിയ്ക്കുന്നതിന്നിടയില്‍ മാരുതി വാനിന്‌ തീപിടിച്ചു. ജോലി ചെയ്തുകൊണ്ടിരുന്ന യുവാക്കള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ വൈകിട്ട്‌ 4.30-ന്‌ പട്ടാലില്‍ ആര്‍.ടി.ഓഫീസിനടുത്താണ്‌ അപകടം. സ്റ്റാര്‍ട്ടിങ്ങ്‌ തകരാര്‍ പരിശോധിയ്ക്കുന്നതിന്നിടയില്‍ തീ കത്തിപ്പടരുകയായിരുന്നു. മാരുതി ഡീലറായ സായി സര്‍വീസിണ്റ്റെതാണ്‌ വാഹനം. ഫയര്‍ ഓഫീസര്‍ കെ.വി സോമന്‍ നായരും സംഘവും എത്തിയാണ്‌ തീയണച്ചത്‌. തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തിനശിച്ചു.

സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചതില്‍ പ്രതിക്ഷേധം


6.10.2008

പെരുമ്പാവൂറ്‍: ജീവനക്കാര്‍ക്ക്‌ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചതിനെതിരെ പ്രതിക്ഷേധം.

സി.പി.എം നേതാവും നാടക പ്രവര്‍ത്തകനുമായിരുന്ന മുന്‍ എം.എല്‍.എ പി.ആര്‍ ശിവന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ്‌ ചില സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചുപൂട്ടിയത്‌സി.പി.എം ഭരിയ്ക്കുന്ന സംഘങ്ങളിലെ ജീവനക്കാരിലേറെയും പാര്‍ട്ടി ഭാരവാഹികളാണ്‌. ഏഴര വരെ പ്രവര്‍ത്തിയ്ക്കേണ്ട നീതി സ്റ്റോര്‍ ഉള്‍പ്പടെ നാലു മണിയോടെ അടയ്ക്കുകയായിരുന്നു. ഇതിനെതിരെ സംഘം രജിസ്ട്രാര്‍ക്ക്‌ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ നാട്ടുകാര്‍.

യാത്രക്കാര്‍ വലഞ്ഞു സ്വകാര്യ ബസ്‌ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; സി.ഐ.ടി. യു പണിമുടക്കി

6.10.2008

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ ജീവനക്കാര്‍ തമ്മില്‍ സമയതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഇന്നലെ സി.ഐ.ടി.യു മിന്നല്‍ പണിമുടക്ക്‌ നടത്തി.

വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ബസ്‌ പണിമുടക്കുമൂലം ബുദ്ധിമുട്ടിലായി. ഞായറാഴ്ച വൈകിട്ട്‌ 7.30-ന്‌ അറയ്ക്കപ്പടിയില്‍ വച്ചാണ്‌ പഞ്ചമി, ശ്രീകൃഷ്ണ എന്നി ബസുകളുടെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌. പഞ്ചമി ബസിലെ ജീവനക്കാര്‍ ഗുണ്ടകളേയും കൂട്ടി ശ്രീകൃഷ്ണയിലെ തൊഴിലാളികളെ ആക്രമിയ്ക്കുകയായിരുന്നുവെന്ന്‌ സി.ഐ.ടി.യു ആരോപിയ്ക്കുന്നു. എല്‍ദോസ്‌, ടോമി, സതീഷ്‌, രതീഷ്‌ എന്നിവര്‍ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയിലായി. ബസ്‌ ഉടമകള്‍ തൊഴിലാളികളെ തമ്മിലടിപ്പിയ്ക്കുന്നതിനെതിരെയായിരുന്നു സി.ഐ.ടി.യു വിണ്റ്റെ മിന്നല്‍ പണിമുടക്ക്‌. രാവിലെ മുതല്‍ ഇന്നലെ ബസുകള്‍ ഓടിയില്ല. പിന്നീട്‌ സി.ഐ.ടി.യു നേതാക്കളായ വി.പി ഖാദര്‍, കെ.ഇ നൌഷാദ്‌, വര്‍ഗീസ്‌, അബൂബക്കര്‍, ജിന്ന, ടി.എന്‍ നസീര്‍ എന്നിവര്‍ പെരുമ്പാവൂറ്‍ സി.ഐ യുടെ സാന്നിദ്ധ്യത്തില്‍ ബസ്‌ ഉടമാ സംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ മണിയോടെയാണ്‌ സമരം പിന്‍വലിച്ചത്‌.

സ്വകാര്യ ബസ്‌ സ്റ്റാണ്റ്റും പരിസരവും ഗുണ്ടാവിളയാട്ടത്തിണ്റ്റെ കേന്ദ്രമായി മാറിയെന്ന്‌ സി.ഐ.ടി.യു നേതാവ്‌ കെ.ഇ നൌഷാദ്‌ മംഗളത്തോട്‌ പറഞ്ഞു. ബസ്‌ ഉടമകളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതിന്നായി തൊഴിലാളികള്‍ പരസ്പരം ആക്രമിയ്ക്കുന്നു. ഇതിനിടയില്‍ ബലിയാടാവുന്നത്‌ സാധാരണ തൊഴിലാളികളാണ്‌. ഈ സാഹചര്യത്തിലാണ്‌ സി.ഐ.ടി.യു പ്രശ്നത്തില്‍ ഇടപെടുന്നത്‌. യാത്രക്കാരുമായി പോകുമ്പോള്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാന്‍ പാടില്ലെന്നതാണ്‌ യൂണിയണ്റ്റെ പ്രധാന ആവശ്യം. അങ്ങനെയുണ്ടായാല്‍ ബസ്സിണ്റ്റെ പെര്‍മിറ്റ്‌ റദ്ദാക്കുകയും ബസ്‌ ഉടമകള്‍ക്കെതിരെ കേസെടുക്കുകയും വേണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നു

പാത്രിയര്‍ക്കീസ്‌ ബാവ 19-ന്‌ എത്തും അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ പള്ളിയില്‍ ഒരുക്കം തുടങ്ങി

4.10.2008

പെരുമ്പാവൂറ്‍: ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം എത്തുന്ന പരി.പാത്രിയര്‍ക്കീസ്‌ ബാവയെ വരവേല്‍ക്കാന്‍ അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ യാക്കോബായ സുറിയാനി പള്ളിയൊരുങ്ങുന്നു. ഇതിനു പുറമെ തുലാം ഒന്നാം തീയതി പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും നടക്കുമെന്ന്‌ പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു വേണ്ടി നാല്‍പ്പതു ലക്ഷം രൂപ മുടക്കി 25000 പേര്‍ക്ക്‌ ഇരിയ്ക്കാവുന്ന പന്തലാണ്‌ നിര്‍മ്മിയ്ക്കുന്നത്‌. ചടങ്ങില്‍ എത്തുന്നവരുടെ സൌക്യര്യാര്‍ത്ഥം വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്‌. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ മുടക്കുന്ന അത്രതന്നെ തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കുമെന്നും പള്ളി ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ പള്ളി വികാരി ഫാ. ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീ.യല്‍ദോ ഏല്യാസ്‌ തോമ്പ്ര, എ.കെ യാക്കോബ്‌ എടക്കുടി, പബ്ളിസിറ്റി കണ്‍വീനര്‍മാരായ ജെയിംസ്‌ ജേക്കബ്‌, സാജന്‍ ജോയി, ബിജു പി.ബി എന്നിവര്‍ പങ്കെടുത്തു.

സംഘപരിവാറിനെ ഒറ്റപ്പെടുത്തണം: പിണറായി വിജയന്‍

30.9.2008

പെരുമ്പാവൂറ്‍: ഇന്ത്യന്‍ മതേതരത്വത്തിനെ അപകടപ്പെടുത്തുന്ന സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇവിടെ ഹൈന്ദവരും ക്രൈസ്തവരും പരസ്പരം കലഹിയ്ക്കുന്ന പാരമ്പര്യമില്ല. ഇരുമതവിഭാഗങ്ങളിലേയും മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിയ്ക്കുന്നവരാണ്‌. ഇവരെ തമ്മിലടിപ്പിയ്ക്കുന്നത്‌ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ പിണറായി ആരോപിച്ചു. സി.പി.എം നേതാവും മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവണ്റ്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ വാഗ്ചാതുരി കൊണ്ടും ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ച്‌ കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുള്ള ശേഷി കൊണ്ടും പി.ആര്‍ ശിവന്‍ ആരുടേയും ആദരവു പിടിച്ചുപറ്റിയിരുന്നതായി പിണറായി അനുസ്മരിച്ചു. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റും പി.ആര്‍ ശിവന്‍ സാംസ്കാരിക കേന്ദ്രം പ്രസിഡണ്റ്റുമായ വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംഗീതാചാര്യന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമികളെ പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. എം.പി മാരായ കെ.ചന്ദ്രന്‍ പിള്ള, ലോനപ്പന്‍ നമ്പാടന്‍, സി.പി.എം നേതാക്കളായ എം.സി ജോസഫൈന്‍, പി രാജീവ്‌, സി.പി.എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, സാജു പോള്‍ എം.എല്‍.എ, കവി ഏഴാച്ചേരി രാമചന്ദ്രന്‍, മുന്‍ എം.എല്‍.എ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍, പി.കെ സോമന്‍, പി.ആര്‍ ശിവണ്റ്റെ ഭാര്യ അമ്മിണി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പ്രഖ്യാപനം പാഴായി; വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രം മാതൃക ആശുപത്രിയായില്ല

22.9.2008

പെരുമ്പാവൂറ്‍: താലൂക്ക്‌ ആശുപത്രിയ്ക്ക്‌ രണ്ടുകോടി നല്‍കുമെന്ന ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പാഴായി പോയ മറ്റൊരു പ്രഖ്യാപനത്തിണ്റ്റെ ഓര്‍മ്മയില്‍ നിറം മങ്ങുന്നു.

വെങ്ങോല സാമൂഹ്യാരോഗ്യകേന്ദ്രം മാതൃക ആശുപത്രിയായി മാറ്റുമെന്ന്‌ ഒന്നര വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചു മടങ്ങിയ ശ്രീമതി ടീച്ചര്‍ അവിടേയ്ക്ക്‌ ഒന്നും ചെയ്തില്ലെന്നാണ്‌ ആക്ഷേപം. ആശുപത്രി നവീകരണത്തിന്‌ രണ്ടുകോടി നല്‍കുമെന്ന്‌ തന്നെയായിരുന്നു വാഗ്ദാനം. എന്നാല്‍ അത്‌ വെറും വാക്കായി. ആശുപത്രിയില്‍ ഫലപ്രദമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ല. അടുത്തിടെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മാണം നടത്തി. അതും ഈയിടെയാണ്‌. ആറു ഡോക്ടര്‍മാരുടെ ഒഴിവുള്ള ഇവിടെ ഇപ്പോഴും ഒരു സ്ഥിരം ഡോക്ടര്‍ മാത്രമാണുള്ളത്‌. മറ്റ്‌ രണ്ടു പേര്‍ ദിവസവേതനക്കാരാണ്‌. ലാബ്‌ ടെക്നീഷ്യനെ നിയമിച്ചെങ്കിലും പിന്നീട്‌ തിരിച്ചു വിളിച്ചു. നാല്‍പ്പതു കിടക്കകളുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴും അടിസ്ഥാന സൌകര്യങ്ങളില്ലെന്ന്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിണ്റ്റെ വികസനത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശിവന്‍ കദളി പറയുന്നു.

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി വികസനത്തിന്‌ രണ്ടുകോടി അനുവദിയ്ക്കുമെന്ന്‌ മന്ത്രി ശ്രീമതി ടീച്ചര്‍

22.9.2008

ആധുനിക ലാബ്‌ തുടങ്ങും

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രി വികസനത്തിനായി രണ്ടുകോടി രൂപ അനുവദിയ്ക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി ടീച്ചര്‍.

പ്രാരംഭ നടപടികള്‍ക്കായി 75 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാവിലെ ‌ ആശുപത്രിയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്നിടയിലായിരുന്നു പ്രഖ്യാപനം. എം.ആര്‍.ഐ- സി.ടി സ്കാന്‍ സൌകര്യങ്ങളുള്ള ആധുനിക ലാബ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഒഴിവുണ്ടായിരുന്ന സര്‍ജണ്റ്റെ തസ്തികയില്‍ അടിയന്തിര നിയമനത്തിന്‌ ഉത്തരവിട്ട മന്ത്രി ഒഴിവുള്ള മറ്റ്‌ മുഴുവന്‍ തസ്തികകളിലും എത്രയും പെട്ടെന്ന്‌ താത്കാലിക നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. ആശുപത്രി വളപ്പില്‍ പരിശോധന നടത്തിയ ശ്രീമതി ടീച്ചര്‍ ഇവിടെ ആവശ്യത്തിലധികം കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ഉപയോഗിയ്ക്കാന്‍ കഴിയാത്തവയാണെന്ന്‌ നിരീക്ഷിച്ചു. വിജിലന്‍സ്‌ കേസു നില നിലനില്‍ക്കുന്ന പ്രധാന ബ്ളോക്കിണ്റ്റേയും പ്രസവ വാര്‍ഡിണ്റ്റേയും മുകള്‍ നിലകള്‍ കേസു തീരുന്ന മുറയ്ക്ക്‌ നവീകരിയ്ക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

മിനിലോറി മുട്ടി കുട്ടി മരിച്ച സംഭവം ഡ്രൈവര്‍ക്ക്‌ ജാമ്യം ലഭിച്ചു; പോലീസ്‌ കേസൊതുക്കിയെന്ന്‌ ആക്ഷേപം

5.9.2008

പെരുമ്പാവൂറ്‍: അമിത വേഗതയില്‍ പാഞ്ഞുവന്ന മിനിലോറി മുട്ടി സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഡ്രൈവര്‍ക്ക്‌ കോടതി ജാമ്യം നല്‍കി. പോലീസ്‌ കേസ്‌ ദുര്‍ബലപ്പെടുത്തിയതിനാലാണ്‌ ഇതെന്ന ആക്ഷേപം വ്യാപകമായിരിയ്ക്കുകയാണ്‌.

വ്യാഴാഴ്ച വൈകിട്ട്‌ ഏഴുമണിയ്ക്ക്‌ ശേഷം വളയന്‍ചിറങ്ങരയിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വളയന്‍ചിറങ്ങര ഇലവുംകുടി രമേഷി(40)നേയും മകള്‍ കൃഷ്ണ പ്രിയ(11)യേയും ടാര്‍ വീപ്പകള്‍ കയറ്റി വന്ന മിനി ലോറി ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറി ഇറങ്ങുകയും ചെയ്തു. കൃഷ്ണപ്രിയ തല്‍ക്ഷണം മരിച്ചു. പിതാവ്‌ രമേഷ്‌ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

അപകടം നടന്നിട്ടും മിനിലോറി നിര്‍ത്താതെ പാഞ്ഞുപോയി. അപകടം കണ്ടുനിന്നവര്‍ വിവിധ വാഹനങ്ങളില്‍ ലോറിയെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ക്ക്‌ അപ്പുറം കുന്നക്കുരടിയില്‍ വച്ച്‌ നാട്ടുകാര്‍ വണ്ടി പിടികൂടി. അമിതമായി മദ്യപിച്ചിരുന്ന ഡ്രൈവര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സാജു (26) അസഭ്യം പറഞ്ഞുകൊണ്ട്‌ വണ്ടി തടഞ്ഞവര്‍ക്ക്‌ നേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ പ്രകോപിതരായി. അവര്‍ യുവാവിനെ കൈകാര്യം ചെയ്യുകയും കുന്നക്കുരടി ഗ്രാമീണ വായനശാലയുടെ മുറിയിലിട്ടുപൂട്ടുകയും ചെയ്തു. വണ്ടി അടിച്ചു തകര്‍ത്തു. വണ്ടിയ്ക്ക്‌ തീവയ്ക്കാനുള്ള ശ്രമം മഴ മൂലം പാളി. സംഭവമറിഞ്ഞ്‌ കുറുപ്പംപടി, പെരുമ്പാവൂറ്‍, പട്ടിമറ്റം, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ നിന്ന്‌ വാന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തി. സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടും എന്നുള്ളതിനാല്‍ ഡ്രൈവറെ പോലീസിനു വിട്ടുകൊടുക്കില്ലെന്ന്‌ നാട്ടുകാര്‍ വാശിപിടിച്ചു. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ സാജുവിനെ പോലീസിന്‌ ഏറ്റെടുക്കാനായത്‌. രാത്രി തന്നെ പോലീസ്‌ വണ്ടി മാറ്റുകയും ചെയ്തു.

ഇത്രയേറെ ജനരോക്ഷമുണ്ടായ ഈ സംഭവത്തില്‍ പോലീസ്‌ ദുര്‍ബലമായ കേസുകളാണ്‌ ചാര്‍ജ്‌ ചെയ്തിട്ടുള്ളതെന്ന്‌ അറിയുന്നു. സാധാരണ വണ്ടി അപകടം, മദ്യപിച്ച്‌ വണ്ടി ഓടിയ്ക്കല്‍ എന്നിവയാണ്‌ അവ. എന്നാല്‍ കൊലക്കുറത്തിന്‌ കേസെടുക്കേണ്ട സംഭവമാണ്‌ ഇതെന്ന്‌ നാട്ടുകാര്‍ പറയുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത്ര അനായാസം ജാമ്യം ലഭിയ്ക്കുമായിരുന്നില്ല. സ്ഥലത്തെ പ്രമുഖ ബാറുടമയാണ്‌ പോലീസിനെ സ്വാധീനിച്ചതെന്ന്‌ ആക്ഷേപമുണ്ട്‌. ഇദ്ദേഹം കരാറെടത്തിരുന്ന റോഡ്‌ നിര്‍മ്മാണത്തിനുള്ള സാമിഗ്രികളുമായി പോയ ലോറിയാണ്‌ അപകടത്തില്‍ പെട്ടെതെന്നറിയുന്നു. ഇതിനു പുറമെ ഡ്രൈവര്‍ക്ക്‌ നിസ്സാരമല്ലാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളതായും സൂചനകളുണ്ട്‌. ഇതും പോലീസ്‌ പരിഗണിച്ചിട്ടില്ല.

മഴക്കാല രോഗങ്ങള്‍: ബോധവത്കരണത്തിനായിരായമംഗലം പി.എച്ച്‌. സി ഒരുക്കിയ ഹൃസ്വചിത്രം

22.8.2008

പെരുമ്പാവൂറ്‍: മഴക്കാല രോഗങ്ങളെ പറ്റി സാമാന്യ ജനത്തെ ബോധവത്കരിയ്ക്കാന്‍ രായമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം തേടിയത്‌ കാഴ്ചയുടെ സാദ്ധ്യതകള്‍.

അതുകൊണ്ടുതന്നെ രോഗബോധവത്കരണത്തിനായി ഡോക്യുമെണ്റ്ററി ചിത്രം നിര്‍മ്മിച്ച ആദ്യ പ്രാഥമികാരോഗ്യ കേന്ദ്രമായി രായമംഗലം പി.എച്ച്‌.സി ചരിത്രത്തിലിടം നേടുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന മഴക്കാലത്തിണ്റ്റെ സുഖദമായ അനുഭവങ്ങളില്‍ നിന്നാരംഭിയ്ക്കുന്ന പുതുമഴ എന്ന ഡോക്യുമെണ്റ്ററി ഇക്കാലത്ത്‌ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു. വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി, ടൈഫോയിഡ്‌, വയറിളക്കം തുടങ്ങിയ മണ്‍സൂണ്‍ രോഗങ്ങളെ പറ്റി വിശദീകരിയ്ക്കുമ്പോഴും പ്രേക്ഷകന്‌ അത്‌ വിരസമാകുന്നില്ല.

വ്യക്തി ശുചീകരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന കേരളീയരുടെ പരിസരശുചീകരണത്തിലെ അശ്രദ്ധ ചിത്രത്തിലുടനീളം വിചാരണ ചെയ്യപ്പെടുന്നു. സംസ്കാര സമ്പന്നരെന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്ന നാം പകര്‍ച്ചവ്യാധികള്‍ക്ക്‌ സ്വയം വഴിയൊരുക്കുന്ന കാഴ്ച ഇതിലുണ്ട്‌. അമിതമായ രാസവള പ്രയോഗവും ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവും മറ്റ്‌ മാറിയ സാഹചര്യവും രോഗബധിത തലമുറയ്ക്ക്‌ കാരണമായതും നമുക്കിതില്‍ കാണാം.

ഈ മാസം 27-ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ രായമംഗലം ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മിറ്റി നിര്‍മ്മിച്ച ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിയ്ക്കും. നാടകപ്രവര്‍ത്തകന്‍ കൂടിയായ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ രാജേഷ്‌ എന്‍.എം ആണ്‌ സംവിധായകന്‍. ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറായ കെ.എം ശ്രീജിത്തിണ്റ്റെ സഹകരണത്തോടെ എല്‍ദോസ്‌ യോഹന്നാന്‍ സ്ക്രിപ്റ്റ്‌ തയ്യാറാക്കി. മൂലമറ്റം, ഫോര്‍ട്ട്കൊച്ചി തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. ക്രൂഷോയുടേതാണ്‌ ക്യാമറ. വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്സിലെ കലാകാരന്‍മാര്‍ കൂടി ഇവര്‍ക്കൊപ്പം അണിനിരന്നപ്പോള്‍ പുതുമഴ പുതിയ അനുഭവമാകുന്നു.

ഡയറ്റ്‌ വളപ്പ്‌ ഹരിതാഭമാകുന്നു

9.8.2008

നാലു ലക്ഷം മുടക്കും

പെരുമ്പാവൂറ്‍: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ കുറുപ്പംപടി ഡയറ്റിണ്റ്റെ അഞ്ചേക്കറോളം വരുന്ന വളപ്പ്‌ നാലുലക്ഷം രൂപ ചെലവിട്ട്‌ ഹരിതാഭമാക്കി മാറ്റുന്നു.

രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ഡയറ്റ്‌ എന്ന പദ്ധതി സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ്‌ വളപ്പില്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി വിളകളും നട്ടുപിടിപ്പിയ്ക്കുന്നതാണ്‌ പദ്ധതി. സംസ്ഥാന തലത്തില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ ഡയറ്റാണിത്‌. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷിയെ കുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം നടത്താനും ഈ പദ്ധതി ഉതകും. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി വി അനിത, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി പത്മ കുമാര്‍, ബിന്ദു ഗോപാലകൃഷ്ണന്‍, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ കെ രവി, ഡയറ്റ്‌ പ്രിന്‍സിപ്പാള്‍ സി ബാബു, കെ.കെ മാത്തുക്കുഞ്ഞ്‌, എം ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു

മുടക്കുഴയില്‍ അനധികൃത പാറമടകള്‍

6.8.2008

പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്ത്‌ ചൂരമുടി ഭാഗത്തുള്ള അനധികൃത പാറമടകള്‍ക്കെതിരെ പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി. രണ്ടാഴ്ച മുമ്പ്‌ ചേര്‍ന്ന ഗ്രാമസഭയില്‍ അനധികൃത പാറമടകള്‍ക്കെതിരെയുള്ള പരാതി ചര്‍ച്ചയ്ക്ക്‌ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇത്‌.
ഇന്ന്‌ രാവിലെ ചൂരമുടിയിലും പരിസരത്തുമുള്ള താമസക്കാര്‍ സംഘം ചേര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെടും. നാലാം വാര്‍ഡില്‍ പെട്ട ചൂരമുടി ഭാഗത്ത്‌ നിരവധി അനധികൃത പാറമടകള്‍ പ്രവര്‍ത്തിയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവയ്ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ കഴിഞ്ഞദിവസം മറ്റൊന്നിന്‌ കൂടി അനുമതി നല്‍കിയത്‌ നാട്ടുകാരെ പ്രകോപിപ്പിച്ചു.
പാറമടയുടെ അതിരുവിട്ട പ്രവര്‍ത്തനം മൂലം ചൂരമുടി വാട്ടര്‍ടാങ്ക്‌ അപകട ഭീഷണിയിലാണ്‌. കൂവപ്പടി, വേങ്ങൂറ്‍, മുടക്കുഴ ഗ്രാമപഞ്ചായത്തുകളിലേയക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കാണിത്‌. ഇതിനു പുറമെ അതിപുരാതനമായ ചൂരമുടി സെണ്റ്റ്‌ തോമസ്‌ പള്ളിയും ഭീഷണിയുടെ നിഴലിലാണ്‌. ദേവാലയത്തിണ്റ്റെ ഭിത്തികള്‍ക്ക്‌ വിള്ളല്‍ വീണു കഴിഞ്ഞു. ഈ പ്രദേശത്തുള്ള വീടുകളിലേയ്ക്ക്‌ കല്ലുതെറിച്ചു വീഴുന്നത്‌ പതിവാണ്‌. പ്രദേശവാസികളുടെ ജീവന്‍ അപടത്തിലാണ്‌ എന്ന വിവരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ ഒന്നുമറിയാത്ത മട്ടു നടിയ്ക്കുകയാണ്‌. ഗ്രാമസഭയില്‍ പാറമട പ്രശ്നം ചര്‍ച്ചയ്ക്ക്‌ എടുക്കാന്‍ പോലും ബന്ധപ്പെടവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ പ്രത്യേക ഗ്രാമസഭ തന്നെ വിളിച്ചുകൂട്ടി അനധികൃത പാറമടകള്‍ക്കെതിരെ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ചൂരമുടി സംരക്ഷണ സമിതി രംഗത്ത്‌ വന്നിട്ടുള്ളത്‌.

മണ്ണൂര്‍-പോഞ്ഞാശ്ശരി റോഡ്‌ നിര്‍മ്മാണം പാതിവഴിയില്‍

5.1.208

നിര്‍മ്മിച്ച ഭാഗവും തകര്‍ന്നു

പെരുമ്പാവൂറ്‍: പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള പ്രധാന നിരത്തുകളിലൊന്നായ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡിണ്റ്റെ നിര്‍മ്മാണം പാതി വഴിയില്‍. മാസങ്ങള്‍ക്ക്‌ മുമ്പ്‌ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിച്ചു നില്‍ക്കുമ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു.
നിരവധി സ്വകാര്യ ബസ്‌ സര്‍വ്വീസുകളും മറ്റു നൂറുകണക്കിന്‌ വാഹനങ്ങളും പ്രതിദിനം സഞ്ചരിയ്ക്കുന്ന റോഡാണിത്‌. ദീര്‍ഘനാളുകളായുള്ള കാത്തിരുപ്പിന്നൊടുവിലാണ്‌ ഈ റോഡിണ്റ്റെ ടാറിങ്ങ്‌ തുടങ്ങിയത്‌. തുടക്കത്തില്‍ തന്നെ നിര്‍മ്മാണത്തിലെ അപാകതകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. റോഡിണ്റ്റെ ഇരുവശത്തും കാനകളില്ലാത്തതിനാല്‍ വെള്ളക്കെട്ടുമൂലമാണ്‌ മുമ്പ്‌ ഈ റോഡ്‌ താറുമാറായത്‌. മഴക്കാലങ്ങളില്‍ പൂനൂറ്‍ ഭാഗത്ത്‌ വെള്ളം കെട്ടിനില്‍ക്കുന്ന റോഡിണ്റ്റെ അരികില്‍ പാലം കെട്ടിയുണ്ടാക്കിയാണ്‌ നാട്ടുകാര്‍ ഈ വഴിയ്ക്കുള്ള കാല്‍നട യാത്ര സാദ്ധ്യമാക്കിയത്‌. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ നന്നായി അറിഞ്ഞിരുന്നിട്ടും പുനര്‍നിര്‍മ്മാണ ഘട്ടത്തിലും കാന ഒഴിവാക്കി. ഇത്‌ പ്രദേശ വാസികളെ ചൊടിപ്പിച്ചു. നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്ത്‌ വന്നതോടെ ഈ ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ഇപ്പോള്‍ ഈ വഴിയ്ക്ക്‌ കാല്‍നട യാത്രപോലും സാദ്ധ്യമല്ല. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളില്‍ മഴ തുടങ്ങിയതോടെ റോഡ്‌ താറുമാറായിക്കഴിഞ്ഞു. റോഡ്‌ നിര്‍മ്മാണത്തിലെ ക്രമക്കേടാണ്‌ ഇതിനു കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളജ്‌, വളയന്‍ചിറങ്ങര ഹയര്‍സെക്കണ്റ്ററി സ്കൂള്‍, എസ്‌.എന്‍ ഐ.ടി സി എന്നിങ്ങനെ നിരവധി വിദ്യാലയങ്ങളും സംസ്ഥാനത്തെ മാതൃകാ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട വി.എന്‍.കെ.പി വായനശാല ഉള്‍പ്പടെയുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രമുഖ ദേവാലയങ്ങളും ഈ റോഡിന്‌ അരികിലാണ്‌. പ്രമുഖ വ്യവസായ കേന്ദ്രമായ ഐരാപുരം റബര്‍ പാര്‍ക്കിലേയ്ക്ക്‌ പോകാനും ഈ റോഡിനെ ആശ്രയിയ്ക്കുന്നവരുണ്ട്‌.
മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തണമെന്നും റോഡ്‌ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം. ഇതിനു വേണ്ടി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്ത്‌ വരാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

ചേലാമറ്റത്ത്‌ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി

1.8.2008

പെരുമ്പാവൂറ്‍: ദക്ഷിണ കാശിയെന്ന്‌ അറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി.

മോക്ഷദായക ധ്യാനത്തിലുള്ള ശ്രീകൃഷ്ണനും നരസിംഹ-വാമന മൂര്‍ത്തികളും ഉള്ള ക്ഷേത്രസമുച്ചയത്തിനു വലതുഭാഗത്തുകൂടി കിഴക്കോട്ട്‌ ഒഴുകുന്ന പൂര്‍ണ നദിയില്‍ ബലി തര്‍പ്പണം നടത്തുന്നത്‌ കാശിയില്‍ പിതൃതര്‍പ്പണം നടത്തുന്നതിന്‌ തുല്യമാണെന്നാണ്‌ സങ്കല്‍പം. അതുകൊണ്ടു തന്നെ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ ക്ഷേത്രത്തിലേയ്ക്ക്‌ ആയിരങ്ങള്‍ എത്തി ചേര്‍ന്നു. പുലര്‍ച്ചെ ബലിയിട്ടു മടങ്ങി. ക്ഷേത്രത്തിലും കടവിലും ഒരുക്കിയ വിശാലമായ പന്തലിലായിരുന്നു ബലിതര്‍പ്പണം.

പോലീസിണ്റ്റെ വാഹനപരിശോധനയ്ക്കിടയില്‍ വാഹനമോഷ്ടാക്കള്‍ പിടിയിലായി

25.7.2008

പെരുമ്പാവൂറ്‍: കുറുപ്പംപടി പോലീസ്‌ വാഹന പരിശോധന നടത്തുന്നതിന്നിടയില്‍ വാഹനമോഷ്ടാക്കളായ യുവാക്കള്‍ പിടിയിലായി.

കൊല്ലം പരവൂറ്‍ കുഴിക്കര സ്വദേശി ഇരപ്പക്കഴിയം വീട്ടില്‍ ബിജു (24), മുള്ളുവിള വീട്ടില്‍ ജയന്‍ (28) എന്നിവരാണ്‌ പിടിയിലായത്‌. പരിശോധന നടത്തുന്നതിന്നിടയില്‍ വാഹനത്തിണ്റ്റെ നമ്പറില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ കുടുങ്ങിയത്‌. മേതല ചിറ്റായത്ത്‌ നോബിയുടെ സ്പ്ളെണ്റ്റര്‍, തൃശൂറ്‍ കൊക്കാല മുഹമ്മദ്‌ യൂസഫിണ്റ്റെ യമഹ, മൂവാറ്റുപുഴയില്‍ നിന്ന്‌ മോഷ്ടിച്ച സ്പ്ളെണ്റ്റര്‍ ബൈക്കുകളും ഇവരില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇരുവരേയും കോടതി റിമാണ്റ്റ്‌ ചെയ്തു.

ആറുമാസമായി മണ്ണൂരില്‍ വാടകയ്ക്ക്‌ താമസിക്കുന്ന ഇവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്‌. മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്്‌. പിടിയിലായവര്‍ അന്തര്‍ സംസ്ഥാന വഹനമോഷണ സംഘത്തിലെ കണ്ണികളാണെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ വെളിപ്പെടുത്തി.

പെരുമ്പാവൂരില്‍ ബൈപാസ്‌ റോഡുകളുടെ നിര്‍മ്മാണം സര്‍ക്കാര്‍ പരിഗണനയില്‍

22.7.2008

പെരുമ്പാവൂറ്‍: പാലക്കാട്ടുതാഴം കവലയില്‍ നിന്ന്‌ എം.സി റോഡിലെ വല്ലം, വട്ടയ്ക്കാട്ടുപടി ഭാഗങ്ങളിലേയ്ക്ക്‌ ബൈപാസ്‌ റോഡുകള്‍ നിര്‍മ്മിയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍.

ബൈപാസ്‌ റോഡുകള്‍ സംബന്ധിച്ചും പാലക്കാട്ടുതാഴം കവല വികസനം സംബന്ധിച്ചും സാജു പോള്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന്‌ മറുപടിയായി പൊതുമരാമത്ത്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ആലുവ-മൂന്നാര്‍ റോഡും ആലുവ-പെരുമ്പാവൂറ്‍ റോഡും സന്ധിയ്ക്കുന്ന പ്രധാന കവലയാണ്‌ പാലക്കാട്ടുതാഴം. ഏറെ തിരക്കേറിയ ഈ കവലയുടെ വികസനം അനിവാര്യമാണ്‌. ഇരുവശത്തും നെല്‍വയലുകളുള്ള ഈ കവലയില്‍ റോഡിണ്റ്റെ വീതി കൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിയ്ക്കേണ്ടതുണ്ട്‌. ഇതിനു വേണ്ടി പതിനഞ്ചു ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. ഇതിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.

കേരള ഫീഡ്സ്‌ പ്രതിക്കൂട്ടില്‍

22.07.2008

കാലിത്തീറ്റയില്ല: ക്ഷീരസംഘങ്ങള്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂറ്‍: കൃത്യമായി കാലിത്തീറ്റ വിതരണം ചെയ്യാന്‍ കഴിയാതെ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ ഒന്നരമാസമായി വലയുന്നു. പല സംഘങ്ങളിലും സംഭരിച്ച കാലിത്തീറ്റ ഇതിനോടകം കാലിയായി കഴിഞ്ഞു.

യഥാസമയം കാലിത്തീറ്റ എത്തിച്ചു നല്‍കേണ്ട കേരളാ ഫീഡ്സിണ്റ്റെ അനാസ്ഥയാണിതിനു കാരണമെന്ന്‌ ആപ്കോസ്‌ ഭാരവാഹികള്‍ ആരോപിച്ചു. ക്ഷീരസംഘങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സില്‍ നിന്നും കാലിത്തീറ്റയെടുക്കണമെന്നാണ്‌ വ്യവസ്ഥ. ഇതിനു വേണ്ടി സംഘങ്ങള്‍ മുന്‍കൂറ്‍ പണം നല്‍കേണ്ടതുണ്ട്‌. അതനുസരിച്ച്‌ രണ്ടുമാസം മുമ്പ്‌ ഡിമാണ്റ്റ്‌ ഡ്രാഫ്റ്റ്‌ എടുത്ത്‌ നല്‍കിയ സംഘങ്ങള്‍ക്കുപോലും ഇനിയും കാലിത്തീറ്റ എത്തിച്ചു നല്‍കാന്‍ കേരളാ ഫീഡ്സിനായിട്ടില്ല. ഓഫീസില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടി കിട്ടാറില്ലെന്ന്‌ വിവിധ സംഘം ഭാരവാഹികള്‍ പറയുന്നു. സംഘങ്ങളില്‍ സംഭരിച്ച കാലിതീറ്റ തീര്‍ന്നതോടെ കന്നുകാലികള്‍ പട്ടിണിയിലായ മട്ടാണ്‌. മറ്റ്‌ കാലിത്തീറ്റകള്‍ എടുത്ത്‌ വിതരണം ചെയ്താല്‍ അത്‌ കേരളാ ഫീഡ്സുമായുള്ള കരാറിണ്റ്റെ ലംഘനമാകും. അതുകൊണ്ട്‌ അതിന്‌ സംഘങ്ങള്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ പുറത്തുനിന്ന്‌ വലിയ വിലയ്ക്ക്‌ കാലിത്തീറ്റ വാങ്ങി നല്‍കേണ്ട ഗതികേടിലാണ്‌ ക്ഷീരകര്‍ഷകര്‍.

അതുകൊണ്ടുതന്നെ കന്നുകാലികളുമായി കേരളാ ഫീഡ്സ്‌ ഓഫീസിലെത്തി സമരം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ ഒരുപറ്റം കര്‍ഷകര്‍. പണം മുന്‍കൂറ്‍ അടച്ച ക്ഷീരസംഘങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ വെട്ടിലായിരിയ്ക്കുകയാണ്‌. കേരളാ ഫീഡ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ്‌ പ്രതിസന്ധിയ്ക്ക്‌ കാരണമെന്ന്‌ കരുതുന്നവരുണ്ട്‌. വിതരണത്തിലുണ്ടായ പ്രതിസന്ധിയ്ക്കു പുറമെ കാലിത്തീറ്റയുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിയ്ക്കാത്തതും എതിര്‍പ്പിന്നിടയാക്കിയിരിയ്ക്കുന്നു. എന്തായാലും കേരളാ ഫീഡ്സിന്‌ എതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്‌ ആപ്കോസ്‌ പ്രസിഡണ്റ്റ്‌ പി.സി കുര്യക്കോസ്‌, വൈസ്‌ പ്രസിഡണ്റ്റ്‌ കെ.കെ വര്‍ക്കി, സെക്രട്ടറി വി.എം ജോര്‍ജ്‌ എന്നിവര്‍ വ്യക്തമാക്കി.

പെരുമ്പാവൂറ്‍ നഗരസഭാ പ്രാന്തപ്രദേശങ്ങളില്‍ യാത്രാ ക്ളേശം

21.7.2008

ടൌണ്‍ സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസുകള്‍ വേണം
പെരുമ്പാവൂറ്‍: നഗരസഭാ പ്രാന്തപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത യാത്രാക്ളേശം പരിഹരിയ്ക്കാന്‍ ടൌണ്‍ സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസുകള്‍ തുടങ്ങണമെന്ന്‌ ആവശ്യം.
നഗരസഭയ്ക്ക്‌ സമീപമുള്ള സൌത്ത്‌ വല്ലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി ബസിതര വാഹനങ്ങളെ ആശ്രയിയ്ക്കേണ്ട ഗതികേടിലാണ്‌. മാത്രമല്ല ഫയര്‍ സ്റ്റേഷന്‍, വില്‍പന നികുതി ഓഫീസ്‌, മൃഗാശുപത്രി, ആയുര്‍വേദാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക്‌ പോകേണ്ടവരും ഇപ്പോള്‍ വാടകവാഹനങ്ങളെ ആശ്രയിയ്ക്കണം. ഇതിനുപുറമെ ട്രാവന്‍കൂറ്‍ റയോണ്‍സും ഈ ഭാഗത്താണ്‌.
ആലുവ-പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി റൂട്ടില്‍ വരുന്ന ബസുകള്‍ മുടിക്കല്‍ സബ്സറ്റേഷന്‍, ഗാന്ധിനഗര്‍ വഴി സൌത്ത്‌ വല്ലം വഴി സര്‍വ്വീസ്‌ നടത്തിയാല്‍ യാത്രാക്ളേശം ഒരു പരിധി വരെ പരിഹരിയ്ക്കാം. പെരുമ്പാവൂര്‍-പാറപ്പുറം വഴിയോ പെരുമ്പാവൂറ്‍ മുടിക്കല്‍ വഴിയോ എം.സി റോഡിലെ വല്ലം കവലയിലെത്തി അങ്കമാലി കോടനാട്‌ ഭാഗങ്ങളിലേയ്ക്ക്‌ ബസുകള്‍ പോയാലും യാത്രക്കാര്‍ക്ക്‌ പ്രയോജനകരമാകും..
ഇക്കാര്യത്തില്‍ 2004-ല്‍ തന്നെ ജില്ലാകളക്ടര്‍ക്ക്‌ നിവേദനം നല്‍കിയതാണ്‌. നാട്ടുകാര്‍ കെ.എസ്‌.ആര്‍.ടി.സിയായും മൂവാറ്റുപുഴ ആര്‍.ടി.ഒയുമായും ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇനിയെങ്കിലും ഗൌരവമായി ഈ വിഷയത്തെ സമീപിയ്ക്കണമെന്ന്‌ പൊതുപ്രവര്‍ത്തകനായ എം.ബി ഹംസ ആവശ്യപ്പെട്ടു.

ഡോ. രശ്മിപോളിന്‌ ജവഹര്‍ ലാല്‍ നെഹ്രു അവാര്‍ഡ്‌



പെരുമ്പാവൂറ്‍: ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സില്‍ ഉന്നത ഗവേഷണ ഫലത്തിനുള്ള ഇന്ത്യന്‍ കാര്‍ഷിക കൌണ്‍സിലിണ്റ്റെ ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ്‌ ഡോ.രശ്മി പോളിന്‌ ലഭിച്ചു. കേരളത്തിലെ പ്രധാന സുഗന്ധവിളയായ ഇഞ്ചിയില്‍ ടിഷ്യു കള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ജനിതക വൈവിദ്ധ്യ വരുത്തിയതിനും കൂടുതല്‍ ഗുണമേന്‍മയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തതിനാണ്‌ അവാര്‍ഡ്‌. കേരള സര്‍വ്വകലാശാലയ്ക്ക്‌ കീഴിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്രൊഫസര്‍ ഡോ.എം.ആര്‍ ഷൈലജയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. തൃശൂറ്‍ ഗവണ്‍മെണ്റ്റ്‌ എഞ്ചിനിയറിങ്ങ്‌ കോളജ്‌ അദ്ധ്യാപകനായ ജയി കെ വര്‍ഗീസിണ്റ്റെ ഭാര്യയായ രശ്മി പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ്‌ കേരള ലിമിറ്റഡില്‍ ഉദ്യോഗസ്ഥയാണ്‌.

പെരുമ്പാവൂര്‍-മേയ്ക്കപ്പാല റൂട്ടില്‍ മൂന്നാം ദിവസവും സര്‍വ്വീസ്‌ മുടങ്ങി

14.7.2008

അമിതമായി നിരക്ക്‌ കൂട്ടി

നാട്ടുകാര്‍ ബസ്‌ തടഞ്ഞു

പെരുമ്പാവൂറ്‍: അമിതമായി നിരക്കുകൂട്ടിയതിനെ തുടര്‍ന്ന്‌ പെരുമ്പാവൂര്‍-മേയ്ക്കപ്പാല റൂട്ടില്‍ ഞായറാഴ്ച യാത്രക്കാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. ബസ്‌ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകാത്തതിനാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസ്‌ മുടങ്ങി.

കോലഞ്ചേരി, ചോറ്റാനിക്കര, അങ്കമാലി, ആലുവ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സ്വകാര്യ ബസ്‌ സര്‍വ്വീസുകളും ഒരു കെ.എസ്‌.ആര്‍.ടി സി ബസ്‌ സര്‍വ്വീസുമാണ്‌ ഈ റൂട്ടിലുള്ളത്‌. നിരക്ക്‌ വര്‍ദ്ധനയെ തുടര്‍ന്ന്‌ കെ.എസ്‌ .ആര്‍.ടി.സി ആറു രൂപയായിരുന്നത്‌ ഏഴു രൂപയായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ സ്വകാര്യ ബസ്‌ ഉടമകള്‍ ഒറ്റയടിയ്ക്ക്‌ 2.50 രൂപയുടെ വര്‍ദ്ധനയാണ്‌ നടപ്പാക്കിയത്‌. ഇത്‌ യാത്രക്കാര്‍ അംഗീകരിച്ചില്ല. ഈ നിരക്ക്‌ വാങ്ങി സര്‍വ്വീസ്‌ നടത്താന്‍ അനുവദിയ്ക്കില്ലെന്ന നിലപാട്‌ യാത്രക്കാര്‍ കൈക്കൊണ്ടതോടെ ബസ്‌ ഉടമകള്‍ക്ക്‌ സര്‍വ്വീസ്‌ നിര്‍ത്തിവയ്ക്കേണ്ടി വന്നു.

ഇന്നലെ കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ ഇത്‌ സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചക്ക്‌ തയ്യാറായില്ല. ഏഴു രൂപ അമ്പതു പൈസ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബസ്സുടമകള്‍ തയ്യാറായെങ്കിലും യാത്രക്കാര്‍ അത്‌ അംഗീകരിച്ചില്ല. അതുകൊണ്ട്‌ തന്നെ ഇന്നും വര്‍വ്വീസ്‌ നടക്കാന്‍ സാദ്ധ്യതയില്ല. ബസ്‌ സര്‍വ്വീസ്‌ മുടങ്ങിയതോടെ ഈ പ്രദേശത്തുള്ളവര്‍ ബുദ്ധിമുട്ടിലായിരിയ്ക്കുകയാണ്‌. ജോലിയ്ക്ക്‌ പോകുന്നവരും ഓടയ്ക്കാലി, കുറുപ്പംപടി, കോട്ടപ്പടി സ്കൂളുകളിലും വിവിധ കോളജുകളിലും പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളും ബസില്ലാത്തതിനാല്‍ വലയുകയാണ്‌. ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെട്ട്‌ പ്രശ്നം പരിഹരിയ്ക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ജനാല തകര്‍ത്ത്‌ ഒരു ലക്ഷത്തിലേറെ പണം കവര്‍ന്നു

8.7.2008

പെരുമ്പാവൂറ്‍: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജനാല തകര്‍ത്ത്‌ അകത്തുകയറി 115000രൂപ കവര്‍ന്നു.
അല്ലപ്ര ചിറക്കക്കുടി നിസാറിണ്റ്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. ചൊവ്വാഴ്ച പുലര്‍ച്ചെ വീടിണ്റ്റെ പിന്നിലുള്ള ജനാലയുടെ അഴികള്‍ അറുത്ത്‌ മാറ്റിയാണ്‌ തസ്കരന്‍മാര്‍ അകത്തുകടന്നത്‌. നിസാര്‍ വാങ്ങിയ സ്ഥലത്തിണ്റ്റെ ആധാരം നാളെ നടക്കാനിരിയ്ക്കെയാണ്‌ കവര്‍ച്ച. നിസാറിണ്റ്റെ പിതാവ്‌ ഗള്‍ഫില്‍ നിന്ന്‌ അയച്ചുകൊടുത്ത പണമാണ്‌ നഷ്ടമായത്‌. പെരുമ്പാവൂറ്‍ പോലീസ്‌ കേസെടുത്തു.

Wednesday, November 26, 2008

മൂവാറ്റുപുഴ-പെരുമ്പാവൂറ്‍ റൂട്ടില്‍ യാത്രാക്ളേശം

5.7.2008

താലൂക്ക്‌ സഭയില്‍ വിമര്‍ശനം; കെ.എസ്‌.ആര്‍.ടി. സി യ്ക്ക്‌ മൌനം

പെരുമ്പാവൂറ്‍: മൂവാറ്റുപുഴ-പെരുമ്പാവൂറ്‍ റൂട്ടിലെ യാത്രാക്ളേശത്തെ പറ്റി ഇന്നലെ ചേര്‍ന്ന താലൂക്കസഭയില്‍ കടുത്തവിമര്‍ശനം. എന്നാല്‍ വിമര്‍ശനത്തിന്‌ മറുപടി പറയാന്‍ പോലും കഴിയാതെ കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ ഒഴിഞ്ഞുമാറി.

രായമംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലിയാണ്‌ യാത്രാക്ളേശം ചൂണ്ടിക്കാട്ടിയത്‌. ആലുവ-മൂവാറ്റുപുഴ ചെയിന്‍ സര്‍വീസാണ്‌ ഈ റൂട്ടിലുള്ളത്‌. എന്നാല്‍ രാവിലെയും വൈകിട്ടും വേണ്ടത്ര സര്‍വ്വീസുകളില്ല. വിവിധ ജോലികള്‍ക്ക്‌ പോകുന്ന സ്ത്രീകളും പഠിയ്ക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ ഇതുമൂലം വലയുന്നു. വൈകിട്ടാണ്‌ ഏറ്റവും യാത്രാക്ളേശം. ബസ്സ്റ്റാണ്റ്റിലും വഴിയോരങ്ങളിലെ ബസ്‌ സ്റ്റോപ്പുകളിലും നിരവധി ആളുകള്‍ ബസിനു വേണ്ടി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത്‌ പതിവുകാഴ്ചയാണ്‌. പിന്നീട്‌ രണ്ടോ മൂന്നോ ബസുകള്‍ ഒരുമിച്ചെത്തും. അതില്‍ സൂചികുത്താന്‍ പോലും ഇടമുണ്ടാവില്ല. സ്ത്രീകള്‍ പോലും പലപ്പോഴും ഫുട്ട്ബോര്‍ഡില്‍ നിന്നാണ്‌ യാത്ര ചെയ്യുന്നത്‌.

ആലുവ-പെരുമ്പാവൂറ്‍ ചെയിന്‍ സര്‍വ്വീസിനു പുറമെ മുമ്പ്‌ ചാലക്കുടി-മൂവാറ്റുപുഴ സര്‍വ്വീസുകള്‍ കൂടിയുണ്ടായിരുന്നു. നല്ല ലാഭത്തിലായിരുന്ന സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിയ്ക്കുകയായിരുന്നു. അങ്കമാലി-പെരുമ്പാവൂറ്‍ റൂട്ടിലെ സ്വകാര്യ ബസ്‌ ഉടമകളുടെ താത്പര്യം സംരക്ഷയ്ക്കാനാണ്‌ ഇതെന്ന ആക്ഷേപം അന്നുതന്നെ ഉയരുകയും ചെയ്തു. പെരുമ്പാവൂര്‍- മൂവാറ്റുപുഴ എം.സി റോഡില്‍ കീഴില്ലം വരെ സ്വകാര്യ ബസ്‌ സര്‍വീസുകളോ മറ്റ്‌ സമാന്തര സര്‍വ്വീസുകളോ ഇല്ല. കെ.എസ്‌.ആര്‍.ടി. സി ബസുകളാണ്‌ ഏക ആശ്രയം. ആ നിലയ്ക്ക്‌ കെ.എസ്‌.ആര്‍.ടി.സി എന്തുനടപടികള്‍ കൈക്കൊള്ളുന്നുവെന്ന ചോദ്യത്തിന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ മറുപടി പറയാനുണ്ടായില്ല. സാജുപോള്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയിലായിരുന്നു താലൂക്ക്‌ സഭ.

സി.പി. എം ടൌണ്‍ ഈസ്റ്റ്‌ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ ബി. മണിയെ പുറത്താക്കി

4.7.2008
പെരുമ്പാവൂറ്‍: നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ സി.പി.എം ടൌണ്‍ ഈസ്റ്റ്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.മണിയെ സ്ഥാനത്തുനിന്ന്‌ പുറത്താക്കി.
തന്നിഷ്ട പ്രകാരം പ്രവര്‍ത്തിച്ചതും അധികാരദുര്‍വിനിയോഗം കാട്ടിയതുമാണ്‌ മണിയ്ക്ക്‌ വിനയായത്‌. കല എന്ന സാംസ്കാരിക സംഘടനയുടെ, ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോട്‌ ആലോചിയ്ക്കാതെ മത്സരിച്ചതാണ്‌ പുറത്താക്കാനുള്ള പ്രധാന കാരണമായി പറയുന്നത്‌.
എന്നാല്‍ മണിയുടെ പ്രവര്‍ത്തനങ്ങള്‍ കുറേക്കാലമായി പാര്‍ട്ടിയ്ക്ക്‌ അകത്ത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ടൌണിലെ ലോക്കല്‍ കമ്മിറ്റി രണ്ടായതുള്‍പ്പടെ പല പ്രശ്നങ്ങള്‍ക്കും കാരണം മണിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌. കഴിഞ്ഞദിവസം പെരുമ്പാവൂറ്‍ ട്രാഫിക്‌ എസ്‌.ഐയുമായി ടൌണിലുണ്ടായ വാക്കേറ്റവും അതേ തുടര്‍ന്ന്‌ അദ്ദേഹത്തെ സ്ഥലം മാറ്റിയതും സ്ഥാനത്തിന്‌ ചേരാത്ത പക്വത കുറവായി പാര്‍ട്ടി നേതൃത്വത്തില്‍ പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധിയായ ഒരു യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതും മുമ്പ്‌ പത്രവാര്‍ത്തയായിരുന്നു. നാലുപതിറ്റാണ്ടായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിയ്ക്കുന്ന മണി 18 വര്‍ഷമായി അധികാരത്തിലുണ്ട്‌. വിളാവത്ത്‌ അമ്പലത്തിണ്റ്റെ പേരില്‍ സ്വന്തം വീട്ടിലേയ്ക്ക്‌ റോഡ്‌ നിര്‍മ്മിച്ചതുള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങളും മണിയ്ക്കെതിരെയുണ്ട്‌. എന്തായാലും മണിയ്ക്കെതിരെയുള്ള നടപടിയെ പാര്‍ട്ടിയ്ക്കുള്ളിലെ ശുദ്ധികലശമായാണ്‌ പലരും കാണുന്നത്‌.

ഓടയ്ക്കാലി സ്കൂളിന്‌ അറുപത്‌ ലക്ഷം

2.7.2008

പെരുമ്പാവൂറ്‍: ജില്ലാ പഞ്ചായത്ത്‌ രായമംഗലം ഡിവിഷനിലെ ഓടയ്ക്കാലി വൊക്കേഷനല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളിന്‌ 60 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ അറിയിച്ചു.

ലാബ്‌ കെട്ടിടം പണിയുന്നതിന്‌ 36ലക്ഷം, ലാബിലേയ്ക്ക്‌ ഫര്‍ണീച്ചര്‍ വാങ്ങാന്‍ 6 ലക്ഷം, മറ്റു സാധനങ്ങള്‍ വാങ്ങാന്‍ 18 ലക്ഷം എന്നിങ്ങനെ തുക വിനിയോഗിയ്ക്കും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ്‌ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും.

ശരത്തിണ്റ്റെ കൈനഖത്താല്‍ എഴുത്തുചോക്കില്‍ വിരിയുന്നത്‌ കമനീയ ശില്‍പങ്ങള്‍


പെരുമ്പാവൂറ്‍: കൈനഖം കൊണ്ട്‌ എഴുത്തു ചോക്കില്‍ ശില്‍പങ്ങള്‍ മെനയുന്നത്‌ ശരത്തിന്‌ ക്ളാസുമുറിയിലെ നേരംപോക്കുമാത്രമായിരുന്.

അദ്ധ്യാപകര്‍ ബ്ളാക്ക്‌ ബോര്‍ഡില്‍ പാഠഭാഗങ്ങള്‍ കുറിയ്ക്കുമ്പോള്‍ പിന്‍ബെഞ്ചിലെ കൂട്ടുകാര്‍ ശരത്തിണ്റ്റെ കരവിരുത്‌ കണ്ട്‌ അന്തംവിട്ടിരിയ്ക്കുകയാവും. ക്ളാസുതീരുമ്പോഴേയ്ക്കും നിലവിളക്കും ചെസിലെ കരുക്കളും പള്ളിമിനാരങ്ങളും പിന്‍ബഞ്ചില്‍ നിരക്കും. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ്‌ കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശരത്തിണ്റ്റെ ഈ കഴിവിനെ പറ്റി ഇപ്പോള്‍ ക്ളാസ്‌ മുറിയില്‍ മാത്രമല്ല, കോളജിലും നാട്ടിലും ഒക്കെ പാട്ടാണ്‌. അതോടെ ശില്‍പനിര്‍മ്മിതിയില്‍ ശരത്‌ കൂടുതല്‍ ഗൌരവം പുലര്‍ത്താനും തുടങ്ങി. ചോക്കില്‍ തീര്‍ത്തെടുത്ത ശില്‍പങ്ങള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആനക്കൊമ്പിലോ ചന്ദനത്തിലോ ഒക്കെ ചെയ്തതാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ ഇവയ്ക്ക്‌ ആരാധകരും ആവശ്യക്കാരും ഏറി. പക്ഷെ, പണിയ്ക്കിടയിലും പൂര്‍ത്തീകരിച്ച ശേഷവും ശില്‍പങ്ങള്‍ അടര്‍ന്നുപോവുകയോ, പൊടിഞ്ഞുപോവുകയോ ചെയ്യുന്നത്‌ ഒരു പ്രശ്നമാണ്‌. അത്‌ വാര്‍ണീഷടിച്ചോ, പശയില്‍ മുക്കിയോ പരിഹരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ശില്‍പി.

ശരത്‌ ചോക്കില്‍ തീര്‍ക്കുന്ന ശില്‍പങ്ങളില്‍ ചെസിലെ കരുക്കള്‍ക്കാണ്‌ ഏറ്റവും ഡിമാണ്റ്റ്‌. കറുത്ത കരുക്കള്‍ക്കായി ചോക്ക്‌ കറുപ്പ്‌ മഷിയില്‍ മുക്കി ഉണക്കിയെടുക്കുകയാണ്‌ പതിവ്‌. രാജാവും മന്ത്രിയും കാലാളും ഉള്‍പ്പടെ ഇരുപക്ഷ സൈന്യങ്ങളേയും യുദ്ധസജ്ജരാക്കാന്‍ ശരത്തിന്‌ ഒരാഴ്ച ധാരാളം. ഇവ മോഹവിലയ്ക്ക്‌ വാങ്ങാനും ഏറെ പ്പേര്‍ തയ്യാര്‍. അതോടെ കാഞ്ഞിരക്കാട്‌ വാഴപ്പനാലില്‍ ശശിധരണ്റ്റെ മകന്‌ പഠിയ്ക്കാനുള്ള ചിലവ്‌ സ്വയം കണ്ടെത്താമെന്നായിരിയ്ക്കുന്നു.


ഓടയ്ക്കാലി സ്കൂള്‍ കെട്ടിടം കല്ലെറിഞ്ഞ്‌ തകര്‍ത്തെന്ന്‌ പരാതി

1.7.2008

പെരുമ്പാവൂറ്‍: ഓടയ്ക്കാലി വൊക്കേഷണല്‍ ഹയര്‍ സെക്കണ്റ്റ്‌റി സ്കൂള്‍ കെട്ടിടം സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തെന്ന്‌ പരാതി.

മിക്കവാറും മുറികളുടെ ഓടുകള്‍ പൊട്ടിച്ചതിനു പുറമെ വാതിലുകളും ജനാലകളും തകര്‍ത്ത്‌ സ്കള്‍ ഉപകരണങ്ങള്‍ കേടുവരുത്തിയിട്ടുമുണ്ട്‌.ബോര്‍ഡുകളില്‍ അശ്ളീലം എഴുതിവയ്ക്കുക, പൂട്ടിയ താഴുകളില്‍ ഈര്‍ക്കില്‍ തിരുകി വയ്ക്കുക എന്നിങ്ങനെ വേറെ. കഴിഞ്ഞദിവസം ക്ളാസുമുറിയില്‍ നായ്ങ്കരണപ്പൊടി വിതറിയതിനെ തുടര്‍ന്ന്‌ ക്ളാസു മുടങ്ങി. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്കൂളിണ്റ്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി പ്രിന്‍സിപ്പാള്‍ സി.എ ചെമ്പകവല്ലി, പി.ടി.എ പ്രസിഡണ്റ്റ്‌ എന്‍.വി സോമരാജന്‍ എന്നിവര്‍ കുറുപ്പംപടി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ഹരിജന്‍ ബാലികയെ പീഡിപ്പിച്ചയാള്‍ പോലീസ്‌ പിടിയില്‍

1.7.2008

പെരുമ്പാവൂറ്‍: ഹരിജന്‍ ബാലിക ഉള്‍പ്പടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍.

കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തു നിന്ന്‌ വന്ന്‌ ഇരിങ്ങോള്‍ നിരമേല്‍ വീട്ടില്‍ താമസിയ്ക്കുന്ന പ്രസാദി (44) നെയാണ്‌ കുറുപ്പംപടി സി.ഐ എന്‍ രാജന്‍, എസ്‌.ഐ അഗസ്റ്റ്യന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ഇരിങ്ങോള്‍ ഭാഗത്തുള്ള അഞ്ചുവയസുകാരിയേയും ചാമപ്പാറ ഭാഗത്തുള്ള 10 വയസുകാരിയേയുമാണ്‌ ഇയാള്‍ പീഡിപ്പിച്ചത്‌. കുറുപ്പംപടി, കുട്ടമ്പുഴ സ്റ്റേഷനുകളിലാണ്‌ ഇതുസംബന്ധിച്ച കേസുകള്‍. പോഞ്ഞാശ്ശരി ഭാഗത്ത്‌ ഒളിവില്‍ താമസിയ്ക്കുമ്പോഴായിരുന്നു അറസ്റ്റ്‌. ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു.

അകനാട്‌ മേഖലയില്‍ അനധികൃത മദ്യ വില്‍പന വ്യാപകം

28.6.2008

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അകനാട്‌ മേഖലയില്‍ അനധികൃത മദ്യ വില്‍പന വ്യാപകം. പോലീസ്‌ -എക്സൈസ്‌ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സ്വാശ്രയ സംക്ഷങ്ങള്‍ പ്രക്ഷോഭത്തിലേയ്ക്ക്‌.

ഒരു വര്‍ഷക്കാലമായി ഈ പ്രദേശത്ത്‌ വന്‍തോതിലുള്ള മദ്യവില്‍പനയാണ്‌ നടക്കുന്നത്‌. നിരവധി സ്ഥിരം വില്‍പനക്കാര്‍ക്ക്‌ പുറമെ പാര്‍ട്ട്‌ ടൈം വില്‍പനക്കാരും സജീവമാണ്‌. ലിറ്ററുകണക്കിന്‌ മദ്യമാണ്‌ ഇവിടെ പ്രതിദിനം വിറ്റഴിയുന്നത്‌. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും മദ്യം വാങ്ങാന്‍ ഇവിടെ ആളുകള്‍ എത്തുന്നു, അതുകൊണ്ടുതന്നെ വില്‍പനക്കാരുടെ എണ്ണവും ഗണ്യമായി പെരുകുകയാണ്‌.

സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ മദ്യപാനികളുടെ അഴിഞ്ഞാട്ടമാണ്‌. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി കഴിഞ്ഞു.പ്രദേശത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ഇവരുടെ ശല്യം മൂലം വലയുന്നു. രണ്ടുമാസം മുമ്പ്‌ ഐശ്വര്യ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ മദ്യവില്‍പനയ്ക്ക്‌ എതിരെ സായാഹ്ന ധര്‍ണ നടത്തിയിരുന്നു. മറ്റ്‌ കുടുംബശ്രീ യൂണിറ്റുകളും ക്ളബുകളും പ്രതിക്ഷേധ സ്വരം ഉയര്‍ത്തി. സമരങ്ങളെ തുടര്‍ന്ന്‌ വില്‍പന താത്കാലികമായി ശമിയ്ക്കുമെങ്കിലും പിന്നീട്‌ പൂര്‍വ്വാധികം ശക്തിപ്പെടുന്നതാണ്‌ പതിവ്‌. ഇതിന്‌ ഉന്നത അധികൃതരുടെ ഒത്താശയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാരണം കോടനാട്‌ പോലീസിലും പെരുമ്പാവൂറ്‍ എക്സൈസിലും ഇതുസംബന്ധിച്ച്‌ നല്‍കിയ പരാതികളൊക്കെ പാഴായതായി നാട്ടുകാര്‍ പറയുന്നു

കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ ദശവത്സരാഘോഷകണക്കുകളില്‍ തിരിമറി

27.6.2008

പ്രതിപക്ഷം ഭരണസമിതിയോഗം ബഹിഷ്കരിച്ചു
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കുടുബശ്രീ ദശവത്സര ദിനാഘോഷ കണക്കുകളില്‍ വെട്ടിപ്പു നടത്തിയെന്നാരോപിച്ച്‌ പ്രതിപക്ഷം ഇന്നലെ നടന്ന ഭരണകക്ഷി യോഗം ബഹിഷ്കരിച്ചു.
കഴിഞ്ഞ ആഴ്ചയാണ്‌ ദശവത്സരദിനാഘോഷ പരിപാടികള്‍ നടന്നത്‌. മന്ത്രി ശര്‍മ്മ പങ്കെടുത്ത പരിപാടിയ്ക്ക്‌ വേണ്ടി 19 വാര്‍ഡുകളില്‍ നിന്നും 150 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 1500അംഗങ്ങളില്‍ നിന്ന്‌ 20 രൂപാ വീതം നിര്‍ബന്ധമായി പിരിച്ചെടുത്തു.
ഇതില്‍ പ്രതിക്ഷേധിച്ച്‌ യു.ഡി.എഫ്‌ ജനപ്രതിനിധികള്‍ പരിപാടിയില്‍ നിന്ന്‌ വിട്ടുനിന്നിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയില്‍ വരവുചെലവു കണക്കുകളെ പറ്റിയുള്ള വ്യക്തമായ മറുപടി ലഭിയ്ക്കാത്തതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷ അംഗങ്ങളായ പി.വൈ പൌലോസ്‌, ബേബി തോപ്പിലാന്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, ജാന്‍സി ജോര്‍ജ്‌, സ്റ്റെല്ലാ സാജു എന്നിവര്‍ പഞ്ചായത്ത്‌ കമ്മിറ്റിയില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. ദശവത്സരാഘോഷത്തിണ്റ്റെ മറവില്‍ സി.പി.എം മെമ്പര്‍മാര്‍ പ്രദേശത്തെ വ്യവസായികളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും വന്‍തുക പിരിച്ചെടുത്തതായും ആരോപണമുണ്ട്‌. ചാരിറ്റബിള്‍ ആക്ട്‌ പ്രകാരം പ്രവര്‍ത്തിയ്ക്കേണ്ട കുടുംബശ്രീ യൂണിറ്റുകളെ രാഷ്ട്രീയവത്കരിയ്ക്കുകയാണെന്നും അവയ്ക്ക്‌ അനുവദിക്കേണ്ട ഫണ്ടുകള്‍ യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.

വീട്ടമ്മയെ തലയ്ക്ക്‌ അടിച്ച്‌ വീഴ്ത്തി മാല കവര്‍ന്ന യുവതിയും യുവാവും പിടിയില്‍

21.6.2008

പെരുമ്പാവൂറ്‍: വീട്ടമ്മയെ ചുറ്റിക കൊണ്ട്‌ തലയ്ക്ക്‌ അടിച്ചു വീഴ്ത്തി അഞ്ചുപവണ്റ്റെ മാലകവര്‍ന്ന കേസില്‍ മലയാളി യുവാവും തമിഴ്നാട്ടുകാരിയായ യുവതിയും അറസ്റ്റില്‍.

മഞ്ഞപ്ര ആലക്കാട്ട്‌ ശ്രീധരണ്റ്റെ മകന്‍ ബാബു(28) തമിഴ്നാട്‌ സ്വദേശിനിയായ രാജി (36) എന്നിവരാണ്‌ പിടിയിലായത്‌. ഈ മാസം 3-ന്‌ കടുവാള്‍ കുറ്റിക്കാട്ട്‌ വീട്ടില്‍ ശാരദ (54)യുടെ മാലയാണ്‌ കവര്‍ന്നത്‌. ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ശാരദയെ ഇരുവരും ചേര്‍ന്ന്‌ ആക്രമിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാരദ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ബാബുവും രാജിയും കൂത്താട്ടുകുളത്ത്‌ നാളുകളായി വാടകയ്ക്ക്‌ താമസിച്ചുവരികയാണ്‌. കൂത്താട്ടുകുളത്തെ ഒരു ജ്വല്ലറിയില്‍ നിന്ന്‌ ശാരദയുടെ മാല കണ്ടെടുത്തിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ 75 കാരിയായ വൃദ്ധയെ കമ്പിപ്പാരയ്ക്ക്‌ അടിച്ചുവീഴ്ത്തി ഇവര്‍ ഒന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്നിരുന്നു. അയ്യമ്പുഴ സ്റ്റേഷനിലാണ്‌ ഈ കേസ്‌.

അമിതവേഗത: നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടി

18.6.2008

പെരുമ്പാവൂറ്‍: അമിതവേഗതയില്‍ വാഹനമോടിച്ച 52 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി.

എസ്‌.പി യുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇന്നലെ എം.സി റോഡിലാണ്‌ വാഹനപരിശോധന നടന്നത്‌. കാറുകളും ബൈക്കുകളുമാണ്‌ പിടിയ്ക്കപ്പെട്ടവയില്‍ ഏറെയും.പിഴയിനത്തില്‍ 12300 രൂപ ലഭിച്ചതായി പരിശോധനയ്ക്ക്‌ നേതൃത്വം കൊടുത്ത പ്രിന്‍സിപ്പല്‍ എസ്‌.ഐ ക്രിസ്പിന്‍ സാം, ട്രാഫിക്‌ എസ്‌.ഐ വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.

കൈക്കൂലി: എ.ഐ.വൈ. എഫ്‌ പ്രവര്‍ത്തകര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു

18.6.2008

പെരുമ്പാവൂറ്‍: സി.പി.ഐ പ്രവര്‍ത്തകനോട്‌ കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ സസ്പെണ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു.

പാര്‍ട്ടിയുടെ വെങ്ങോല ലോക്കല്‍ കമ്മിറ്റി അംഗം അമ്പലത്തുംപാറ എ.എസ്‌ അനില്‍കുമാറിനോട്‌ സെക്ഷന്‍ ക്ളാര്‍ക്ക്‌ പി.ടി ഉണ്ണികൃഷ്ണന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ്‌ ആരോപണം. പട്ടയത്തിണ്റ്റെ പകര്‍പ്പിനായി അനില്‍കുമാര്‍ ഈ മാസം 6-നാണ്‌ അപേക്ഷ നല്‍കിയത്‌. ഇന്നലെ തഹസില്‍ദാര്‍ പകര്‍പ്പില്‍ ഒപ്പുവച്ച്‌ നല്‍കുകയും ചെയ്തു. ഇതിനുശേഷം രേഖകള്‍ ഒരിയ്ക്കല്‍ക്കൂടി ഒത്തുനോക്കണമെന്ന്‌ പറഞ്ഞ്‌ റെക്കോര്‍ഡ്‌ റൂമിലേയ്ക്ക്‌ വിളിച്ചുവരുത്തി ഉണ്ണികൃഷ്ണന്‍ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ്‌ പരാതി.

സംഭമറിഞ്ഞ്‌ എത്തിയ യുവജന സംഘടനാപ്രവര്‍ത്തകര്‍ ക്ളാര്‍ക്കിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ തഹസില്‍ദാരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന്‌ കളക്ടറേറ്റില്‍ നിന്ന്‌ എ.ഡി.എം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പിന്‍മലാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്‌. എ.ഐ.വൈ.എഫ്‌ നേതാക്കളായ കെ.പി റെജിമോന്‍, എന്‍.അനില്‍കുമാര്‍, അഡ്വ.രമേഷ്‌ ചന്ദ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചേലാമറ്റം വലിയപാടം മണ്ണിട്ടുനികത്തുന്നതായി ആക്ഷേപം

17.6.2008

പെരുമ്പാവൂറ്‍: ചേലാമറ്റം വില്ലേജിലെ ഏറ്റവും വലിയ പാടശേഖരമായ വലിയ പാടം മണ്ണിട്ടുനികത്തുന്നതായി ആക്ഷേപം.

ഒക്കല്‍ വില്ലേജ്‌ ഓഫീസിണ്റ്റെ പിന്നില്‍ അക്വഡേറ്റിണ്റ്റെ വലതുവശത്തായുള്ള പാടശേഖരവും വന്‍തോതില്‍ നികത്തുന്നുണ്ട്‌. സ്ഥലത്തെ പൈപ്പ്‌ കമ്പനി ഉടമയാണ്‌ ഇതിനുപിന്നിലെന്നറിയുന്നു. വലിയപാടം നികത്തുന്നതിന്‌ പിന്നില്‍ ഒരു ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ ഉടമയാണെന്നാണ്‌ സൂചന. ഒഴിവു ദിവസങ്ങളിലാണ്‌ പാടം നികത്തല്‍. അപ്പോള്‍തന്നെ മണ്ണ്‌ നിരത്തുകയും ചെയ്യുന്നു. പാടം നികത്തല്‍ തകൃതിയായതോടെ ബാക്കി പ്രദേശത്തുള്ള നെല്‍കൃഷി വെള്ളക്കെട്ടില്‍ നശിയ്ക്കും. കുടിവെള്ളക്ഷാമത്തിനും സാദ്ധ്യതയുണ്ട്‌. എന്നാല്‍ ഈ പ്രദേശത്തുള്ള പാടശേഖര സമിതികള്‍ കൃഷിനിലം നികത്തുന്നത്‌ കണ്ടില്ലെന്ന്‌ നടിയ്ക്കുകയാണെന്ന്‌ പരിസ്ഥിതി സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ പറയുന്നു. പോലീസ്‌-റവന്യു അധികൃതരും നിലം നികത്തുന്നതിന്‌ ഒത്താശചെയ്യുകയാണ്‌.

ഈ സാഹചര്യത്തില്‍ പാടം നികത്തലിന്നെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ്‌ പരിസ്ഥിതി സംരക്ഷണ സംഘമെന്ന്‌ ഭാരവാഹികളായ പി.സി റോക്കി, ടി.എന്‍ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.

കോടനാട്‌ ബാങ്കിലെ അഴിമതിയും സെക്രട്ടറിയുടെ ആത്മഹത്യയും നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി

15.6.2008

പെരുമ്പാവൂറ്‍: കോടനാട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗങ്ങള്‍ നടത്തിയ അഴിമതിയും അതേ തുടര്‍ന്ന്‌ ബാങ്ക്‌ സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവവും നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.

ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതികള്‍ അപ്പാടെ തലയില്‍ കെട്ടിവയ്ക്കപ്പെട്ട സെക്രട്ടറി എ.വി ഗോപി മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ആത്മഹത്യ ചെയ്തത്‌. ആത്മഹത്യാ കുറിപ്പില്‍ തിരിമറികളുടെ വിശദാംശങ്ങളും അത്‌ നടത്തിയവരെ പറ്റിയുള്ള വ്യക്തമായ സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച കാര്യക്ഷമമായ അന്വേഷണങ്ങള്‍ നടന്നില്ല. ഈ സാഹചര്യത്തില്‍ സഹകരണ ജനാധിപത്യ വേദി സംഘടിപ്പിച്ച പ്രതിക്ഷേധ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ജില്ലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പല സഹകരണ സ്ഥാപനങ്ങളും സാമ്പത്തിക ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറിയിരിയ്ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കോടനാട്‌ ബാങ്കിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകുന്നില്ലെങ്കില്‍ നിയമസഭയില്‍ ഉന്നയിയ്ക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, ഡി.സി.സി ഭാരവാഹികളായ ഒ.ദേവസി, എം.എം അവറാന്‍, കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്റര്‍, പി.പി അല്‍ഫോണ്‍സ്‌ മാസ്റ്റര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, പി.ജെ പീറ്റര്‍, ബേബി തോപ്പിലാന്‍, സാബു പാത്തിയ്ക്കല്‍, ബിനോയ്‌ അരീയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒക്കല്‍ തുരുത്ത്‌ പാറക്കടവ്‌ പൂട്ടാനുള്ള ജില്ലാകളക്ടറുടെ ഉത്തരവ്‌ കാറ്റില്‍ പറത്തിയെന്നാക്ഷേപം

14.6.2008

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന മണല്‍ക്കടവുകളിലൊന്നായ തുരുത്ത്‌ പാറക്കടവ്‌ പൂട്ടാനുള്ള ജില്ലാകളക്ടറുടെ ഉത്തരവ്‌ റവന്യു ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി എന്ന്‌ ആക്ഷേപം.

ഈ മാസം പത്തിന്‌ ചേര്‍ന്ന ജില്ലാ മണല്‍ വിദഗ്ദ്ധ സമിതി യോഗത്തെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഉത്തരവ്‌. ഈ കടവിന്‌ അടുത്ത്‌ താമസിയ്ക്കുന്ന ഒരാളുടെ പരാതിയെ തുടര്‍ന്ന്‌ മണല്‍ക്കടവിന്‌ എതിരെ ഹൈക്കോടതി ഉത്തരവ്‌ ഉണ്ടായതിനാലാണ്‌ ജില്ലാകളക്ടര്‍ കടവ്‌ പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ എത്തിയിട്ടില്ലെന്നറിയുന്നു. അതുകൊണ്ട്‌ തന്നെ കടവില്‍ നിന്ന്‌ മണല്‍ വാരുന്നത്‌ പതിവു പോലെ തുടരുകയാണ്‌. ഇതിന്നിടെ കഴിഞ്ഞദിവസം ഈ കടവില്‍ നിന്നുള്ള കള്ളമണല്‍ വണ്ടി പെരുമ്പാവൂറ്‍ പോലീസ്‌ പിടിയ്ക്കുകയും ചെയ്തു. അതേ തുടര്‍ന്നുപോലും കളക്ടറുടെ ഉത്തരവ്‌ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.

ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ 12 അംഗീകൃത മണല്‍ക്കടവുകളാണ്‌ ഉള്ളത്‌. അതിലൊന്നാണ്‌ കളക്ടര്‍ ഇപ്പോള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തുരുത്ത്‌ പാറക്കടവ്‌. കാലടി ശിവരാത്രി മണല്‍പ്പുറ സംരക്ഷണ സമിതിയുടെ പരാതിയും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ മണല്‍ വിദഗ്ദ്ധ സമിതി ചര്‍ച്ചയ്ക്കെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ്‌ ചില കടവുകളുടെ പ്രവര്‍ത്തനത്തെ പറ്റി അന്വേഷണം നടത്താനും കളക്ടറുടെ ഉത്തരവുണ്ട്‌. അടുത്ത മാസം മുതല്‍ ജില്ലയില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മണല്‍ വാരല്‍ നിരോധനം നടപ്പാക്കുന്നതിണ്റ്റെ മുന്നോടിയായിട്ടായിരുന്നു വിദഗ്ദ്ധ സമിതിയുടെ യോഗം.

മഴക്കാല പൂര്‍വ്വശുചീകരണം കടലാസില്‍

പെരുമ്പാവൂറ്‍ പച്ചക്കറിചന്ത മാലിന്യത്തൊട്ടിയായി

11.6.2008

പെരുമ്പാവൂറ്‍: പകര്‍ച്ചവ്യാധികള്‍ തടയാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഴക്കാല പൂര്‍വ്വ ശുചീകരണം കടലാസില്‍ ഒതുങ്ങിയതോടെ നഗരസഭയ്ക്ക്‌ കീഴിലുള്ള പച്ചക്കറി ചന്ത ടൌണിലെ മാലിന്യത്തൊട്ടിയായി.

ഉദ്ഘാടനം കാത്തുകഴിയുന്ന വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ വ്യാപാസമുച്ചയത്തിലെ മുറി ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ചീഞ്ഞുനാറുന്ന പച്ചക്കറി മാര്‍ക്കറ്റ്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിയ്ക്കുന്നു. വ്യാപാരസമുച്ചയ നിര്‍മ്മാണത്തിണ്റ്റെ ഭാഗമായി ലോറിസ്റ്റാണ്റ്റിലേയ്ക്ക്‌ മാറ്റി സ്ഥാപിച്ച താത്കാലിക പച്ചക്കറി ചന്തയിലാണ്‌ മാലിന്യകൂമ്പാരം. മഴ തുടങ്ങിയതോടെ ഇത്‌ ചീഞ്ഞഴുകി. കടുത്ത ദുര്‍ഗന്ധം മൂലം ചന്തയിലെ പച്ചക്കറി വ്യാപാരികളും സമീപസ്ഥാപനങ്ങളിലും വീടുകളിലും ഉള്ളവര്‍ ബുദ്ധിമുട്ടുകയാണ്‌. ചന്തയിലേയക്ക്‌ പ്രവേശിയ്ക്കാന്‍ പോലും കഴിയത്തവിധമുള്ള ചെളിക്കുണ്ടാണ്‌ ഇവിടെ. മലിനജലം സദാകെട്ടിക്കിടക്കുന്നതിനാല്‍ ഒന്നരയേക്കറോളം വരുന്ന ചന്ത ഒരു കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിക്കഴിഞ്ഞു.

പച്ചക്കറി ചന്തയുടെ അവസ്ഥ പലവട്ടം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സമീപസ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രദേശവുമായി ബന്ധപ്പെട്ടവര്‍ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തെത്താനാണ്‌ നീക്കം.

റിസോട്ട്‌ നിര്‍മ്മിയ്ക്കാന്‍ പദ്ധതി സ്വകാര്യവ്യക്തി പെരിയാര്‍ കയ്യേറിയെന്ന്‌ ആക്ഷേപം



7.6.2008


പെരുമ്പാവൂറ്‍: റിസോട്ട്‌ നിര്‍മ്മാണത്തിനായി സ്വകാര്യവ്യക്തി പെരിയാറിണ്റ്റെ അരയേക്കറോളം കയ്യേറിയെന്ന്‌ ആക്ഷേപം.


കൊമ്പനാട്‌ വില്ലേജില്‍ കൊച്ചുപുരയ്ക്കല്‍കടവിലാണ്‌ കയ്യേറ്റം. വേങ്ങൂറ്‍ ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍പ്പെട്ട ക്രാരിയേലിയില്‍ മൂത്തേടം കവലയ്ക്ക്‌ സമീപമുള്ള കക്കാട്ടുകുടികടവിനടുത്താണ്‌ ഇത്‌. പഞ്ചായത്ത്‌, വില്ലേജ്‌ അധികൃതരുടെ പൂര്‍ണ്ണ ഒത്താശയോടെയാണ്‌ പുഴ കയ്യേറ്റമെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം സ്വദേശിയായ വ്യവസായപ്രമുഖനാണ്‌ ഇതിനുപിന്നിലെന്ന്‌ അറിയുന്നു. ഇവിടെ റിസോട്ട്‌ നിര്‍മ്മിയ്ക്കാനാണ്‌ പദ്ധതി. പുഴയരികിലെ രണ്ടര ഏക്കറോളം ഭൂമി വാങ്ങിയ ഇയാള്‍ പുഴയിലേയ്ക്ക്‌ ഇറക്കി കരിങ്കല്ലിന്‌ കെട്ടിയെടുക്കുകയായിരുന്നു. പുഴ കയ്യേറി കരിങ്കല്‍കെട്ടുയര്‍ത്തുന്നത്‌ കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ കൊമ്പനാട്‌ വില്ലേജ്‌ ഓഫീസര്‍ കയ്യാറ്റത്തിനെതിരെ സ്റ്റോപ്പ്‌ മെമ്മോ നല്‍കി.


ഒരുവര്‍ഷം പിന്നിടും മുമ്പ്‌ ഇവിടെ വീണ്ടും കയ്യേറ്റം നടന്നുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. പെരിയാറിണ്റ്റെ അകാല മരണത്തിന്നിടയാക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്‌ പ്രദേശവാസികള്‍. അടിക്കുറിപ്പ്‌

കോടനാട്‌ സഹകരണ ബാങ്ക്‌ വീണ്ടും വിവാദത്തില്‍

പണയം തിരിച്ചെടുത്തപ്പോള്‍ വ്യജസ്വര്‍ണം

4.6.2008

പെരുമ്പാവൂറ്‍: ഭരണസമിതി അംഗങ്ങള്‍ നടത്തിയ തിരിമറിയുടെ പേരില്‍ സെക്രട്ടറി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞ കോടനാട്‌ സഹകരണ ബാങ്ക്‌ വീണ്ടും വിവാദത്തില്‍.

സ്വര്‍ണ്ണപ്പണയ വായ്പയെടുത്തയാള്‍ക്ക്‌ പണം തിരിച്ചടച്ചപ്പോള്‍ വ്യജസ്വര്‍ണ്ണം മടക്കി നല്‍കിയെന്നാണ്‌ പരാതി. കോടനാട്‌ സ്വദേശി ജയിംസ്‌ പള്ളിയ്ക്ക എന്നയാളാണ്‌ ഇതു സംബന്ധിച്ചുള്ള പരാതി സഹകരണ വിഭാഗം അസിസ്റ്റണ്റ്റ്‌ രജിസ്ട്രാര്‍ക്കും പോലീസിനും നല്‍കിയത്‌. കഴിഞ്ഞ ഏപ്രില്‍ മാസം 29-നാണ്‌ 15067 നമ്പര്‍ പ്രകാരം ജയിംസ്‌ സ്വര്‍ണം പണയം വച്ചത്‌. ഇക്കഴിഞ്ഞ തിങ്കളാഴ്ച പണയം തിരിച്ചെടുത്തപ്പോള്‍ കിട്ടിയത്‌ തണ്റ്റെ സ്വര്‍ണമല്ലെന്ന്‌ മനസിലായി. അപ്രൈസറുടെ മുന്നില്‍ വച്ച്‌ സ്വര്‍ണം വ്യാജമല്ലെന്ന്‌ ബോദ്ധ്യപ്പെടുത്തണമെന്ന ആവശ്യം ബാങ്ക്‌ അധികൃതര്‍ അംഗീകരിച്ചില്ല.

ഇതേ തുടര്‍ന്ന്‌ സഹകരണജനാധിപത്യവേദി പ്രശ്നത്തില്‍ ഇടപെട്ടു. എന്നിട്ടും ബാങ്ക്‌ അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന്‌ വേദി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി.

മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറിയായിരുന്ന എ.വി ഗോപി ആത്മഹത്യ ചെയ്തത്‌. ഗോപിയുടെ ആത്മഹത്യാകുറിപ്പില്‍ ബാങ്കില്‍ നടന്നുവന്ന ക്രമക്കേടുകളുടെ സമഗ്രവിവരമുണ്ടായിരുന്നു. അവ മുഴുവന്‍ സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതേതുടര്‍ന്ന്‌ നിക്ഷേപകര്‍ ബാങ്കില്‍ നിന്ന്‌ കൂട്ടത്തോടെ പണം പിന്‍വലിച്ചിരുന്നു. ബാങ്കില്‍ ഒരുകോടി രൂപയുടെ വെട്ടിപ്പ്‌ നടന്നിട്ടുണ്ടെന്ന്‌ സഹകരണജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ പറ്റി വിജിലന്‍സ്‌ അന്വേഷണം വേണമെന്നും ബാങ്ക്‌ ഭരണസമിതി പിരിച്ച്‌ വിടണമെന്നും ആവശ്യപ്പെട്ടുള്ള സമരം നിലനില്‍ക്കുമ്പോഴാണ്‌ പുതിയ പരാതി വരുന്നത്‌. ഈ സാഹചര്യത്തില്‍ ബാങ്കിലിരിയ്ക്കുന്ന മുഴുവന്‍ സ്വര്‍ണവും അപ്രൈസറെകൊണ്ട്‌ പരിശോധിപ്പിയ്ക്കണമെന്നും സമിതി ചെയര്‍മാന്‍ സാബു പാത്തിയ്ക്കല്‍ പറയുന്നു. സമരത്തിന്‌ പി മാധവന്‍ നായര്‍, എം.പി പ്രകാശ്‌, ഷിജു പൂണോളി, ടി.പി എല്‍ദോസ്‌, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എം. സി റോഡില്‍ വിവാഹവാഹനം മറിഞ്ഞ്‌ ഒമ്പതു പേര്‍ക്ക്‌ പരുക്ക്‌

1.6.2008
പെരുമ്പാവൂറ്‍: എം.സി റോഡില്‍ വിവാഹ വാഹനം മറിഞ്ഞ്‌ ഒമ്പതുപേര്‍ക്ക്‌ പരുക്കേറ്റു. ചങ്ങനാശ്ശേരി പുതുപ്പറമ്പന്‍ വത്സമ്മ ചാക്കോച്ചന്‍ , മാന്നാനം പുതിയപറമ്പില്‍ സ്കറിയ പി.എം , അമയന്നൂറ്‍ പുതിയേടം റെജി ജേക്കബ്‌ , അയര്‍കുന്നം കാരാട്ടില്ലം എല്‍സമ്മ , ത്രേസ്യാമ്മ , വര്‍ക്കി , വര്‍ക്കി ജോസഫ്‌ , കോട്ടയം പുല്ലാട്ട്‌ സണ്ണി പി.വി , വെട്ടിമുകള്‍ കിഴക്കേച്ചിറമുകള്‍ ജോസഫ്‌ വി.പി , ലിസമ്മ ജോസഫ്‌ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ കീഴില്ലം പറത്തുവയലില്‍ ആശുപത്രിയ്ക്കടുത്തായിരുന്നു അപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ‍ സുമോ ആണ്‌ മറിഞ്ഞത്‌. മഴയില്‍ തെന്നിക്കിടന്ന റോഡില്‍ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക്‌ പോസ്റ്റ്‌ ഇടിച്ചുമറിച്ച ശേഷം ഒരു വീടിണ്റ്റെ മതില്‍ തകര്‍ത്ത്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ പെരുമ്പാവൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്കറിയ, എല്‍സമ്മ എന്നിവരുടെ നില ഗുരുതരമാണ്‌.

തൃവേണിയില്‍ പൈപ്പ്‌ ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു

30.5.2008

വെള്ളത്തില്‍ നൂല്‍പ്പാമ്പുകള്‍

പെരുമ്പാവൂറ്‍: കീഴില്ലം തൃവേണി മേഖലയില്‍ പലയിടത്തും പൈപ്പ്‌ ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു. പൈപ്പ്‌ പൊട്ടി റോഡരികില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നൂല്‍പ്പാമ്പുകള്‍ കെട്ടുപിണയുന്നു.

മറ്റപ്പാടം പംഫൌസില്‍ നിന്നുള്ള പൈപ്പ്‌ ലൈനില്‍ നിന്നാണ്‌ കുടിവെള്ളം വ്യാപകമായി പാഴാവുന്നത്‌. രായമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അറുന്നൂറ്റാറിലേയ്ക്കും പായിപ്ര പഞ്ചായത്തിലേയ്ക്കും കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ്‌ ലൈനിലാണ്‌ തകരാറുകള്‍. തൃവേണിയില്‍ ഒരു ട്രാന്‍സ്ഫോര്‍മറിണ്റ്റെ താഴെയുള്ള പൈപ്പ്ളൈന്‍ പൊട്ടിയിട്ട്‌ നാളുകളായി. വെള്ളം റോഡിന്‌ കുറുകെ ഒഴുകി കനാലിലേയ്ക്ക്‌ പതിയ്ക്കുകയാണ്‌. ട്രാന്‍സ്ഫോര്‍മറിനു ചുവട്ടിലായതിനാള്‍ വൈദ്യുതിയപകടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്‌. പൈപ്പ്പൊട്ടി ഒഴുകുന്ന വെള്ളത്തിലാണ്‌ നൂല്‍പ്പാമ്പുകള്‍ ഉള്ളത്‌.

പെരിയാര്‍വാലി കനാലില്‍ നിന്ന്‌ മറ്റപ്പാടം ചിറയിലേയ്ക്ക്‌ അടിച്ചുകയറ്റുന്ന വെള്ളം ശുദ്ധീകരിച്ചാണ്‌ ഇവിടത്തെ ജലവിതരണം. ശുദ്ധീകരണം കാര്യക്ഷമമല്ലെന്ന പരാതി മുമ്പ്തന്നെയുള്ളതാണ്‌. ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക്‌ സാദ്ധ്യതയുണ്ടെന്ന സൂചനകള്‍ നിലനില്‍ക്കുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചകള്‍ കുറ്റകരമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

കല്ലില്‍ ഗുഹാക്ഷേത്രം ആര്‍.ഡി. ഒ ഏറ്റെടുത്തു

29.5.2008

പെരുമ്പാവൂറ്‍: ചരിത്രപ്രസിദ്ധ ജൈനസങ്കേതമായ കല്ലില്‍ ഗുഹാ ക്ഷേത്രം ആര്‍.ഡി.ഒ ഏറ്റെടുത്തു. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനും നാട്ടുകാരും തമ്മില്‍ ക്ഷേത്ര ഭരണം സംബന്ധിച്ചുള്ള അവകാശതര്‍ക്കത്തെ തുടര്‍ന്നാണ്‌ ഇത്‌.

നാട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ആശ്രമ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ഇന്ന്‌ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കുമെന്ന്‌ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിണ്റ്റെ തൊട്ടുപിന്നാലെയാണ്‌ തീരുമാനം. അശമന്നൂറ്‍ വില്ലേജ്‌ ഓഫീസറെ ക്ഷേത്രത്തിണ്റ്റെ താത്കാലിക ഭരണചുമതല ഏല്‍പിച്ചിരിയ്ക്കുകയാണ്‌.

ക്ഷേത്രത്തിണ്റ്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന കല്ലില്‍ പിഷാരത്തിലെ തലമുതിര്‍ന്ന അംഗം അഡ്വ.സച്ചിദാനന്ദ പിഷാരടി 1999-ലാണ്‌ ക്ഷേത്ര ഭരണാവകാശം ശ്രീരാമ ദാസ മിഷന്‌ കൈമാറുന്നത്‌. മിഷന്‍ ഏറ്റെടുത്തതോടെ ക്ഷേത്രാചാരങ്ങളില്‍ വീഴ്ചവന്നുവെന്നും സ്വാമിമാര്‍ എന്ന പേരില്‍ ക്ഷേത്രവളപ്പില്‍ തമ്പടിയ്ക്കുന്നവര്‍ ഗുണ്ടകളാണെന്നും നാട്ടുകാരില്‍ നിന്ന്‌ ആരോപണം ഉയര്‍ന്നു. ഇരുപത്തഞ്ചേക്കറോളം വരുന്ന ക്ഷേത്രവളപ്പില്‍ നിന്നുള്ള ആദായവും മറ്റുവരുമാനങ്ങളും ക്ഷേത്രത്തിലേയ്ക്ക്‌ ഉപയോഗിയ്ക്കാതെ ആശ്രമത്തിലേയ്ക്ക്‌ കടത്തുന്നതായും ആരോപണമുണ്ടായി.

എന്നാല്‍ സി.പി.എം ഗൂഢനീക്കങ്ങളാണ്‌ നാട്ടുകാരുടെ എതിര്‍പ്പിന്‌ കാരണമെന്ന്‌ ആശ്രമവൃത്തങ്ങളും ഹൈന്ദവ സംഘടനകളും പറയുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക്‌ പലവട്ടം മര്‍ദ്ദനമേറ്റു. എന്നാല്‍ കോടതിയില്‍ നിന്ന്‌ പോലീസ്‌ സംരക്ഷണം നേടി മിഷന്‍ ഭരണവുമായി മുന്നോട്ട്‌ നീങ്ങി. ഇതിനിടെ പഞ്ചായത്ത്‌ ഗ്രാമസഭ ശ്രീരാമദാസ മിഷനെതിരെ പ്രമേയം പാസാക്കി. കല്ലില്‍ പിഷാരത്തിലെ അംഗമായ സി.പി വിശ്വനാഥ പിഷാരടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ക്ഷേത്രത്തിണ്റ്റെ താക്കോല്‍ തിരിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ ഇത്‌ ബലാത്കാരമായിട്ടാണെന്നാണ്‌ ശ്രീരാമദാസ മിഷണ്റ്റെ ആരോപണം.

മഠാധിപതി ഇന്ന്‌ ക്ഷേത്രം സന്ദര്‍ശിയ്ക്കുകയും ക്ഷേത്രഭരണവുമായി മുന്നോട്ടു പോകുമെന്നും ഇന്നലെ പ്രഖ്യാപിയ്ക്കുകയായിരുന്നു. അതിനു തൊട്ടു പിന്നലെ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സ്വാമിയെ തടയുമെന്ന്‌ കല്ലില്‍ ക്ഷേത്രസംരക്ഷണ സമിതിയും വ്യകതമാക്കി. ഈ സാഹചര്യത്തിലാണ്‌ ഭരണം ആര്‍.ഡി.ഒ ഏറ്റെടുത്തത്‌.

പാതി തീര്‍ന്ന റോഡിനും ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്ടിലെ കുടുംബക്ഷേമ കേന്ദ്രത്തിനും ഇന്ന്‌ ഉദ്ഘാടനം

29.5.2008

പെരുമ്പാവൂറ്‍: പണി പൂര്‍ത്തിയാകാത്ത റോഡിനും സി.പി.എം ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീടിണ്റ്റെ തണ്ടികയില്‍ തുടങ്ങുന്ന കുടുംമ്പക്ഷേമ കേന്ദ്രത്തിനും ഇന്ന്‌ ഉദ്ഘാടനം.

കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ടാറിങ്ങ്‌ പൂര്‍ത്തിയാകാത്ത പട്ടാല്‍പ്പാറ-അയ്മുറി റോഡും ധൃതഗതിയില്‍ തട്ടിക്കൂട്ടിയ കുടുംമ്പ ക്ഷേമകേന്ദ്രവും സാജുപോള്‍ എം.എല്‍.എ ആണ്‌ ഉദ്ഘാടനം ചെയ്യുന്നത്‌. ഈ ഉദ്ഘാടന തട്ടിപ്പില്‍ പ്രതിക്ഷേധിച്ച്‌ കിഴക്കേ അയ്മുറി കോണ്‍ഗ്രസ്‌ വാര്‍ഡുകമ്മിറ്റി ഇന്ന്‌ കരിദിനം ആചരിയ്ക്കും.

കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുണ്ടായിരുന്ന റോഡാണ്‌ ഇത്‌. റോഡ്‌ മോശമായതിനെ തുടര്‍ന്ന്‌ ഈ വഴിയ്ക്കുള്ള സര്‍വ്വീസ്‌ നിര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ്‌ ഇവിടെ ടാറിങ്ങ്‌ ജോലികള്‍ തുടങ്ങിയത്‌. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ്‌ നടക്കുന്ന ഉദ്ഘാടനം വിവാദമാവുകയാണ്‌. കിഴക്കേ അയ്മുറി പഴയ വായനശാലാ ഗ്രൌണ്ടില്‍ തുടങ്ങാനിരുന്ന കുടുംബ ക്ഷേമകേന്ദ്രമാണ്‌ ഇപ്പോള്‍ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടില്‍ തുടങ്ങുന്നത്‌. സര്‍ക്കാര്‍ ഭൂമി കണ്ടെത്തി ഫണ്ടും അനുവദിച്ചിട്ട്‌ നാളുകളായി. എന്നാല്‍ ഈ ഭൂമി ചില സ്വകാര്യവ്യക്തികള്‍ കയ്യേറി. കയ്യേറ്റം ഒഴിപ്പിയ്ക്കുന്നതിനു പകരം കുടുംബക്ഷേമ കേന്ദ്രം കാവുംപുറത്തേയ്ക്ക്‌ മാറ്റാനായിരുന്നു ശ്രമം. ഈ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടന്നാണ്‌ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറിയുടെ വീട്ടില്‍ തന്നെ സ്ഥാപനം തുടങ്ങി പ്രശ്നം പരിഹരിയ്ക്കുന്നത്‌.

പെണ്‍വാണിഭ കേന്ദ്രം നാട്ടുകാര്‍ തകര്‍ത്തു; നാലുപേര്‍ അറസ്റ്റില്‍

29.5.2008

പെരുമ്പാവൂറ്‍: വല്ലം ചേലാമറ്റം ചൂണ്ടിയില്‍ വാടകവീട്‌ കേന്ദ്രീകരിച്ച്‌ നടത്തിയ പെണ്‍വാണിഭ കേന്ദ്രം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. നടത്തിപ്പുകാര്‍ ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍. നടത്തിപ്പുകാരായ വല്ലം മീനാലി അലി (52), ഭാര്യ ഐഷ (48) എന്നിവരെയും പെരുമ്പാവൂറ്‍ കടുവാള്‍ സ്വദേശിനി ശ്രീദേവി (35), മുടക്കുഴ സ്വദേശി മുരളി (40) എന്നിവരെയുമാണ്‌ പിടികൂടിയത്‌.

ഇന്നലെ രാവിലെ ഒമ്പതുമണിയോടെ നാട്ടുകാര്‍ വീടുവളയുകയായിരുന്നു. വീടിണ്റ്റെ ജനാലചില്ലുകളും ഗൃഹോപകരണങ്ങളും നാട്ടുകാര്‍ തകര്‍ത്തു. ആറുമാസമായി ഇവിടെ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന്‌ പരിസരവാസികള്‍ പറയുന്നു. നാളുകളായി നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഈ വീട്‌. പ്രതികളെ കോടതി റിമാണ്റ്റ്‌ ചെയ്തു. .

മഴക്കാല പൂര്‍വ്വശുചീകരണം പാതിവഴിയില്‍; കൂവപ്പടിയില്‍ മാലിന്യകൂമ്പാരം

28.5.2008

പെരുമ്പാവൂറ്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച മഴക്കാല പൂര്‍വ്വ ശുചീകരണം കടലാസില്‍ ഒതുങ്ങിയതിനെ തുടര്‍ന്ന്‌ കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു.

കവലകളിലൊക്കെ പ്ളാസ്റ്റിക്‌ മാലിന്യങ്ങളാണ്‌. ചേരാനല്ലൂറ്‍ പള്ളിക്കടവ്‌ മണല്‍ക്കടവിലെ ഓടകള്‍ യഥാസമയം ശുചീകരിയ്ക്കാത്തതിനെ തുടര്‍ന്ന്‌ ഇവ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. അങ്ങാടിയില്‍ നിന്ന്‌ മുട്ടുച്ചിറയിലേയ്ക്കുള്ള ഓട കല്ലും മണ്ണും നിറഞ്ഞ്‌ നികന്നമട്ടാണ്‌. ഇവിടെയും അഴുക്ക്‌ വെള്ളം കെട്ടികിടക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ചില വീട്ടുകാരാണ്‌ ഓടകള്‍ വൃത്തിയാക്കിയത്‌. പഞ്ചായത്തില്‍ രണ്ട്‌ സ്ഥിരം സ്വീപ്പര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ പഞ്ചായത്ത്‌ ഓഫീസ്‌ മാത്രം വൃത്തിയാക്കുന്ന പതിവാണ്‌ ഉള്ളത്‌. അതേസമയം ഓടകളും മറ്റും വൃത്തിയാക്കുന്നതിണ്റ്റെ തുക ബന്ധപ്പെട്ടവര്‍ കൃത്യമായി എഴുതിയെടുക്കുകയും ചെയ്യുന്നു.

ചേരാനല്ലൂരില്‍ മുന്‍വര്‍ഷം വ്യാപകമായ മഞ്ഞപ്പിത്തബാധയുണ്ടായിരുന്നു. ചിക്കുന്‍ഗുനിയായും ഇവിടെ പടര്‍ന്നുപിടിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.എം.ഒ, ഡി.ഡി.പി, ജില്ലാകളക്ടര്‍ തുടങ്ങിയവര്‍ക്കൊക്കെ പരാതികള്‍ അയച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകനായ പി.സി റോക്കി ആരോപിച്ചു.

സി.പി. എം മാര്‍ച്ച്‌ അക്രമാസക്തമായി; പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ഓഫീസ്‌ അടിച്ചു തകര്‍ത്തു

19.5.2008

പെരുമ്പാവൂറ്‍: പാത്തിത്തോട്‌ മലിനീകരണവുമായി ബന്ധപ്പെട്ട്‌ സി.പി.എം ഇന്നലെ നഗരസഭ ഓഫീസിലേയ്ക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. പ്രകടനക്കാര്‍ ഓഫിസ്‌ അടിച്ചുതകര്‍ക്കുകയും ജിവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ്‌ നോക്കി നില്‍ക്കേയായിരുന്നു ഇത്‌.

കുറ്റവാളികളെ അറസ്റ്റ്‌ ചെയ്തില്ലെങ്കില്‍ പോലീസ്‌ സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്താനാണ്‌ യു.ഡി.എഫ്‌ കൌണ്‍സിലര്‍മാരുടെ തീരുമാനം. നഗരസഭാ സ്ളോട്ടര്‍ ഹൌസില്‍ നിന്നുള്ള മാലിന്യങ്ങള്‍ പാത്തിത്തോട്ടില്‍ തള്ളുന്നുവെന്ന്‌ ആരോപിച്ചായിരുന്നു പ്രകടനം. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എം സലിം, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എം മുഹമ്മദ്‌, പഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.വൈ മീരാന്‍, വാര്‍ഡ്‌ മെമ്പര്‍ ബേബി ജോസഫ്‌, അഡ്വ.കെ.എം ഷംസുദ്ദീന്‍, കെ.പി സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. രാവിലെ പത്തുമണിയോടെ നഗര സഭാ ഓഫീസിലെത്തിയ പ്രകടനക്കാര്‍ ഗ്ളാസ്‌ ക്യാബിനുകള്‍ അടിച്ചുതകര്‍ത്തു. മുറികള്‍ക്കുമുന്നിലുള്ള നെയിം ബോര്‍ഡുകള്‍ പിഴുതെടുത്ത്‌ ദൂരെയെറിഞ്ഞു.

അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നിട്ടും പോലീസ്‌ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ഇതേ തുടര്‍ന്ന്‌ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ പ്രകടനം രാഷ്ട്രീയ പ്രേരിതമാണെന്ന്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ ഐഷാ ടീച്ചര്‍ ആരോപിച്ചു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിണ്റ്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ കഴിഞ്ഞ ഒരു വര്‍ഷമായി നഗരസഭയുടെ സ്ളോട്ടര്‍ഹൌസ്‌ പ്രവര്‍ത്തിയ്ക്കുന്നില്ല. മറ്റ്‌ അംഗീകൃത കശാപ്പുശാലകളും അടച്ചിട്ടിരിയ്ക്കുകയാണ്‌. പാത്തിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍ നിക്ഷേപിയ്ക്കുന്നുണ്ടെങ്കില്‍ അത്‌ സമീപ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന അനധികൃത കശാപ്പുശാലകളില്‍ നിന്നാണ്‌. ഇതിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അതതു പഞ്ചായത്തു സെക്രട്ടറിമാര്‍ക്ക്‌ കത്തുനല്‍കിയിട്ടുമുണ്ട്‌. ചില ആശുപത്രികളില്‍ നിന്നുള്ള മലിനജലം തോട്ടിലേയ്ക്ക്‌ ഒഴുക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. അതിനെതിരെ നോട്ടീസ്‌ നല്‍കുകയും അവിടെ ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിയ്ക്കാന്‍ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്‌. എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച മറ്റൊരു ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

നഗരസഭാ ഓഫീസില്‍ അക്രമം കാട്ടിയവരെ അറസ്റ്റ്‌ ചെയ്യുന്നതു വരെ പോലീസ്‌ സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്താനാണ്‌ യു.ഡി.എഫ്‌ അംഗങ്ങളുടെ തീരുമാനം. അതേസമയം പ്രകടനത്തിന്നിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന്‌ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌ പറയുന്നു. നഗരസഭാ അധികൃതര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുന്നതിന്നായി കാര്യങ്ങള്‍ അനാവശ്യമായി ഊതിപ്പെരുപ്പിയ്കുകാണെന്നും സെക്രട്ടറി ആരോപിച്ചു.

മാവോയിസ്റ്റ്‌ ഭീഷണി നഗരസഭ ചെയര്‍പേഴ്സണ്‌ കത്തയച്ചയാള്‍ പോലീസ്‌ പിടിയിലായതായി സൂചന

14.5.2008

പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍ പേഴ്സണ്‍ വി.കെ ഐഷാ ബീവി ടീച്ചര്‍ക്ക്‌ മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി കത്തയച്ചയാള്‍ പോലീസ്‌ പിടിയിലായതായി സൂചന.

കൊടകര കനകമല തെക്കേക്കര വീട്ടില്‍ ടി.വി ജോസ്‌ എന്നയാളിനെ പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ നിന്ന്‌ ലോക്കല്‍ പോലീസ്‌ തന്നെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സന്ദേശത്തെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ടായിരുന്നു ഇത്‌. മറ്റുചില പ്രമുഖര്‍ക്ക്‌ അയയ്ക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ഭീഷണികത്തുകളും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ഈ മാസം 9-നാണ്‌ ചെയര്‍പേഴ്സണ്‌ കത്തു ലഭിച്ചത്‌. താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചൂഷണം ചെയ്യുന്നത്‌ അവസാനിപ്പിയ്ക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇല്ലെങ്കില്‍ ചെയര്‍പേഴ്സണെ വധിയ്ക്കുന്നതിനു പുറമെ നഗരസഭാ കാര്യാലയം ബോംബുവച്ചു തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ജോര്‍ജ്‌ ജോസഫ്‌, പെരിയാര്‍ ചിട്ടി ഫണ്ട്‌, പി.ഒ ജംഗ്ഷന്‍, മൂവാറ്റുപുഴ എന്ന വിലാസം രേഖപ്പെടുത്തിയ കത്തില്‍ സി.പി.ഐ മാവോയിസ്റ്റ്‌ സിന്ദാബാദ്‌ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. കത്ത്‌ അന്നു തന്നെ ചെയര്‍പേഴ്സണ്‍ പോലീസിനു കൈമാറി.

ഈ മാസം 12-ന്‌ മുടക്കുഴ സൂപ്പര്‍ ബോഡി വര്‍ക്കസ്‌ ഉടമ റെജി കുര്യനും മാവോയിസ്റ്റുഭീഷണി ലഭിച്ചിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്നെതിരെയാണ്‌ ഇതും. ഈ കത്തയച്ചതും ജോസ്‌ തന്നെയാണെന്നറിയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുള്ളതാണ്‌. പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പ്‌ നേതാവ്‌ മല്ലരാജ റെഡ്ഡി ടൌണിനടുത്ത്‌ താമസിച്ചിരുന്നതായി മുമ്പ്‌ കണ്ടെത്തിയിരുന്നു. അതുകൊണ്ട്‌ തന്നെ മാവോയിസ്റ്റ്‌ ഭീഷണി പോലീസ്‌ അതീവ ഗൌരവത്തോടെയാണ്‌ അന്വേഷിച്ചത്‌. എന്നാല്‍ ആരെയെങ്കിലും ഇത്‌ സംബന്ധിച്ച്‌ കസ്റ്റഡിയിലെടുത്തതായി ഇപ്പോഴും പോലീസ്‌ സ്ഥിരീകരിച്ചിട്ടില്ല.

മണല്‍ വണ്ടികള്‍ പായുന്നു; മങ്കുഴി-കൂടാലപ്പാട്‌ റോഡ്‌ തകര്‍ന്നു

7.5.2008

പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍പെട്ട മങ്കുഴി-കൂടാലപ്പാട്‌ റോഡ്‌ നിയന്ത്രണമില്ലാതെ മണല്‍ വണ്ടികള്‍ പായുന്നതിനാല്‍ ഗതാഗതയോഗ്യമല്ലാതായി.

കാല്‍നട യാത്രപോലും ദുസ്സഹമാക്കും വിധമുള്ള ഗര്‍ത്തങ്ങളാണ്‌ റോഡിണ്റ്റെ പല ഭാഗങ്ങളിലും. സി.എസ്‌.ഐ കോണ്‍വെണ്റ്റിന്‌ സമീപമുള്ള ആഴമുള്ള കുഴികള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പോടുന്നത്‌ പതിവാണ്‌.സമീപമുള്ള ദേവാലയത്തിലേയ്ക്കും സ്കൂളുകളിലേയ്ക്കും പോകുന്ന വൃദ്ധരും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ റോഡിണ്റ്റെ ദുരവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്‌. റോഡു മോശമായതിനെ തുടര്‍ന്ന്‌ ഈ വഴിയ്ക്കുണ്ടായിരുന്ന മിനി ബസുകളുടെ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിയ്കുകയാണ്‌.

മണല്‍ വണ്ടികള്‍ നിയന്ത്രണമില്ലാതെ ഈ വഴിയ്ക്ക്‌ ഓടുന്നതാണ്‌ റോഡു ഗതാഗതയോഗ്യമല്ലാതാകാനുള്ള പ്രധാന കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. കൂവപ്പടി പഞ്ചായത്തിലെ മാണിക്കത്ത്‌, പാണംകുടി കടവുകളില്‍ നിന്നുള്ള മണല്‍ വണ്ടികളാണ്‌ ഇതിലൂടെ പോകുന്നത്‌. മണല്‍ വാഹനങ്ങളുടെ ഓട്ടം താത്കാലികമായെങ്കിലും നിരോധിയ്ക്കണമെന്നാണ്‌ പരിസരവാസികളുടെ ആവശ്യം. മഴക്കാലത്തിനു മുമ്പ്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ റോഡിലെ ചെളിക്കുഴികള്‍ ചതിക്കുഴികളായി മാറും. ഇത്‌ വിലപ്പെട്ട മനുഷ്യജീവനുകള്‍ക്ക്‌ തന്നെ ഭീഷണിയാണ്‌. അതിനാല്‍ ഇതു സംബന്ധിച്ച്‌ അടിയന്തിര നടപടിയുണ്ടാവണമെന്ന്‌ വികലാംഗ ശബ്ദം സംഘടനാപ്രസിഡണ്റ്റ്‌ പി.സി റോക്കി പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക്‌ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ഭാര്യയേയും കാമുകനേയും ചുട്ടുകൊല്ലാന്‍ ശ്രമിച്ചു; ഭാര്യാമാതാവ്‌ വെന്തുമരിച്ചു

30.4.2008

പെരുമ്പാവൂറ്‍: ഭാര്യയേയും കാമുകനേയും മണ്ണെണ്ണയൊഴിച്ച്‌ ചുട്ടുകൊല്ലാനുള്ള ഭര്‍ത്താവിണ്റ്റെ ശ്രമത്തിന്നിടയില്‍ വെന്തുമരിച്ചത്‌ ഭാര്യാമാതാവ്‌. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും കാമുകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ ഒളിവില്‍.

ബംഗാള്‍ മുര്‍ഷിദാബാദ്‌ ജില്ലയില്‍ കാളീഗഞ്ച്‌ ജ്വാലാംഗി സ്വദേശിനി സമിതാ ബീവി (55) ആണ്‌ മരിച്ചത്‌. ഇവരുടെ മകള്‍ അംബികാബീവി (20), കാമുകന്‍ മുഹമ്മദ്‌ റിസ്റ്റം (40) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കോട്ടയം മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ വെസ്റ്റ്‌ ബംഗാള്‍ താര്‍ബില്ലാസ്പൂറ്‍ സ്വദേശി ഷജയദുലി (35) നെ പോലീസ്‌ അന്വേഷിയ്ക്കുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. മാറമ്പിള്ളി കൊത്തനാടന്‍ സുലൈമാണ്റ്റെ വിട്ടില്‍ വാടകയ്ക്ക്‌ താമസിയ്ക്കുകയായിരുന്നു സ്ത്രീകള്‍. വാതിലിന്നിടയിലൂടെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. മുറിയിലുണ്ടായിരുന്ന സാമിഗ്രികള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീപ്പൊള്ളലേറ്റ സ്ത്രീകളുടെ നിലവിളികേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നാണ്‌ അകത്തുകടന്നത്‌. പൊള്ളലേറ്റവരെ ആദ്യം ആലുവ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിയ്ക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ൧൦ മണിയോടെ സമീതാ ബീവി മരിച്ചു. അംബികാ ബീവിയുടെ നിലയും ഗുരുതരമാണ്‌.

മൂന്നുവര്‍ഷം മുമ്പ്‌ ജോലി തേടി കേരളത്തിലെത്തിയ കുടുംബമാണ്‌ ഇവരുടേത്‌. ഷജയദുല്‍ കഴിഞ്ഞമാസം നാട്ടില്‍ പോയി വന്നപ്പോഴേയ്ക്കും ഭാര്യ കാമുകനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിണ്റ്റെ പ്രതികാരമായിരുന്നു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്താനുള്ള കാരണമെന്ന്‌ പോലീസ്‌ പറയുന്നു. പെരുമ്പാവൂറ്‍ എസ്‌.ഐ ക്രിസ്പിന്‍ സാമിണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ കൊച്ചിയില്‍ നിന്നെത്തിയ സയണ്റ്റിഫിക്‌ എക്സ്പര്‍ട്ടസ്‌ സംഭവസ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചുമടങ്ങി.