Thursday, November 27, 2008

ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ട്‌ യുവാക്കള്‍ മരിച്ചു; രണ്ടുപേര്‍ക്ക്‌ പരുക്ക്‌

13.10.2008

പെരുമ്പാവൂറ്‍: ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ടുയുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക്‌ പരുക്ക്‌.

വേങ്ങൂറ്‍ കൊമ്പനാട്‌ പുതുമന മനേക്കുടി ജോസിണ്റ്റെ മകന്‍ എല്‍ദോ (24), മുടക്കുഴ ആനക്കല്ല്‌ കൊറ്റാലിക്കുടി ചെല്ലപ്പണ്റ്റെ മകന്‍ ജയന്‍ (27) എന്നിവരാണ്‌ മരിച്ചത്‌. എല്‍ദോയ്ക്ക്‌ ഒപ്പമുണ്ടായിരുന്ന കൊമ്പനാട്‌ പുതിയേടത്ത്‌ വീട്ടില്‍ ബിജുപീറ്ററിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലും ജയന്‌ ഒപ്പമുണ്ടായിരുന്ന കൊറ്റാലി വീട്ടില്‍ ബിജു വര്‍ഗീസി (32)നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 12 മണിയ്ക്ക്‌ കുറുപ്പംപടി ടൌണിലാണ്‌ അപകടം. സുഹൃത്തിണ്റ്റെ ബന്ധുവിണ്റ്റെ മരണ വാര്‍ത്ത അറിഞ്ഞ്‌ പെരുമ്പാവൂറ്‍ ഭാഗത്തേയ്ക്ക്‌ പോകുമ്പോഴാണ്‌ ജയന്‌ അപകടം സംഭവിയ്ക്കുന്നത്‌. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു. മാതാവ്‌ ഓമന. സഹോദരിമാര്‍: രമണി, ജയ. സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി.

സെക്കണ്റ്റ്‌ ഷോ സിനിമ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ കാലടി മറ്റൂറ്‍ നാഷണല്‍ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പിലെ തൊഴിലാളിയായ എല്‍ദോയ്ക്ക്‌ അപകടം സംഭവിയ്ക്കുന്നത്‌. മാതാവ്‌ മേരി(അമ്മിണി). സഹോദരിമാര്‍: ഷിജി, ഷീജ (സൌദി). സംസ്കാരം ആലാട്ടുചിറ സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു.

No comments: