Thursday, November 27, 2008

ഹര്‍ത്താല്‍ ആഹ്വാനം വ്യാപാരികള്‍ തള്ളി; നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതില്‍ പ്രതിഷേധം

17.11.2008

പെരുമ്പാവൂറ്‍: നവവധുവായ യുവതി മരിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തതിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വ്യാപാരികള്‍ തള്ളി. ആശുപത്രി ആക്രമണത്തിനെതിരെ നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതിനെതിരെ രക്ഷിതാക്കളും പ്രതിക്ഷേധത്തില്‍.

ആശുപത്രി ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ 4 മുതല്‍ 6 വരെ ഹര്‍ത്താല്‍ ആചരിയ്ക്കണമെന്നായിരുന്നു സാന്‍ജോ അനുകൂലികളുടെ ആഹ്വാനം. എന്നാല്‍ വ്യാപാരികള്‍ ഇത്‌ മുഖവിലയ്ക്കെടുത്തില്ല. വിവിധ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുടേത്‌ ഉള്‍പ്പടെ മുഴുവന്‍ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു.

സ്വയം കടകള്‍ അടയ്ക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ. ദേവസിയുടേയും കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ ബലമായി കടകള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടയുടമകളും ജനങ്ങളും പ്രതിഷേധിച്ചതോടെ നേതാക്കളില്‍ പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ നടന്ന പ്രതിക്ഷേധ പ്രകടനത്തില്‍ ബഹു ഭൂരിപക്ഷവും നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളായിരുന്നു. സാന്‍ജോ നഴ്സിങ്ങ്‌ സ്കൂളിനു പുറമെ കോതമംഗലം ധര്‍മ്മഗിരി, അങ്കമാലി എല്‍.എഫ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളേയും കന്യസ്ത്രീകളേയുമാണ്‌ പ്രകടനത്തിന്‌ അണി നിരത്തിയത്‌. സംഘര്‍ഷ മേഖലയിലേക്ക്‌ തങ്ങളുടെ കുട്ടികളെ വലിച്ചിഴച്ചതിലുള്ള പ്രതിക്ഷേധം പല രക്ഷിതാക്കളും പ്രകടിപ്പിച്ചു കഴിഞ്ഞു.

No comments: