Wednesday, November 26, 2008

സി.പി. എം ഇടവൂറ്‍ ബ്രാഞ്ച്‌ സെക്രട്ടറിയ്ക്ക്‌ വെട്ടേറ്റു

11.4.2008

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സി.പി.എം ഇടവൂറ്‍ ബ്രാഞ്ച്‌ സെക്രട്ടറിയ്ക്ക്‌ വെട്ടേറ്റു. ഇടവൂറ്‍ മുളാടന്‍ സലി (40) മിനാണ്‌ വെട്ടേറ്റത്‌. വ്യാഴാഴ്ച രാത്രി 11.45 നാണ്‌ സംഭവം. പെരുമ്പാവൂരില്‍ നിന്ന്‌ ബൈക്കില്‍ വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോള്‍ കാഞ്ഞിരക്കാട്‌ വച്ചാണ്‌ സംഭവം. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ സലിമിനെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം 4-ന്‌ ഗ്രാമപഞ്ചായത്ത്‌ അംഗവും മുണ്ടേത്ത്‌ പൈപ്പ്സ്‌ ഉടമയുമായ ഓണമ്പിള്ളി മുണ്ടേത്ത്‌ എം.എ അന്‍വര്‍(30) ക്ക്‌ വെട്ടേറ്റിരുന്നു. ഇതിണ്റ്റെ പ്രതികാരമാണ്‌ ഇന്നലെയുണ്ടായതെന്ന്‌ കരുതുന്നു. രാത്രി 10 മണിയ്ക്ക്‌ ഇടവൂരുള്ള കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്ന്‌ ഹോണ്ട ആക്ടിവയില്‍ വീട്ടിലേയ്ക്ക്‌ മടങ്ങുമ്പോഴാണ്‌ അന്‍വറിന്‌ വെട്ടേറ്റത്‌. മൂന്ന്‌ അംഗ സംഘം വടിവാളിന്‌ വെട്ടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും വെട്ടേറ്റ അന്‍വറിനെ നാട്ടുകാര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റായിരുന്ന അന്‍വര്‍ മറ്റൊരു വെട്ടുകേസില്‍ പ്രതിയാണ്‍്‌. ആ സംഭവത്തിണ്റ്റെ പ്രതികാരമാണ്‌ കഴിഞ്ഞ ആഴ്ചയുണ്ടായത്‌. കോടനാട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതിന്നിടയിലാണ്‌ ഇന്നലെ സലിമിന്‌ വെട്ടേറ്റത്‌.

No comments: