പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Thursday, November 27, 2008

പെരുമ്പാവൂറ്‍ നഗരസഭാ പ്രാന്തപ്രദേശങ്ങളില്‍ യാത്രാ ക്ളേശം

21.7.2008

ടൌണ്‍ സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസുകള്‍ വേണം
പെരുമ്പാവൂറ്‍: നഗരസഭാ പ്രാന്തപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത യാത്രാക്ളേശം പരിഹരിയ്ക്കാന്‍ ടൌണ്‍ സര്‍ക്കുലര്‍ ബസ്‌ സര്‍വ്വീസുകള്‍ തുടങ്ങണമെന്ന്‌ ആവശ്യം.
നഗരസഭയ്ക്ക്‌ സമീപമുള്ള സൌത്ത്‌ വല്ലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി ബസിതര വാഹനങ്ങളെ ആശ്രയിയ്ക്കേണ്ട ഗതികേടിലാണ്‌. മാത്രമല്ല ഫയര്‍ സ്റ്റേഷന്‍, വില്‍പന നികുതി ഓഫീസ്‌, മൃഗാശുപത്രി, ആയുര്‍വേദാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക്‌ പോകേണ്ടവരും ഇപ്പോള്‍ വാടകവാഹനങ്ങളെ ആശ്രയിയ്ക്കണം. ഇതിനുപുറമെ ട്രാവന്‍കൂറ്‍ റയോണ്‍സും ഈ ഭാഗത്താണ്‌.
ആലുവ-പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി റൂട്ടില്‍ വരുന്ന ബസുകള്‍ മുടിക്കല്‍ സബ്സറ്റേഷന്‍, ഗാന്ധിനഗര്‍ വഴി സൌത്ത്‌ വല്ലം വഴി സര്‍വ്വീസ്‌ നടത്തിയാല്‍ യാത്രാക്ളേശം ഒരു പരിധി വരെ പരിഹരിയ്ക്കാം. പെരുമ്പാവൂര്‍-പാറപ്പുറം വഴിയോ പെരുമ്പാവൂറ്‍ മുടിക്കല്‍ വഴിയോ എം.സി റോഡിലെ വല്ലം കവലയിലെത്തി അങ്കമാലി കോടനാട്‌ ഭാഗങ്ങളിലേയ്ക്ക്‌ ബസുകള്‍ പോയാലും യാത്രക്കാര്‍ക്ക്‌ പ്രയോജനകരമാകും..
ഇക്കാര്യത്തില്‍ 2004-ല്‍ തന്നെ ജില്ലാകളക്ടര്‍ക്ക്‌ നിവേദനം നല്‍കിയതാണ്‌. നാട്ടുകാര്‍ കെ.എസ്‌.ആര്‍.ടി.സിയായും മൂവാറ്റുപുഴ ആര്‍.ടി.ഒയുമായും ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇനിയെങ്കിലും ഗൌരവമായി ഈ വിഷയത്തെ സമീപിയ്ക്കണമെന്ന്‌ പൊതുപ്രവര്‍ത്തകനായ എം.ബി ഹംസ ആവശ്യപ്പെട്ടു.

No comments: