7.6.2008
പെരുമ്പാവൂറ്‍: റിസോട്ട് നിര്‍മ്മാണത്തിനായി സ്വകാര്യവ്യക്തി പെരിയാറിണ്റ്റെ അരയേക്കറോളം കയ്യേറിയെന്ന് ആക്ഷേപം.
കൊമ്പനാട് വില്ലേജില്‍ കൊച്ചുപുരയ്ക്കല്‍കടവിലാണ് കയ്യേറ്റം. വേങ്ങൂറ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട ക്രാരിയേലിയില്‍ മൂത്തേടം കവലയ്ക്ക് സമീപമുള്ള കക്കാട്ടുകുടികടവിനടുത്താണ് ഇത്. പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ പൂര്‍ണ്ണ ഒത്താശയോടെയാണ് പുഴ കയ്യേറ്റമെന്നും നാട്ടുകാര്‍ പറയുന്നു. എറണാകുളം സ്വദേശിയായ വ്യവസായപ്രമുഖനാണ് ഇതിനുപിന്നിലെന്ന് അറിയുന്നു. ഇവിടെ റിസോട്ട് നിര്‍മ്മിയ്ക്കാനാണ് പദ്ധതി. പുഴയരികിലെ രണ്ടര ഏക്കറോളം ഭൂമി വാങ്ങിയ ഇയാള്‍ പുഴയിലേയ്ക്ക് ഇറക്കി കരിങ്കല്ലിന് കെട്ടിയെടുക്കുകയായിരുന്നു. പുഴ കയ്യേറി കരിങ്കല്‍കെട്ടുയര്‍ത്തുന്നത് കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കൊമ്പനാട് വില്ലേജ് ഓഫീസര്‍ കയ്യാറ്റത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കി.
ഒരുവര്‍ഷം പിന്നിടും മുമ്പ് ഇവിടെ വീണ്ടും കയ്യേറ്റം നടന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. പെരിയാറിണ്റ്റെ അകാല മരണത്തിന്നിടയാക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍. അടിക്കുറിപ്പ്
No comments:
Post a Comment