Wednesday, November 26, 2008

രായമംഗലം ഗ്രാമപഞ്ചായത്തില്‍ യു.ഡി. എഫിന്‌ ഭരണം

3.4.2008

ചിന്നമ്മ വര്‍ഗീസ്‌ പ്രസിഡണ്റ്റ്‌

ജോയി പൂണേലി വൈസ്‌ പ്രസിഡണ്റ്റ്‌

പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്റ്റായി യു.ഡി.എഫിണ്റ്റെ ചിന്നമ്മ വര്‍ഗീസും വൈസ്‌ പ്രസിഡണ്റ്റായി ജോയി പൂണേലിയും തെരഞ്ഞെടുക്കപ്പെട്ടു.

ഒന്‍പതിനെതിരെ പത്ത്‌ വോട്ടുകള്‍ക്കാണ്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളുടെ വിജയം. ഇവിടെ ആകെ 19 അംഗങ്ങളാണുള്ളത്‌. അവിശ്വാസപ്രമേയത്തിലൂടെ പുറത്തുപോയ ഉഷാജയകൃഷ്ണനും സി.മനോജും തന്നെയായിരുന്നു എല്‍.ഡി.എഫിണ്റ്റെ സ്ഥാനാര്‍ത്ഥികള്‍. പതിമൂന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയുടെ പരാജയമാണ്‍്‌ ഇവിടെ രാഷ്ട്രീയമാറ്റത്തിന്‌ കളമൊരുക്കിയത്‌. ഇടതു സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ചിന്നമ്മ വര്‍ഗീസ്‌ ചേരിമാരാന്‍ തയ്യാറായതോടെ സ്ഥിതി യു.ഡി.എഫിന്‌ അനുകൂലമായി.

എന്നാല്‍ പ്രസിഡണ്റ്റ്‌, വൈസ്പ്രസിഡണ്റ്റ്‌ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കാനിരിയ്ക്കെ ദുരൂഹസാഹചര്യത്തില്‍ ഏഴാം വാര്‍ഡ്‌ മെമ്പര്‍ യു.ഡി.എഫിണ്റ്റെ വി.ഇ ഷിബുവിനെ കാണാതായത്‌ വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കി. സി.പി.എം തങ്ങളുടെ മെമ്പറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യു.ഡി.എഫ്‌ രംഗത്ത്‌ വന്നു. ഷിബുവിണ്റ്റെ പിതാവ്‌ മകനെ കാണാനില്ലെന്ന്‌ കാട്ടി കുറുപ്പംപടി പോലീസില്‍ പരാതി നല്‍കി. കൂടാതെ തെരഞ്ഞെടുപ്പ്‌ മാറ്റി വയ്ക്കണമെന്ന്‌ യു.ഡി.എഫ്‌ ഇലക്ഷന്‍ കമ്മീഷന്‌ നിവാദനം നല്‍കുകയും ചെയ്തു.

അതിന്നിടെ തെരഞ്ഞെടുപ്പിണ്റ്റെ തലേന്ന്‌ ഷിബു നാടകീയമായി മടങ്ങിയെത്തി. വ്യക്തിപരമായ ഒരാവശ്യത്തിന്‌ കുറച്ചുദിവസം മാറിനില്‍ക്കേണ്ടി വന്നതാണെന്നായിരുന്നു ഷിബുവിണ്റ്റെ വിശദീകരണം. ഇന്നലെ രാവിലെ കോതമംഗലം അഡീഷനല്‍ തഹസില്‍ദാര്‍ എബ്രഹാം പോള്‍ തെരെഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.

തെരഞ്ഞെടുപ്പ്‌ വിജയത്തോടനുബന്ധിച്ച്‌ യു.ഡി.എഫ്‌ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പോള്‍ ഉതുപ്പ്‌, ഇ.വി മാത്യു, പി.പൈലി, കെ.കെ മാത്തുക്കുഞ്ഞ്‌, ദേവസി ജോസഫ്‌, എല്‍ദോ മാത്യു, പി.ഒ വര്‍ഗീസ്‌, സജി പടയാട്ടില്‍, വി.ഇ ഷിബു, റെജി ഇട്ടൂപ്പ്‌, മത്തായി മണ്ണപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ആഹ്ളാദപ്രകടനത്തിന്‌ ജോഷി തോമസ്‌, പി.പി അവറാച്ചന്‍, എന്‍.എ റഹിം, ബേസ്‌ പോള്‍, സൂസി മാത്യു, ലിന്‍സി സാബു, ശാന്താ സാജു എന്നിവര്‍ നേതൃത്വം നല്‍കി.

അതേസമയം എല്‍.ഡി.എഫില്‍ നിന്നും കൂറുമാറിയ ചിന്നമ്മ വര്‍ഗീസിണ്റ്റെ കോലം കത്തിച്ച്‌ ഇടതുപക്ഷം പ്രതിക്ഷേധിച്ചു. മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ ഉഷാജയകൃഷ്ണന്‍, എസ്‌.മോഹനന്‍, മുന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സി.മനോജ്‌, കെ.പി പത്മകുമാര്‍, വി.ജി മുരളി, മൈതീന്‍ പിള്ള, കെ.ജി സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments: