Thursday, November 27, 2008

റോഡ്‌ അപകടം: ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

26.11.2008
പെരുമ്പാവൂറ്‍: എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങിയ സംഘത്തിലെ ഒരാള്‍ മരിച്ചു. മൂന്നു തീര്‍ത്ഥാടകര്‍ക്ക്‌ പരുക്ക്‌. ആന്ധ്ര കടപ്പ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുന്ന വെങ്കിടേഷ്‌ ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന കടപ്പ സ്വദേശികളായ മാര്‍ക്കണ്ഡേയ, വെങ്കിടേഷ്‌ , മുരളീകൃഷ്മ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30-ന്‌ ഒക്കലിനടുത്ത്‌ കാരിക്കോടാണ്‌ അപകടം. റോഡരികിലെ വെയ്ബ്രിഡ്ജില്‍ നിന്നും പിന്നോട്ട്‌ എടുത്ത നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമായി അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കൂട്ടിമുട്ടുകയായിരുന്നു.

No comments: