25.11.2008
പെരുമ്പാവൂറ്‍: കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ എ.ഐ.ടി.യു.സി നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റില്‍ പ്രതിക്ഷേധിച്ച് യൂണിയന്‍ മണ്ഡലം കമ്മിറ്റി ഇന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും.
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) മേഖലാ സെക്രട്ടറി രാജേഷ് കാവുങ്കല്‍, തുരുത്തിപറമ്പില്‍ കെ.സി കൃഷ്ണന്‍ കുട്ടി, അശമന്നൂറ്‍ വലിയപറമ്പില്‍ ആണ്റ്റണി, കെ.എസ് സജി, വി.കെ രമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയും കേസുണ്ട്.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് സ്ത്രീധന പീഡന കേസില്‍ അറസ്റ്റിലായ വലിയപറമ്പില്‍ ആണ്റ്റണി, മകന്‍ സണ്ണി എന്നിവരുടെ വാഹനങ്ങള്‍ തിരിച്ചുവാങ്ങാന്‍ ചെന്നവരാണ് പിടിയിലായത്. രജിസ്ട്രേഡ് ഉടമയായ ലീല ആണ്റ്റണി എത്താതെ വാഹനങ്ങള്‍ കൊടുത്തുവിടില്ലെന്ന എസ്.ഐയുടെ നിലപാടാണ് സംഘത്തെ ചൊടിപ്പിച്ചത്. സ്ത്രീധന പീഡനകേസിനെ തുടര്‍ന്ന് ലീല ആണ്റ്റണി ഒളിവിലാണ്. പിന്നീട് പോലിസ് നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ലീലയുടെ മകന്‍ സണ്ണിയ്ക്ക് വാഹനത്തിണ്റ്റെ താക്കോല്‍ നല്‍കാന്‍ തയ്യാറായി. വാഹനങ്ങള്‍ കൊണ്ടുപോയ ശേഷം മടങ്ങിവന്ന് രാജേഷും കൂട്ടരും പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേതുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇന്നലെ തന്നെ കോടതി ഇവരെ റിമാണ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനു പുറമെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ടൌണില്‍ ഓട്ടോറിക്ഷാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment