29.5.2008
പെരുമ്പാവൂറ്‍: വല്ലം ചേലാമറ്റം ചൂണ്ടിയില്‍ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭ കേന്ദ്രം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. നടത്തിപ്പുകാര്‍ ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍. നടത്തിപ്പുകാരായ വല്ലം മീനാലി അലി (52), ഭാര്യ ഐഷ (48) എന്നിവരെയും പെരുമ്പാവൂറ്‍ കടുവാള്‍ സ്വദേശിനി ശ്രീദേവി (35), മുടക്കുഴ സ്വദേശി മുരളി (40) എന്നിവരെയുമാണ് പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതുമണിയോടെ നാട്ടുകാര്‍ വീടുവളയുകയായിരുന്നു. വീടിണ്റ്റെ ജനാലചില്ലുകളും ഗൃഹോപകരണങ്ങളും നാട്ടുകാര്‍ തകര്‍ത്തു. ആറുമാസമായി ഇവിടെ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. നാളുകളായി നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. പ്രതികളെ കോടതി റിമാണ്റ്റ് ചെയ്തു. .
No comments:
Post a Comment