Wednesday, November 26, 2008

വീട്ടമ്മയെ തലയ്ക്ക്‌ അടിച്ച്‌ വീഴ്ത്തി മാല കവര്‍ന്ന യുവതിയും യുവാവും പിടിയില്‍

21.6.2008

പെരുമ്പാവൂറ്‍: വീട്ടമ്മയെ ചുറ്റിക കൊണ്ട്‌ തലയ്ക്ക്‌ അടിച്ചു വീഴ്ത്തി അഞ്ചുപവണ്റ്റെ മാലകവര്‍ന്ന കേസില്‍ മലയാളി യുവാവും തമിഴ്നാട്ടുകാരിയായ യുവതിയും അറസ്റ്റില്‍.

മഞ്ഞപ്ര ആലക്കാട്ട്‌ ശ്രീധരണ്റ്റെ മകന്‍ ബാബു(28) തമിഴ്നാട്‌ സ്വദേശിനിയായ രാജി (36) എന്നിവരാണ്‌ പിടിയിലായത്‌. ഈ മാസം 3-ന്‌ കടുവാള്‍ കുറ്റിക്കാട്ട്‌ വീട്ടില്‍ ശാരദ (54)യുടെ മാലയാണ്‌ കവര്‍ന്നത്‌. ജോലി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ശാരദയെ ഇരുവരും ചേര്‍ന്ന്‌ ആക്രമിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാരദ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ബാബുവും രാജിയും കൂത്താട്ടുകുളത്ത്‌ നാളുകളായി വാടകയ്ക്ക്‌ താമസിച്ചുവരികയാണ്‌. കൂത്താട്ടുകുളത്തെ ഒരു ജ്വല്ലറിയില്‍ നിന്ന്‌ ശാരദയുടെ മാല കണ്ടെടുത്തിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ 75 കാരിയായ വൃദ്ധയെ കമ്പിപ്പാരയ്ക്ക്‌ അടിച്ചുവീഴ്ത്തി ഇവര്‍ ഒന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്നിരുന്നു. അയ്യമ്പുഴ സ്റ്റേഷനിലാണ്‌ ഈ കേസ്‌.

No comments: