Wednesday, November 26, 2008

കൈക്കൂലി: എ.ഐ.വൈ. എഫ്‌ പ്രവര്‍ത്തകര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു

18.6.2008

പെരുമ്പാവൂറ്‍: സി.പി.ഐ പ്രവര്‍ത്തകനോട്‌ കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരനെ സസ്പെണ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ താലൂക്ക്‌ ഓഫീസ്‌ ഉപരോധിച്ചു.

പാര്‍ട്ടിയുടെ വെങ്ങോല ലോക്കല്‍ കമ്മിറ്റി അംഗം അമ്പലത്തുംപാറ എ.എസ്‌ അനില്‍കുമാറിനോട്‌ സെക്ഷന്‍ ക്ളാര്‍ക്ക്‌ പി.ടി ഉണ്ണികൃഷ്ണന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ്‌ ആരോപണം. പട്ടയത്തിണ്റ്റെ പകര്‍പ്പിനായി അനില്‍കുമാര്‍ ഈ മാസം 6-നാണ്‌ അപേക്ഷ നല്‍കിയത്‌. ഇന്നലെ തഹസില്‍ദാര്‍ പകര്‍പ്പില്‍ ഒപ്പുവച്ച്‌ നല്‍കുകയും ചെയ്തു. ഇതിനുശേഷം രേഖകള്‍ ഒരിയ്ക്കല്‍ക്കൂടി ഒത്തുനോക്കണമെന്ന്‌ പറഞ്ഞ്‌ റെക്കോര്‍ഡ്‌ റൂമിലേയ്ക്ക്‌ വിളിച്ചുവരുത്തി ഉണ്ണികൃഷ്ണന്‍ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ്‌ പരാതി.

സംഭമറിഞ്ഞ്‌ എത്തിയ യുവജന സംഘടനാപ്രവര്‍ത്തകര്‍ ക്ളാര്‍ക്കിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ തഹസില്‍ദാരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന്‌ കളക്ടറേറ്റില്‍ നിന്ന്‌ എ.ഡി.എം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. രണ്ടുദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പിന്‍മലാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്‌. എ.ഐ.വൈ.എഫ്‌ നേതാക്കളായ കെ.പി റെജിമോന്‍, എന്‍.അനില്‍കുമാര്‍, അഡ്വ.രമേഷ്‌ ചന്ദ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments: