പെരുമ്പാവൂറ്‍: കേരളത്തില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തുന്ന പരി.പാത്രിയര്‍ക്കീസ് ബാവയുടെ കാര്‍മ്മികത്വത്തില്‍ അല്ലപ്ര സെണ്റ്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളിയില്‍ വി.കുര്‍ബാന നടക്കും. 19-ന് രാവിലെ 8-നാണ് കുര്‍ബാനയെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.
അല്ലപ്ര പള്ളിയില്‍ ബാവ എത്തുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്രാവശ്യം ബാവ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിയ്ക്കുന്നു എന്നതിനാല്‍ ഇവിടേയ്ക്ക് വിശ്വാസികളുടെ പ്രവാഹമായിരിയ്ക്കും. പള്ളിയുടെ സമീപ റോഡുകളിലൊക്കെ കര്‍ശനമായ ഗതാഗത നിയന്ത്രണം നടപ്പാക്കാനാണ് പോലീസ് തീരുമാനം. പള്ളിയിലേയ്ക്കല്ലാത്ത മുഴുവന്‍ വാഹനങ്ങളും വളയന്‍ചിറങ്ങരയില്‍ നിന്നുതന്നെ തിരിച്ചുവിടും. ബാവയെ വരവേല്‍ക്കാന്‍ പള്ളിയില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. കാല്‍ലക്ഷം പേര്‍ക്കിരിയ്ക്കാവുന്ന പടുകൂറ്റന്‍ പന്തലിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പ്രചരണ പരിപാടികളും അവസാന ഘട്ടത്തിലായതായി പള്ളി വികാരി ഫാ.ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീക്കണ്‍ യല്‍ദോ ഏല്യാസ് തോമ്പ്ര, എ.കെ യാക്കോബ് എടക്കുടിയില്‍ , പബ്ളിസിറ്റി കണ്‍വീനര്‍ ജയിംസ് എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment