Wednesday, November 26, 2008

അകനാട്‌ മേഖലയില്‍ അനധികൃത മദ്യ വില്‍പന വ്യാപകം

28.6.2008

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അകനാട്‌ മേഖലയില്‍ അനധികൃത മദ്യ വില്‍പന വ്യാപകം. പോലീസ്‌ -എക്സൈസ്‌ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സ്വാശ്രയ സംക്ഷങ്ങള്‍ പ്രക്ഷോഭത്തിലേയ്ക്ക്‌.

ഒരു വര്‍ഷക്കാലമായി ഈ പ്രദേശത്ത്‌ വന്‍തോതിലുള്ള മദ്യവില്‍പനയാണ്‌ നടക്കുന്നത്‌. നിരവധി സ്ഥിരം വില്‍പനക്കാര്‍ക്ക്‌ പുറമെ പാര്‍ട്ട്‌ ടൈം വില്‍പനക്കാരും സജീവമാണ്‌. ലിറ്ററുകണക്കിന്‌ മദ്യമാണ്‌ ഇവിടെ പ്രതിദിനം വിറ്റഴിയുന്നത്‌. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും മദ്യം വാങ്ങാന്‍ ഇവിടെ ആളുകള്‍ എത്തുന്നു, അതുകൊണ്ടുതന്നെ വില്‍പനക്കാരുടെ എണ്ണവും ഗണ്യമായി പെരുകുകയാണ്‌.

സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ മദ്യപാനികളുടെ അഴിഞ്ഞാട്ടമാണ്‌. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി കഴിഞ്ഞു.പ്രദേശത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ഇവരുടെ ശല്യം മൂലം വലയുന്നു. രണ്ടുമാസം മുമ്പ്‌ ഐശ്വര്യ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ മദ്യവില്‍പനയ്ക്ക്‌ എതിരെ സായാഹ്ന ധര്‍ണ നടത്തിയിരുന്നു. മറ്റ്‌ കുടുംബശ്രീ യൂണിറ്റുകളും ക്ളബുകളും പ്രതിക്ഷേധ സ്വരം ഉയര്‍ത്തി. സമരങ്ങളെ തുടര്‍ന്ന്‌ വില്‍പന താത്കാലികമായി ശമിയ്ക്കുമെങ്കിലും പിന്നീട്‌ പൂര്‍വ്വാധികം ശക്തിപ്പെടുന്നതാണ്‌ പതിവ്‌. ഇതിന്‌ ഉന്നത അധികൃതരുടെ ഒത്താശയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കാരണം കോടനാട്‌ പോലീസിലും പെരുമ്പാവൂറ്‍ എക്സൈസിലും ഇതുസംബന്ധിച്ച്‌ നല്‍കിയ പരാതികളൊക്കെ പാഴായതായി നാട്ടുകാര്‍ പറയുന്നു

No comments: