പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, November 26, 2008

കഴുത്തില്‍ ചാനല്‍ കേബിള്‍ കുരുങ്ങി ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

27.2.2008

പെരുമ്പാവൂറ്‍: കഴുത്തില്‍ കേബിള്‍ കുരുങ്ങി ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു. കിഴക്കേ ഐമുറി ചെറുശ്ശേരില്‍ വര്‍ഗീസിണ്റ്റെ മകന്‍ വിജു ജേക്കബ്‌ (31) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന ഇരിങ്ങോള്‍ മൂലേക്കുടി ജോബി (19) യെ പരുക്കുകളോടെ ടൌണിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ ആലുവ-മൂന്നാര്‍ റോഡില്‍ ഒന്നാം മൈലിനടുത്തുള്ള ക്രസ്ത്യന്‍പള്ളിയ്ക്ക്‌ സമീപമാണ്‌ അപകടം. ഒരു ജെ.സി.ബി ഇടിച്ച്‌ വഴിയരികിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ മറിഞ്ഞതാണ്‌ അപകടകാരണം. പോസ്റ്റിലുണ്ടായിരുന്ന സ്വകാര്യചാനലിണ്റ്റെ താഴ്ന്നുകിടന്ന കേബിള്‍ വിജുവിണ്റ്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത്‌ മുറിഞ്ഞ്‌ രക്തംവാര്‍ന്ന്‌ വഴിയില്‍ ഏറെനേരം കിടന്ന യുവാവിനെ മംഗളം പത്രവുമായി വന്ന വാഹനമാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. പക്ഷെ ജീവന്‍ രക്ഷിയ്ക്കാനായില്ല. ഇതിനിടെ പോസ്റ്റ്‌ ഇടിച്ചുമറിച്ച ജെ.സി.ബി സ്ഥലം വിടുകയും ചെയ്തു.

വിജു ഒരാഴ്ച മുമ്പാണ്‌ ഗള്‍ഫില്‍ നിന്നെത്തിയത്‌. അടുത്ത ദിവസം വിവാഹം ഉറപ്പിയ്ക്കാനിരിയ്ക്കുകയായിരുന്നു. ഒരു ബന്ധുവിന്‌ വേണ്ടി പറവൂരില്‍ നിന്ന്‌ മരുന്ന്‌ വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. അമ്മിണിയാണ്‌ അമ്മ. സഹോദരങ്ങള്‍: ബിന്ദു, പോള്‍ വര്‍ഗീസ്‌

No comments: