Wednesday, November 26, 2008

ഐഷാബീവി ടീച്ചര്‍ പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍

29.2.2008

പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഐഷാബീവി ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ ഒമ്പതാമത്‌ അദ്ധ്യക്ഷയാണ്‌ ഇവര്‍.

എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയുടെ സാവിത്രി നമ്പ്യാര്‍ക്ക്‌ ഒമ്പത്‌ വോട്ടുലഭിച്ചപ്പോള്‍ ഐഷാബീവി ടീച്ചര്‍ 13 വോട്ടുനേടി. യു.ഡി.എഫിന്‌ ഇവിടെ 14 സീറ്റും എല്‍.ഡി.എഫിന്‌ 10 സീറ്റുമാണ്‌ ഉള്ളത്‌. രണ്ടുപേര്‍ക്കും സ്വന്തം കക്ഷികളില്‍ നിന്ന്‌ ഓരോ വോട്ടുവീതം നഷ്ടമായി. യു.ഡി.എഫിന്‌ അനുകൂലമായി വോട്ടുചെയ്യണമെന്ന കര്‍ശന നിര്‍ദേശം പാര്‍ട്ടി മുന്‍ചെയര്‍പേഴ്സണ്‍ ഡോ.കെ.എസ്‌ ഫാത്തിമാബീവിയ്ക്ക്‌ നല്‍കിയിട്ടും അവര്‍ വോട്ടെടുപ്പിന്‌ എത്തിയില്ല. എല്‍.ഡി.എഫ്‌ കൌണ്‍സിലര്‍ ടി.വി പത്മനാഭണ്റ്റെ വോട്ട്‌ അസാധുവായതിനാലാണ്‌ സാവിത്രി നമ്പ്യാര്‍ക്ക്‌ ഒരു വോട്ടു നഷ്ടമാകാന്‍ കാരണം. ഇത്‌ കയ്യബദ്ധം മൂലമാണെന്ന്‌ പറയുന്നു. യു.ഡി.എഫിണ്റ്റെ ഡോ.ഫാത്തിമാബീവിയ്ക്ക്‌ സ്വന്തം കക്ഷിയില്‍പ്പെട്ട കൌണ്‍സിലര്‍മാരുടെ എതിര്‍പ്പുമൂലം രാജി വയ്ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. ഇന്നലെ രാവിലെ റീജിയനല്‍ ജോയിണ്റ്റ്‌ ഡയറക്ടര്‍ അഭിലാഷിണ്റ്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌.

ഐഷാബീവി ടീച്ചര്‍ക്ക്‌ ഇനിയുള്ള 15 മാസവും തുടര്‍ന്നുള്ള 15 മാസം മിനി ജോഷിയ്ക്കും ചെയര്‍പേഴ്സണായി തുടരാമെന്നാണ്‌ ധാരണ. ഡോ.ഫാത്തിമാ ബീവിയ്ക്കു പുറമെ യു.ഡി.എഫിലുള്ള വനിതാ കൌണ്‍സിലര്‍മാരാണിവര്‍. മുടിക്കല്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ നിന്നും പ്രൈമറി അദ്ധ്യാപികയായി വിരമിച്ച ഐഷാ ബീവി ടീച്ചര്‍ ഇക്കുറി ആദ്യമായാണ്‌ കൌണ്‍സിലില്‍ എത്തുന്നതും ചെയര്‍പേഴ്സണാകുന്നതും.

No comments: