Tuesday, November 25, 2008

തിരുന്നാള്‍ പ്രദിക്ഷണം നടക്കുന്നതിന്നിടയില്‍ വീട്‌ കുത്തിത്തുറന്ന്‌ അമ്പതു പവനും രണ്ടുലക്ഷത്തിലേറെ പണവും കവര്‍ന്നു

29.1.2008

പെരുമ്പാവൂറ്‍: വീട്ടുകാര്‍ തിരുന്നാള്‍ പ്രദിക്ഷണം കൂടാന്‍ പോയ നേരത്ത്‌ വീട്‌ കുത്തിത്തുറന്ന്‌ അമ്പതു പവണ്റ്റെ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപയും കവര്‍ന്നു.

പുല്ലുവഴി ഓവുങ്ങമാലില്‍ ജോണച്ചണ്റ്റെ വീട്ടില്‍ ഇന്നലെ വൈകിട്ട്‌ ഏഴുമണിയോടെയാണ്‌ കവര്‍ച്ച നടന്നത്‌. സെണ്റ്റ്‌ തോമസ്‌ പള്ളിയില്‍ കുര്‍ബാനയ്ക്ക്‌ ശേഷമുള്ള പ്രദിക്ഷണം കഴിഞ്ഞ്‌ വീട്ടുകാര്‍ മടങ്ങി വന്നപ്പോഴാണ്‌ മോഷണം നടന്ന വിവരം അറിയുന്നത്‌. വീടിന്‌ മുന്നില്‍ ഒരു ടവേര കിടന്നത്‌ കണ്ടവരുണ്ട്‌. അതിഥികളാരെങ്കിലുമായിരിയ്ക്കും എന്നാണ്‌ അയല്‍ക്കാര്‍ കരുതിയത്‌. മുന്‍വശത്തെ വാതില്‍ തിക്കിത്തുറന്ന്‌ അകത്ത്‌ കടന്ന മോഷ്ടാക്കള്‍ രണ്ടുമുറികളിലെ സേഫുകളില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവരുകയായിരുന്നു. പോത്തു മാര്‍ക്കറ്റിലെ വ്യാപാരിയാണ്‌ ജോണച്ചന്‍. കുറുപ്പംപടി പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

No comments: