17.6.2008
പെരുമ്പാവൂറ്‍: ചേലാമറ്റം വില്ലേജിലെ ഏറ്റവും വലിയ പാടശേഖരമായ വലിയ പാടം മണ്ണിട്ടുനികത്തുന്നതായി ആക്ഷേപം.
ഒക്കല്‍ വില്ലേജ് ഓഫീസിണ്റ്റെ പിന്നില്‍ അക്വഡേറ്റിണ്റ്റെ വലതുവശത്തായുള്ള പാടശേഖരവും വന്‍തോതില്‍ നികത്തുന്നുണ്ട്. സ്ഥലത്തെ പൈപ്പ് കമ്പനി ഉടമയാണ് ഇതിനുപിന്നിലെന്നറിയുന്നു. വലിയപാടം നികത്തുന്നതിന് പിന്നില്‍ ഒരു ഷോപ്പിങ്ങ് കോംപ്ളക്സ് ഉടമയാണെന്നാണ് സൂചന. ഒഴിവു ദിവസങ്ങളിലാണ് പാടം നികത്തല്‍. അപ്പോള്‍തന്നെ മണ്ണ് നിരത്തുകയും ചെയ്യുന്നു. പാടം നികത്തല്‍ തകൃതിയായതോടെ ബാക്കി പ്രദേശത്തുള്ള നെല്‍കൃഷി വെള്ളക്കെട്ടില്‍ നശിയ്ക്കും. കുടിവെള്ളക്ഷാമത്തിനും സാദ്ധ്യതയുണ്ട്. എന്നാല്‍ ഈ പ്രദേശത്തുള്ള പാടശേഖര സമിതികള്‍ കൃഷിനിലം നികത്തുന്നത് കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്ന് പരിസ്ഥിതി സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ പറയുന്നു. പോലീസ്-റവന്യു അധികൃതരും നിലം നികത്തുന്നതിന് ഒത്താശചെയ്യുകയാണ്.
ഈ സാഹചര്യത്തില്‍ പാടം നികത്തലിന്നെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് പരിസ്ഥിതി സംരക്ഷണ സംഘമെന്ന് ഭാരവാഹികളായ പി.സി റോക്കി, ടി.എന്‍ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment