28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: കവര്‍ച്ച തടയാന്‍ പോലീസ് മൂന്ന് സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഇനി രാത്രി മുഴുവന്‍ പട്ടണത്തിലെങ്ങും പോലീസുണ്ടാവുമെന്ന് സി.ഐ ജി ഡി വിജയകുമാര്‍ പറഞ്ഞു.
പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്ക്വാഡ് അംഗങ്ങള്‍ക്ക് പകല്‍ ഡ്യൂട്ടി നല്‍കുന്നില്ല. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടി ചോദ്യം ചെയ്യുന്നതു തുടരും. രാത്രി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ നഗരവാസികള്‍ ഉടന്‍ പോലീസില്‍ അറിയിയ്ക്കണം. നേരം വെളുക്കാന്‍ കാത്തുനില്‍ക്കരുത്. അപ്പോഴേയ്ക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിട്ടുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ചനടന്ന മിക്ക വീടുകളിലും പുറകിലെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നിട്ടുള്ളത്. മുന്‍വശത്തെ വാതിലുകളേക്കാള്‍ അടച്ചുറപ്പു കുറവായതാണ് ഇതിനു കാരണം. വീട്ടുടമകള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും എളുപ്പം അകത്തുകടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സി.ഐ പറഞ്ഞു.
28.11.2008 മലയാള മനോരമ
No comments:
Post a Comment