30.5.2008
വെള്ളത്തില്‍ നൂല്‍പ്പാമ്പുകള്‍
പെരുമ്പാവൂറ്‍: കീഴില്ലം തൃവേണി മേഖലയില്‍ പലയിടത്തും പൈപ്പ് ലൈനുകള്‍ പൊട്ടി കുടിവെള്ളം പാഴാവുന്നു. പൈപ്പ് പൊട്ടി റോഡരികില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നൂല്‍പ്പാമ്പുകള്‍ കെട്ടുപിണയുന്നു.
മറ്റപ്പാടം പംഫൌസില്‍ നിന്നുള്ള പൈപ്പ് ലൈനില്‍ നിന്നാണ് കുടിവെള്ളം വ്യാപകമായി പാഴാവുന്നത്. രായമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അറുന്നൂറ്റാറിലേയ്ക്കും പായിപ്ര പഞ്ചായത്തിലേയ്ക്കും കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈനിലാണ് തകരാറുകള്‍. തൃവേണിയില്‍ ഒരു ട്രാന്‍സ്ഫോര്‍മറിണ്റ്റെ താഴെയുള്ള പൈപ്പ്ളൈന്‍ പൊട്ടിയിട്ട് നാളുകളായി. വെള്ളം റോഡിന് കുറുകെ ഒഴുകി കനാലിലേയ്ക്ക് പതിയ്ക്കുകയാണ്. ട്രാന്‍സ്ഫോര്‍മറിനു ചുവട്ടിലായതിനാള്‍ വൈദ്യുതിയപകടങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. പൈപ്പ്പൊട്ടി ഒഴുകുന്ന വെള്ളത്തിലാണ് നൂല്‍പ്പാമ്പുകള്‍ ഉള്ളത്.
പെരിയാര്‍വാലി കനാലില്‍ നിന്ന് മറ്റപ്പാടം ചിറയിലേയ്ക്ക് അടിച്ചുകയറ്റുന്ന വെള്ളം ശുദ്ധീകരിച്ചാണ് ഇവിടത്തെ ജലവിതരണം. ശുദ്ധീകരണം കാര്യക്ഷമമല്ലെന്ന പരാതി മുമ്പ്തന്നെയുള്ളതാണ്. ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് സാദ്ധ്യതയുണ്ടെന്ന സൂചനകള്‍ നിലനില്‍ക്കുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ചകള്‍ കുറ്റകരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
No comments:
Post a Comment