Thursday, November 27, 2008

പുഴയിലൊഴുകിയ മൃതദേഹം എസ്‌. ഐ വള്ളം സ്വയം തുഴഞ്ഞെത്തി കരയ്ക്കെടുത്തു

14.10.2008
പെരുമ്പാവൂറ്‍: പെരിയാറിലൊഴുകി നടന്ന മൃതദേഹം രണ്ടു കിലോമീറ്റര്‍ വള്ളം സ്വയം തുഴഞ്ഞ്‌ ചെന്ന്‌ എസ്‌.ഐ കരയ്ക്കേറ്റി.
ഇന്നലെ രാവിലെ 11-നാണ്‌ സംഭവം. ചേരാനല്ലൂറ്‍ പള്ളിയ്ക്ക വീട്ടില്‍ പാപ്പു (60) വിണ്റ്റെ മൃതദേഹമാണ്‌ എസ്‌.ഐ സാം ജോസ്‌ സാഹസികമായി കരയ്ക്കേറ്റിയത്‌. മൃതദേഹം താന്നിപ്പുഴ ഭാഗത്ത്‌ പുഴയിലൊഴുകി നടക്കുന്ന വിവരമറിഞ്ഞാണ്‌ പോലീസ്‌ സംഘം എത്തിയത്‌. മണല്‍ തൊഴിലാളികളോട്‌ പോലീസ്‌ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവരത്‌ അവഗണിച്ചു. മണല്‍ മാഫിയായ്ക്കെതിരെ എസ്‌.ഐ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതാണ്‌ ഇതിന്‌ കാരണമെന്നറിയുന്നു.
എന്തായാലും ഈ സാഹചര്യത്തില്‍ എസ്‌.ഐ സ്വയം വള്ളമെടുക്കുകയായിരുന്നു. വള്ളം തുഴഞ്ഞ്‌ രണ്ടു കിലോമീറ്റര്‍ മാറി മഞ്ഞപ്പെട്ടി കടവില്‍ നിന്നാണ്‌ മൃതദേഹം കയറ്റിയത്‌.

No comments: