7.5.2008
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പെട്ട മങ്കുഴി-കൂടാലപ്പാട് റോഡ് നിയന്ത്രണമില്ലാതെ മണല്‍ വണ്ടികള്‍ പായുന്നതിനാല്‍ ഗതാഗതയോഗ്യമല്ലാതായി.
കാല്‍നട യാത്രപോലും ദുസ്സഹമാക്കും വിധമുള്ള ഗര്‍ത്തങ്ങളാണ് റോഡിണ്റ്റെ പല ഭാഗങ്ങളിലും. സി.എസ്.ഐ കോണ്‍വെണ്റ്റിന് സമീപമുള്ള ആഴമുള്ള കുഴികള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പോടുന്നത് പതിവാണ്.സമീപമുള്ള ദേവാലയത്തിലേയ്ക്കും സ്കൂളുകളിലേയ്ക്കും പോകുന്ന വൃദ്ധരും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ റോഡിണ്റ്റെ ദുരവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്. റോഡു മോശമായതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുണ്ടായിരുന്ന മിനി ബസുകളുടെ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിയ്കുകയാണ്.
മണല്‍ വണ്ടികള്‍ നിയന്ത്രണമില്ലാതെ ഈ വഴിയ്ക്ക് ഓടുന്നതാണ് റോഡു ഗതാഗതയോഗ്യമല്ലാതാകാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൂവപ്പടി പഞ്ചായത്തിലെ മാണിക്കത്ത്, പാണംകുടി കടവുകളില്‍ നിന്നുള്ള മണല്‍ വണ്ടികളാണ് ഇതിലൂടെ പോകുന്നത്. മണല്‍ വാഹനങ്ങളുടെ ഓട്ടം താത്കാലികമായെങ്കിലും നിരോധിയ്ക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. മഴക്കാലത്തിനു മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ റോഡിലെ ചെളിക്കുഴികള്‍ ചതിക്കുഴികളായി മാറും. ഇത് വിലപ്പെട്ട മനുഷ്യജീവനുകള്‍ക്ക് തന്നെ ഭീഷണിയാണ്. അതിനാല്‍ ഇതു സംബന്ധിച്ച് അടിയന്തിര നടപടിയുണ്ടാവണമെന്ന് വികലാംഗ ശബ്ദം സംഘടനാപ്രസിഡണ്റ്റ് പി.സി റോക്കി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment