പെരുമ്പാവൂറ്‍ പച്ചക്കറിചന്ത മാലിന്യത്തൊട്ടിയായി
11.6.2008
പെരുമ്പാവൂറ്‍: പകര്‍ച്ചവ്യാധികള്‍ തടയാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഴക്കാല പൂര്‍വ്വ ശുചീകരണം കടലാസില്‍ ഒതുങ്ങിയതോടെ നഗരസഭയ്ക്ക് കീഴിലുള്ള പച്ചക്കറി ചന്ത ടൌണിലെ മാലിന്യത്തൊട്ടിയായി.
ഉദ്ഘാടനം കാത്തുകഴിയുന്ന വെജിറ്റബിള്‍ മാര്‍ക്കറ്റ് വ്യാപാസമുച്ചയത്തിലെ മുറി ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ചീഞ്ഞുനാറുന്ന പച്ചക്കറി മാര്‍ക്കറ്റ് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നു. വ്യാപാരസമുച്ചയ നിര്‍മ്മാണത്തിണ്റ്റെ ഭാഗമായി ലോറിസ്റ്റാണ്റ്റിലേയ്ക്ക് മാറ്റി സ്ഥാപിച്ച താത്കാലിക പച്ചക്കറി ചന്തയിലാണ് മാലിന്യകൂമ്പാരം. മഴ തുടങ്ങിയതോടെ ഇത് ചീഞ്ഞഴുകി. കടുത്ത ദുര്‍ഗന്ധം മൂലം ചന്തയിലെ പച്ചക്കറി വ്യാപാരികളും സമീപസ്ഥാപനങ്ങളിലും വീടുകളിലും ഉള്ളവര്‍ ബുദ്ധിമുട്ടുകയാണ്. ചന്തയിലേയക്ക് പ്രവേശിയ്ക്കാന്‍ പോലും കഴിയത്തവിധമുള്ള ചെളിക്കുണ്ടാണ് ഇവിടെ. മലിനജലം സദാകെട്ടിക്കിടക്കുന്നതിനാല്‍ ഒന്നരയേക്കറോളം വരുന്ന ചന്ത ഒരു കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിക്കഴിഞ്ഞു.
പച്ചക്കറി ചന്തയുടെ അവസ്ഥ പലവട്ടം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സമീപസ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ പ്രദേശവുമായി ബന്ധപ്പെട്ടവര്‍ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തെത്താനാണ് നീക്കം.
No comments:
Post a Comment