Friday, November 28, 2008

കുടിവെള്ളക്ഷാമം: വീട്ടമ്മമാര്‍ എഞ്ചിനീയറെ ഉപരോധിച്ചു

28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: മൂന്നാഴ്ചയായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച്‌ രായമംഗലം പഞ്ചായത്തില്‍ നിന്നുള്ള വീട്ടമ്മമാരും ജനപ്രതിനിധികളും വാട്ടര്‍ അഥോറിറ്റി കുറുപ്പംപടി അസി.എഞ്ചിനീയര്‍ ഷീലയെ ഒരു മണിക്കൂറോളം ഓഫീസിനുള്ളില്‍ ഉപരോധിച്ചു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, മെമ്പര്‍ വി.ഇ ഷിബു, മുന്‍ മെമ്പര്‍ സജി പടയാട്ടില്‍, ജോയി വര്‍ഗിസ്‌, എ.അയ്യപ്പന്‍, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജലവിതരണത്തിലെ പ്രശ്നങ്ങള്‍ രണ്ടുദിവസത്തിനകം പരിഹരിയ്ക്കുമെന്ന്‌ അധികൃതര്‍ ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറഞ്ഞു.
രായമംഗലം പഞ്ചായത്തില്‍ 606 കോളനി, വായ്ക്കര, നെല്ലിമോളം പ്രദേശങ്ങളിലാണ്‌ ഏറ്റവും അധികം ജലക്ഷാമം അനുഭവപ്പെടുന്നത്‌. കോട്ടമല ടാങ്കില്‍ നിന്നാണ്‌ ഇവിടേയ്ക്ക്‌ വെള്ളമെത്തിയ്ക്കുന്നത്‌. പമ്പിങ്ങ്‌ കൃത്യമായി നടക്കാത്തതാണ്‌ കുടിവെള്ളം മുടങ്ങാനുള്ള കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു

No comments: